Kerala

നിങ്ങളാരും പുറകെ നടക്കുന്നത് കൊണ്ടല്ല ഒരു സ്ത്രീയും കന്യകയായും പതിവ്രതയായും ഇരിക്കുന്നത്.... പെണ്ണ് കന്യകയായോ പതിവ്രതയായോ ഭാര്യയെയോ കാമുകിയായോ ഒക്കെ സ്വന്തം തെരെഞ്ഞെടുപ്പുകൾ അനുസരിച്ചു ഇരിക്കും... സുനിത ദേവദാസ്

വനിതാ പത്രപ്രവർത്തകർക്ക് വാർത്താ സോഴ്‌സുകൾ ഉണ്ടാക്കാനും അവ ഉപയോഗപ്പെടുത്താനും എത്ര പ്രയാസമാണ് എന്ന് നിങ്ങൾക്കറിയാമോ ?നിങ്ങൾ അന്വേഷിക്കാറുണ്ടോ പുരുഷന്മാരായ പത്രപ്രവർത്തകർ ആരെയൊക്കെ കാണുന്നു ? എവിടെയൊക്കെ പോകുന്നു ? ആരുടെയൊക്കെ വീട്ടിൽ പോയി ? ആരുടെ കൂടെ കാപ്പി കുടിച്ചു എന്നൊക്കെ ?പറഞ്ഞു വന്നത് ഷാനി പ്രഭാകരൻ എം സ്വരാജിനെ കണ്ടു എന്ന വാർത്ത ഇപ്പോ എവിടെ എത്തി നിൽക്കുന്നുവെന്നാണ് .സുരക്ഷക്ക് എന്നതിലുപരി സി സി ടി വിയൊക്കെ ഞരമ്പ് രോഗികളെ തൃപ്തിപെടുത്താൻ കൂടിയുള്ളതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് ....

നിങ്ങളാരും പുറകെ നടക്കുന്നത് കൊണ്ടല്ല ഒരു സ്ത്രീയും കന്യകയായും പതിവ്രതയായും ഇരിക്കുന്നത്.... പെണ്ണ് കന്യകയായോ പതിവ്രതയായോ ഭാര്യയെയോ കാമുകിയായോ ഒക്കെ സ്വന്തം തെരെഞ്ഞെടുപ്പുകൾ അനുസരിച്ചു ഇരിക്കും... സുനിത ദേവദാസ്

മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസിന്റെ കയ്യിൽ ഒരു പ്രധാനപ്പെട്ട വാർത്ത ഉണ്ട് എന്ന് വിചാരിക്കുക . അല്ലെങ്കിൽ വി ടി ബൽറാമിന്റെ കയ്യിൽ കുറച്ചു ചരിത്ര രേഖകൾ ഉണ്ടെന്നു കരുതുക . അതുമല്ലെങ്കിൽ എം സ്വരാജിനോട് ചോദിച്ചു ചില സംശയങ്ങൾക്ക് വ്യക്തത വരുത്തണം എന്ന് കരുതുക . ഒരു പത്രപ്രവർത്തക ഈ മനുഷ്യരെ എവിടെ പോയി കാണും ? എങ്ങനെ ആവശ്യം നിറവേറ്റും ?

ഇനി അതൊന്നുമല്ല ഒരു സ്ത്രീക്ക് അവർ ആരോ ആവട്ടെ ഇതിലേതെങ്കിലും ഒരു മനുഷ്യനോട് , അല്ലെങ്കിൽ വി എസ് അച്യുതാനന്ദൻ അല്ലാത്ത ഒരു മനുഷ്യനെ വ്യക്തിപരമായി നേരിൽ കാണേണ്ട ഒരാവശ്യം വന്നു എന്ന് കരുതുക . ഒറ്റക്ക് പോയി കാണണം . എന്ത് ചെയ്യും ?

എം എൽ എ ഹോസ്റ്റലിൽ പോയി ഒറ്റക്ക് കണ്ടാലോ , ഒരു കോഫി ഹൌസിൽ പോയിരുന്നാലോ വണ്ടിയിൽ ഒന്ന് കറങ്ങി സംസാരിച്ചു വന്നാലോ പുറത്തു പ്രചരിക്കുന്ന കഥ എന്തായിരിക്കും ?

വനിതാ പത്രപ്രവർത്തകർക്ക് വാർത്താ സോഴ്‌സുകൾ ഉണ്ടാക്കാനും അവ ഉപയോഗപ്പെടുത്താനും എത്ര പ്രയാസമാണ് എന്ന് നിങ്ങൾക്കറിയാമോ ?

നിങ്ങൾ അന്വേഷിക്കാറുണ്ടോ പുരുഷന്മാരായ പത്രപ്രവർത്തകർ ആരെയൊക്കെ കാണുന്നു ? എവിടെയൊക്കെ പോകുന്നു ? ആരുടെയൊക്കെ വീട്ടിൽ പോയി ? ആരുടെ കൂടെ കാപ്പി കുടിച്ചു എന്നൊക്കെ ?

പറഞ്ഞു വന്നത് ഷാനി പ്രഭാകരൻ എം സ്വരാജിനെ കണ്ടു എന്ന വാർത്ത ഇപ്പോ എവിടെ എത്തി നിൽക്കുന്നുവെന്നാണ് .

സുരക്ഷക്ക് എന്നതിലുപരി സി സി ടി വിയൊക്കെ ഞരമ്പ് രോഗികളെ തൃപ്തിപെടുത്താൻ കൂടിയുള്ളതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് .

1 . സ്ത്രീകളുടെ ചാരിത്യ്രത്തെ കുറിച്ച് സാദാ വേവലാതിപ്പെട്ടു നടക്കുന്നവർ കരുതുന്നത് നിങ്ങളിങ്ങനെ കാല് വെന്ത നായയെ പോലെ ഓടി നടക്കുന്നത് കൊണ്ടാണ് നാട്ടിലെ സ്ത്രീകൾ മുഴുവൻ പതിവ്രതകളായി ഇരിക്കുന്നത് എന്നാണോ ?

2 . പിന്നാലെ നടന്നു നോക്കിയില്ലെങ്കിൽ സ്ത്രീകൾ മുഴുവൻ കാണുന്ന മുഴുവൻ ആണുങ്ങളുടെയും കിടക്കയിലേക്ക് ചാടി വീഴും എന്നാണോ ധാരണ ?

3 . സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കാൻ ആരാണ് നിങ്ങളെ ചുമതലപ്പെടുത്തിയത് ?

4 . പുരുഷന്മാർ എല്ലാം തികഞ്ഞവരും ലൈംഗിക കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പ്രാപ്തിയുള്ളവരും സ്ത്രീകൾ സംരക്ഷിക്കപ്പെടേണ്ടവരുമാണെന്ന ധാരണയുണ്ടായത് ഇവിടെ നിന്നാണ് ?

5 . ഗർഭ പാത്രത്തെ കുറിച്ചാണ് വേവലാതിയെങ്കിൽ അതിന്റെ കാര്യം നോക്കാൻ അതുള്ള പെണ്ണുങ്ങൾക്ക് അറിയാം .

 അതൊക്കെ വ്യക്തിപരമായ ചോയ്സ് ആണ് . പെണ്ണ് കന്യകയായോ പതിവ്രതയായോ ഭാര്യയെയോ കാമുകിയായോ ഒക്കെ സ്വന്തം തെരെഞ്ഞെടുപ്പുകൾ അനുസരിച്ചു ഇരിക്കും .

ഒന്ന് പിന്നാലെന്ന് മാറി തരാമോ ? കീടാണുക്കൾ !

advertisment

News

Super Leaderboard 970x90