Kerala

ഓർത്തഡോക്സ് സഭയിലെ വിത്തുകാളകളെ, നിങ്ങൾ ചെയ്തത് വ്യഭിചാരമല്ല... ബലാൽസംഗം തന്നെയാണ്. സുനിത ദേവദാസ് എഴുതിയ കുറിപ്പ്

പെൺകുട്ടികളെ മനുഷ്യരായി വളർത്താം. അടിമകളാക്കാതെ. അവർ ഇല്ല , അല്ല , പറ്റില്ല എന്നൊക്കെ പറഞ്ഞു പഠിക്കട്ടെ. വിയോജിക്കാൻ പഠിക്കട്ടെ. പരാതി പറയാൻ പഠിക്കട്ടെ. എങ്കിൽ അവർ അവരെ ആരെങ്കിലും ബലാൽസംഗം ചെയ്താലും വന്നു പറയും .

ഓർത്തഡോക്സ് സഭയിലെ വിത്തുകാളകളെ, നിങ്ങൾ ചെയ്തത് വ്യഭിചാരമല്ല... ബലാൽസംഗം തന്നെയാണ്. സുനിത ദേവദാസ് എഴുതിയ കുറിപ്പ്

കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടത്തിൽ ഫാ. എബ്രഹാം വർഗീസ്, കറുകച്ചാൽ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ഡൽഹി ജനക്പുരി ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവർ ഒരു യുവതിയെ പീഡിപ്പിച്ചതാണ് വിഷയം . ഇത് കേൾക്കുന്ന പലരും ചോദിക്കുന്ന ചോദ്യമാണ് " എന്ത് വര്ഷങ്ങളോളം പീഡിപ്പിച്ചോ " എന്ന് . അതെങ്ങനെ സാധിക്കും എന്ന് .

എബ്രഹാം വർഗീസ് 16 വയസ്സ് മുതൽ പീഡിപ്പിച്ചു. ഇക്കാര്യം യുവതി ജോബ് മാത്യുവിനോട് കുമ്പസാരിച്ചു . 
ഇത് രണ്ടു വിശ്വസനീയം ആണല്ലോ . അത് കേട്ട ജോബ് മാത്യുവും പീഡിപ്പിച്ചു. സഹികെട്ട് എന്ത് ചെയ്യണമെന്നറിയാതെ കൂടെ പഠിച്ച ജോൺസൺ വി മാത്യുവിനോട് സഹായം തേടി . അയാളും പീഡിപ്പിച്ചു . വീടുകളിലും ആഡംബര ഹോട്ടലിലും വച്ചാണ് പീഡനം നടന്നത് .

ഒടുവിൽ സഹികെട്ട് ജെയ്‌സ് കെ. ജോർജിന്റെ മുന്നിലെത്തി . അയാളും പീഡിപ്പിച്ചു . അത് പോരാഞ്ഞു ഹോട്ടൽ ബില്ലും കൊടുപ്പിച്ചു . അതിനായി യുവതി ഏഴര പവൻ മോഷ്ടിച്ചു പണമുണ്ടാക്കി. ഇപ്പോൾ വൈദികർ പറയുന്നത് തങ്ങളാരും ബലാൽസംഗം ചെയ്തിട്ടില്ലെന്നും വ്യഭിചാരം മാത്രമാണ് നടന്നത് എന്നുമാണ് .

കേൾക്കുന്ന പലർക്കും അത് ശരിയാണല്ലോ എന്ന് തോന്നുന്നുമുണ്ട് . എന്നാൽ അത് ശരിയല്ല . നടന്നത് ബലാൽസംഗം തന്നെയാണ് . കാരണം

1 . യുവതി എന്ന് പറയുമ്പോൾ ഉടനെ നിങ്ങൾക്ക് കേട്ട് പരിചയമുള്ള ആക്ടിവിസ്റ്റുകളിൽ പെട്ട ഒരു സ്ത്രീയെ അല്ല സങ്കൽപ്പിക്കേണ്ടത് . 
" NO " എന്ന് അത്യാവശ്യ സന്ദർഭങ്ങളിൽ പോലും പറയാനറിയാത്ത അനേകം സ്ത്രീകളിൽ ഒരാളെ സങ്കല്പിക്കണം.  

അങ്ങനെയാണ് നമ്മൾ പെൺകുട്ടികളെ വളർത്തുന്നത് . അടക്കവും ഒതുക്കവും ഒക്കെയുള്ള ഒച്ചയുയർത്തി സംസാരിക്കാത്ത കുലസ്ത്രീകളെയാണ് നമുക്ക് വേണ്ടതും വാർത്തെടുക്കുന്നതും . സ്വാഭാവികമായും ദൈവഭയത്തോടെ വളരുന്ന 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഒരു വൈദികനോട് നോ പോയിട്ട് ഒന്ന് തന്റെ ദേഹത്തു അയാൾ അനുവാദമില്ലാതെ സ്പർശിച്ചാൽ അനങ്ങാൻ പോലും കഴിയില്ല .

അവളെ അയാൾ ബാലാൽസംഗം ചെയ്യുക തന്നെയായിരുന്നു .

ഓർത്തഡോക്സ് സഭയിലെ വിത്തുകാളകളെ, നിങ്ങൾ ചെയ്തത് വ്യഭിചാരമല്ല... ബലാൽസംഗം തന്നെയാണ്. സുനിത ദേവദാസ് എഴുതിയ കുറിപ്പ്

2 . മീ ടൂ കാമ്പയിനിന്റെ ഒക്കെ പ്രസക്തി വരുന്നത് ഇവിടെയാണ് . ഭൂരിപക്ഷം സ്ത്രീകൾക്കും തങ്ങൾ അപമാനിക്കപ്പെട്ടത് അത് കുറെ കാലത്തേക്ക് പുറത്തു പറയാൻ കഴിയാറില്ല . വല്യ ധൈര്യശാലികളായ സ്ത്രീകൾക്ക് പോലും കഴിയാറില്ല .സംഭവത്തിന്റെ ഷോക്ക് , അവനവൻ തന്നെ അത് ഉൾക്കൊള്ളാൻ എടുക്കുന്ന സമയം ....അതിലുപരി ചാരിത്ര്യം , ചാരിത്ര്യം .... എന്ന് പറഞ്ഞാണല്ലോ പെൺകുട്ടികളെ വളർത്തുന്നത് ? ചാരിത്ര്യം പോയാൽ ജീവിതം പോയെന്നല്ലേ പറഞ്ഞു പഠിപ്പിക്കുന്നത് ? സംഭവിച്ചാലും കുഴപ്പമില്ല , പുറത്തറിഞ്ഞാൽ അന്യായ നാണക്കേട് , കുടുമ്പം ആത്മഹത്യ ചെയ്യേണ്ടി വരും എന്നും പറഞ്ഞു പഠിപ്പിക്കും .

ഇനി നിങ്ങൾ തന്നെ പറ ഇതിൽ നിന്നൊക്കെ രക്ഷപ്പെട്ട എത്ര സ്ത്രീകൾക്ക് തങ്ങൾ അപമാനിക്കപ്പെട്ടു , ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് പറയാൻ പറ്റും ? അവനവന്റെ മനസാക്ഷിയോട് പോലും പറയാൻ ഇങ്ങനെ വളർത്തപ്പെട്ട പെണ്ണിന് കഴിയില്ല എന്നതാണ് സത്യം. മറിച്ചു അവൾ അവളുടെ മനസ്സിനെ പഠിപ്പിക്കും . ഒന്നും സംഭവിച്ചിട്ടില്ല , ഞാനിപ്പോഴും പതിവ്രതയാണ് എന്ന്. സത്യമല്ലേ ?


3 . മൂന്നാമത് അവൾ ചെല്ലുന്നത് അവളുടെ സഹപാഠിയുടെ അടുത്താണ് . അത് എന്നെ പീഡിപ്പിക്കു എന്ന് പറഞ്ഞു കൊണ്ടല്ലല്ലോ ? സഹായം ചോദിച്ചു തന്നെയാണ് . എന്നാൽ ആ വൃത്തികെട്ടവനും ആ സാഹചര്യം മുതലാക്കി. അവൾ ഇവിടെ നിസ്സഹായയാണ് .

നിങ്ങളൊന്നോർത്തു നോക്കു , ശരീരം എന്ന് പറയുന്നത് വെറും ശരീരമാണ് എന്ന ബോധം അവൾക്ക് ആരെങ്കിലും പകർന്നു നൽകിയിരുന്നെങ്കിൽ അവൾ എന്നെ പട്ടി കടിച്ചു എന്ന് പറയുന്ന ലാഘവത്തോടെ ആദ്യ ബലാൽസംഗം തന്നെ വീട്ടിലോ എവിടെയെങ്കിലും പറഞ്ഞേനെ .

അപ്പൊ അവളല്ല ഇതിൽ പ്രതി. സമൂഹം തന്നെയാണ് . നാം സ്ത്രീകളെ വാ തുറക്കാൻ സമ്മതിക്കാറില്ല .


4 . നാലാമത്തെ ആൾ ബലാൽസംഗത്തിന് പുറമെ ഹോട്ടൽ ബില്ല് കൊടുപ്പിക്കാൻ അവളെ കൊണ്ട് മോഷണവും നടത്തിച്ചു . എന്നിട്ടും സഭയും അനുകൂലികളും ചോദിക്കുന്നു ഒരാളെ എങ്ങനെ വര്ഷങ്ങളോളം പീഡിപ്പിക്കാൻ കഴിയും എന്ന് . ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ , ഉറക്കെ കരഞ്ഞിരുന്നെങ്കിൽ വെറുതെ വിട്ടേനെ എന്ന് . കഴിയില്ല എന്നതാണ് സത്യം . ശബ്ദമുണ്ടാക്കാതെ ഒന്ന് വിങ്ങി കരയാൻ പോലും കഴിയാത്ത വിധത്തിലാണ് നാം പെൺകുട്ടികളെ മോൾഡ് ചെയ്യുന്നത് .

ഓർത്തഡോക്സ് സഭയിലെ വിത്തുകാളകളെ , നിങ്ങൾ ചെയ്തത് വ്യഭിചാരമല്ല . ബലാൽസംഗം തന്നെയാണ് . 
എത്രയും പെട്ടന്ന് അവരെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കണം .

ഓർത്തഡോക്സ് സഭയിലെ വിത്തുകാളകളെ, നിങ്ങൾ ചെയ്തത് വ്യഭിചാരമല്ല... ബലാൽസംഗം തന്നെയാണ്. സുനിത ദേവദാസ് എഴുതിയ കുറിപ്പ്

നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്താണ് ?

1 . പെൺകുട്ടികളെ മനുഷ്യരായി വളർത്താം . അടിമകളാക്കാതെ . അവർ ഇല്ല , അല്ല , പറ്റില്ല എന്നൊക്കെ പറഞ്ഞു പഠിക്കട്ടെ . വിയോജിക്കാൻ പഠിക്കട്ടെ . പരാതി പറയാൻ പഠിക്കട്ടെ . എങ്കിൽ അവർ അവരെ ആരെങ്കിലും ബലാൽസംഗം ചെയ്താലും വന്നു പറയും .

2 . പട്ടി കടിച്ചു എന്ന് പറയുന്ന അവജ്ഞയോടെ ഇഷ്ടമില്ലാത്ത ആൾ ദേഹത്ത് തോറ്റതും പറയാൻ സ്ത്രീകൾ പഠിക്കണം . പെൺകുട്ടികളെ പഠിപ്പിക്കണം .
ചാരിത്ര്യം , ചാരിത്ര്യം എന്ന് കാറി അവരുടെ ശബ്ദം അടച്ചു കളയരുത് നാം .

3 . ഒരാൾ ബലാൽസംഗം ചെയ്താൽ , അത് പുറത്തറിഞ്ഞാൽ നാണക്കേട് അത് ചെയ്തവനാണ് എന്ന് സമൂഹം അംഗീകരിക്കണം . അല്ലാതെ ഇരക്കല്ല നാണക്കേടും പ്രശ്നവുമുണ്ടാവേണ്ടത് . അങ്ങനൊരു സ്ഥിതി വന്നാൽ എല്ലാ പെണ്ണുങ്ങളും പരാതി പറയും .

advertisment

News

Super Leaderboard 970x90