Kerala

ഇത്രയും വലിയ ക്രൂരകൃത്യം കണ്ടിട്ട് മിണ്ടാതിരിക്കാൻ വയ്യ... ഇവരൊക്കെ മനുഷ്യരാണോ മനുഷ്യമൃഗങ്ങളാണോ ?എന്തിനാണിവർ ഇങ്ങനെ ശവംതീനികളാവുന്നത് ? സുനിത ദേവദാസ്

ഒരിക്കൽ പോലും അവളുടെ നീതിയ്ക്ക് വേണ്ടി ശബ്ദമുയർത്താത്ത ചനെലാണിത് . അവരാണിപ്പോ ആ പെൺകുട്ടി ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോ വീണ്ടും അടിച്ചു താഴെയിടാനും അവിടെ ഇട്ടു ചവിട്ടി തേക്കാനും നോക്കുന്നത് .ആ ചർച്ചയുടെ വീഡിയോ യു ട്യൂബിൽ നിന്നും നീക്കം ചെയ്യാൻ നിയമ നടപടികൾ സ്വീകരിക്കണം വക്കീലന്മാരെ . അത്രക്കും കടുത്ത ആക്രമണമാണ് ചാനെൽ ആ പെൺകുട്ടിയെ നടത്തുന്നത് .അവളെ വീണ്ടും വീണ്ടും അപമാനിക്കുകയാണ് . തോൽപ്പിക്കുകയാണ് . ജീവനോടെ ചുട്ടു കൊല്ലുകയാണ് ...

ഇത്രയും വലിയ ക്രൂരകൃത്യം കണ്ടിട്ട് മിണ്ടാതിരിക്കാൻ വയ്യ... ഇവരൊക്കെ മനുഷ്യരാണോ മനുഷ്യമൃഗങ്ങളാണോ ?എന്തിനാണിവർ ഇങ്ങനെ ശവംതീനികളാവുന്നത് ? സുനിത ദേവദാസ്

യു ട്യൂബിൽ യാദൃശ്ചികമായാണ് ഇന്നലെ മംഗളം ടെലിവിഷന്റെ ഒരു ചർച്ച കാണാനിടയായത് .

സത്യത്തിൽ ശ്വാസം നിലച്ചു പോയി .

ഭാവനയുടെ വിവാഹമാണ് ചർച്ചയുടെ വിഷയം . ഇന്നസെന്റിനെയും ഇടവേള ബാബുവിനെയും കല്യാണത്തിന് വിളിച്ചില്ലെന്നു പറഞ്ഞു ചർച്ച നടത്തുന്നു .

മഞ്ജു വാര്യർ കല്യാണത്തിൽ പങ്കെടുത്തു കൊണ്ട് "അവളോടൊപ്പം " എന്ന് പരസ്യമായി പ്രഖ്യാപിച്ചെന്നു മംഗളം . വിനയനും ലിബർട്ടി ബഷീറും കല്യാണത്തിൽ പങ്കെടുത്തെന്നു ബ്രേക്കിംഗ് ന്യൂസ് !

കല്യാണ വീഡിയോയിൽ ഭാവന സന്തോഷവതിയായിരുന്നു എന്ന് കുറ്റം .

ഇവരൊക്കെ മനുഷ്യരാണോ മനുഷ്യമൃഗങ്ങളാണോ ?

ഇത്രയും വലിയ ക്രൂരകൃത്യം കണ്ടിട്ട് മിണ്ടാതിരിക്കാൻ വയ്യ .

എന്തിനാണിവർ ഇങ്ങനെ ശവംതീനികളാവുന്നത് ?

ഒരിക്കൽ പോലും അവളുടെ നീതിയ്ക്ക് വേണ്ടി ശബ്ദമുയർത്താത്ത ചനെലാണിത് . അവരാണിപ്പോ ആ പെൺകുട്ടി ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോ വീണ്ടും അടിച്ചു താഴെയിടാനും അവിടെ ഇട്ടു ചവിട്ടി തേക്കാനും നോക്കുന്നത് .

ഇവർ ഇപ്പോഴും തുടരുന്ന കടുത്ത സ്ത്രീവിരുദ്ധതക്ക് എതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും പ്രതികരിക്കണം കൂട്ടുകാരെ . നിങ്ങൾ ഓരോരുത്തരും പ്രതികരിക്കണം .

ആ ചർച്ചയുടെ വീഡിയോ യു ട്യൂബിൽ നിന്നും നീക്കം ചെയ്യാൻ നിയമ നടപടികൾ സ്വീകരിക്കണം വക്കീലന്മാരെ . അത്രക്കും കടുത്ത ആക്രമണമാണ് ചാനെൽ ആ പെൺകുട്ടിയെ നടത്തുന്നത് .
അവളെ വീണ്ടും വീണ്ടും അപമാനിക്കുകയാണ് . തോൽപ്പിക്കുകയാണ് . ജീവനോടെ ചുട്ടു കൊല്ലുകയാണ് .

കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു .

NB: ചാനലിൽ ഞാൻ ജോയിൻ ചെയ്തപ്പോൾ അവർ ആദ്യം ആവശ്യപ്പെട്ടത് ഞാൻ മുൻപ് മംഗളത്തിനെതിരെ എടുത്ത നിലപാടുകൾ തിരുത്തി ചാനലായി മാറണം എന്നതായിരുന്നു . ഞാനത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഞാനായി തന്നെ തുടർന്നു . പഴയ അതെ നിലപാടുകളുമായി .
ഇപ്പോൾ തിരിഞ്ഞു ചിന്തിക്കുമ്പോൾ ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും ശരിയായ തീരുമാനം ഇത് തന്നെയായിരുന്നു .
മംഗളം മംഗളം തന്നെയാണ് . ഒരിക്കലും മാറില്ല . പിന്നെ നമ്മളെന്തിന് മാറണം.

advertisment

News

Super Leaderboard 970x90