Cinema

ബഹുമാനപ്പെട്ട സിനിമാക്കാരെ, നൈജീരിയക്കാരെ , സാമുവെലേ .....വിവാദം തുടരുക ...എന്നാൽ മലപ്പുറത്തുകാരെ വെറുതെ വിടൂ ... !!

ഓരോരുത്തരും വന്നു തൊട്ടു നോക്കിയിട്ടുണ്ടാവും ,ആദ്യമായി ഒരു വിദേശിയെയും ഷൂട്ടും കണ്ട കൗതുകം പ്രകടിപ്പിച്ചിട്ടുണ്ടാവും , ഗൾഫിൽ പോയി വന്നവർ അവരവരുടെ വിദേശികളുമായുള്ള അനുഭവങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചിട്ടുണ്ടാവും , സെൽഫി എടുത്തിട്ടുണ്ടാവും , സാമുവേൽ കഴിച്ചു പരിചയമില്ലാത്ത പല ഭക്ഷണവും കഴിക്കാൻ നിര്ബന്ധിച്ചിട്ടുണ്ടാവും , വീടുകളിലേക്ക് ക്ഷണിച്ചു കൊണ്ട് പോയിട്ടുണ്ടാവും , ഉത്സവപ്പറമ്പിലേക്ക് ക്ഷണിച്ചിട്ടുണ്ടാവും ...

ബഹുമാനപ്പെട്ട സിനിമാക്കാരെ, നൈജീരിയക്കാരെ , സാമുവെലേ .....വിവാദം തുടരുക ...എന്നാൽ മലപ്പുറത്തുകാരെ വെറുതെ വിടൂ ... !!

വിവാദം തുടരുക ... ചർച്ചകൾ തുടരുക ... എന്നാൽ മലപ്പുറത്തുകാരെ വെറുതെ വിടൂ ...

ഈ ചിത്രത്തിൽ കാണുന്ന മനുഷ്യനൊക്കെയാണ് ഈ സിനിമയിലെ മലപ്പുറത്തുകാരനും സ്ഥലവാസിയും . സാമുവേലിനോട് സിനിമാലോകം വിവേചനം കാണിച്ചിട്ടുണ്ടാവും , എന്നാൽ മലപ്പുറത്തിന്റെ അതിഥിയായെത്തിയ അദ്ദേഹത്തോട് ഒരു സ്ഥലവാസിയും വിവേചനം കാണിച്ചിട്ടുണ്ടാവില്ല . കാരണം ഷൂട്ടിങ് നടന്നത് വാഴയൂർ എന്ന പ്രദേശത്താണ് .

ഓരോരുത്തരും വന്നു തൊട്ടു നോക്കിയിട്ടുണ്ടാവും ,ആദ്യമായി ഒരു വിദേശിയെയും ഷൂട്ടും കണ്ട കൗതുകം പ്രകടിപ്പിച്ചിട്ടുണ്ടാവും , ഗൾഫിൽ പോയി വന്നവർ അവരവരുടെ വിദേശികളുമായുള്ള അനുഭവങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചിട്ടുണ്ടാവും , സെൽഫി എടുത്തിട്ടുണ്ടാവും , സാമുവേൽ കഴിച്ചു പരിചയമില്ലാത്ത പല ഭക്ഷണവും കഴിക്കാൻ നിര്ബന്ധിച്ചിട്ടുണ്ടാവും , വീടുകളിലേക്ക് ക്ഷണിച്ചു കൊണ്ട് പോയിട്ടുണ്ടാവും , ഉത്സവപ്പറമ്പിലേക്ക് ക്ഷണിച്ചിട്ടുണ്ടാവും ... ഒക്കെയുണ്ടാവും . എന്നാലും ആരും വർണ വിവേചനം കാണിച്ചിട്ടുണ്ടാവില്ല . സിനിമാലോകം വർണ വിവേചനം കാണിച്ചിട്ടുണ്ടാവും .

പിന്നെ സിനിമ .. നന്മയുടെ കൃത്യമായ ഒരു വിപണനത്തിനു വ്യാവസായിക മൂല്യമുണ്ട് . ബിസിനെസ്സുകാർ അത് വിൽക്കുന്നു . മലപ്പുറത്തെ വെറുതെ വിടുക , മലപ്പുറത്തെ കാൽപന്തുകളിയെയും മൈതാനങ്ങളെയും വെറുതെ വിടുക , മനുഷ്യരെയും വെറുതെ വിടുക . തർക്കം തുടരുക ...

advertisment

News

Super Leaderboard 970x90