ആദിവാസിക്ഷെമത്തിനായി ചെലവഴിക്കപ്പെടുന്ന കോടികൾ എങ്ങൊട്ടാണു പോകുന്നത്‌ ? ആരു തിന്നുന്നു അത്‌ മുഴുവൻ ? - സുനിത ദേവദാസ്

ഇല്ല . ഞാൻ ഒരു പ്രതികരണത്തിനും ഇല്ല. ഞാനിപ്പൊ ഉറങ്ങി എഴുന്നെറ്റതും എസിയിൽ നിന്നും പഞ്ഞി പുതപ്പിനുള്ളിൽ നിന്നുമാണു. ഞാൻ അർഹയല്ല.അതിനാൽ മിണ്ടാതിരിക്കുന്നു.പക്ഷെ ആരും ചൊദിച്ചു കാണാത്തത്‌ കൊണ്ട്‌ ഒരു ചോദ്യം ചൊദിക്കാനുണ്ട്‌....

ആദിവാസിക്ഷെമത്തിനായി ചെലവഴിക്കപ്പെടുന്ന കോടികൾ എങ്ങൊട്ടാണു പോകുന്നത്‌ ? ആരു തിന്നുന്നു അത്‌ മുഴുവൻ ? - സുനിത ദേവദാസ്

മധുവിനെ തല്ലികൊന്നു, പ്രതികരിക്കുന്നില്ലെ എന്ന് പലരും ചോദിക്കുന്നുണ്ട്‌.എനിക്ക്‌ അതിനു എന്ത്‌ യോഗ്യതയാണുള്ളത്‌?ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പൊഴാണു ഫ്ലാഷ്‌ ന്യൂസ്‌ വന്ന് തുടങ്ങിയത്‌.കഴിഞ്ഞ 24 മണിക്കൂർ ചെയ്യെണ്ട എന്റെ എല്ലാ കാര്യങ്ങളും ഞാൻ മുറ പോലെ തന്നെ ചെയ്തു.അതെ വയറു നിറച്ചു തിന്നു ഉറങ്ങാൻ പോകുന്നതിനു മുൻപ്‌ പ്രതികരണം എന്ന പ്രഹസനം എഴുതിയിടാൻ നാണം തൊന്നി.എല്ലാവരും പ്രതികരിക്കുന്നു. മമ്മൂട്ടിയൊക്കെ പ്രതികരിച്ചു .ഇതിൽ പ്രതികരിച്ചാൽ ആർക്കും ഒരു നഷ്ടവും ഉണ്ടാവില്ല. ഒന്നും നഷ്ടപ്പെടില്ല.പ്രിവിലെജുകൾക്ക്‌ കോട്ടം തട്ടില്ല.

ഇല്ല . ഞാൻ ഒരു പ്രതികരണത്തിനും ഇല്ല. ഞാനിപ്പൊ ഉറങ്ങി എഴുന്നെറ്റതും എസിയിൽ നിന്നും പഞ്ഞി പുതപ്പിനുള്ളിൽ നിന്നുമാണു.
ഞാൻ അർഹയല്ല.അതിനാൽ മിണ്ടാതിരിക്കുന്നു.പക്ഷെ ആരും ചൊദിച്ചു കാണാത്തത്‌ കൊണ്ട്‌ ഒരു ചോദ്യം ചൊദിക്കാനുണ്ട്‌.

ആദിവാസിക്ഷെമത്തിനായി ചെലവഴിക്കപ്പെടുന്ന കോടികൾ എങ്ങൊട്ടാണു പോകുന്നത്‌ ? ആരു തിന്നുന്നു അത്‌ മുഴുവൻ ?

advertisment

News

Super Leaderboard 970x90