Kerala

വോട്ട് ബാങ്കിനേക്കാൾ ഏത്രയോ വിലയുണ്ട് ആ പാവപ്പെട്ട സ്ത്രീകളുടെ കണ്ണുനീരിന്... സർക്കാർ അത് കാണാതെ പോകരുത്... സുനിത ദേവദാസ് എഴുതിയ കുറിപ്പ്

പരാതി നൽകി 75 ദിവസമായിട്ടും ബിഷപ്പ് ഫ്രാങ്കൊക്കെതിരെ നടപടി ഉണ്ടാവാത്തതിനെത്തുടർന്ന് കന്യാസ്ത്രീകൾ തെരുവിലിറങ്ങിയിരിയത്. സർക്കാരും സഭയും കൈവിട്ടെന്നു പറഞ്ഞാണ് സമരം. കന്യാസ്ത്രീകൾ തെരുവിൽ സമരത്തിനിറങ്ങേണ്ടി വരുന്ന ഗതികേടും സാഹചര്യവും മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടതില്ല. നമുക്ക് ചെയ്യാനാവുന്ന കാര്യം അവരോടൊപ്പം നിൽക്കുക എന്നുള്ളതാണ്.

വോട്ട് ബാങ്കിനേക്കാൾ ഏത്രയോ വിലയുണ്ട് ആ പാവപ്പെട്ട സ്ത്രീകളുടെ കണ്ണുനീരിന്... സർക്കാർ അത് കാണാതെ പോകരുത്... സുനിത ദേവദാസ് എഴുതിയ കുറിപ്പ്

കന്യാവ്രതത്തോടെ കന്യാസ്ത്രീ മഠത്തിൽ കഴിയുന്നവരാണ് കന്യാസ്ത്രീകൾ. കുടുംബ ബന്ധം മുറിച്ചു കർത്താവിന്റെ മണവാട്ടിയായി എല്ലാം ത്യജിച്ചാണ് ഒരു സ്ത്രീ കന്യാസ്ത്രീ ആവുന്നത്. അവർ ജോലി ചെയ്യുന്നതിന്റെ ശമ്പളം വാങ്ങുന്നത് സഭയാണ്. റിട്ടയർ ചെയ്താലും ആനുകൂല്യങ്ങൾ സഭക്കാണ്. ദാരിദ്ര്യവ്രതം എന്ന പേരിലാണ് വരുമാനം തട്ടിയെടുക്കുന്നത് .

മരിച്ചാൽ ശവശരീരത്തിന്റെ ഉടമസ്ഥാവകാശം സഭയ്ക്ക് തന്നെയാണ്. കന്യാവ്രതത്തിന്റെ പേരിൽ ലൈംഗികത നിഷേധിക്കാനും അതെ സമയം അനുസരണത്തിന്റെ പേരിൽ ബിഷപ്പുമാരുടെ ലൈംഗിക വൈകൃതങ്ങൾക്ക് വരെ വഴങ്ങി കൊടുക്കേണ്ട ഗതികേടും വൈരുദ്ധ്യവും ഇവർ അനുഭവിക്കുന്നു . ആധുനിക അടിമ രീതിയാണ് കന്യാസ്ത്രീകൾ അനുഭവിക്കുന്നത്.

വോട്ട് ബാങ്കിനേക്കാൾ ഏത്രയോ വിലയുണ്ട് ആ പാവപ്പെട്ട സ്ത്രീകളുടെ കണ്ണുനീരിന്... സർക്കാർ അത് കാണാതെ പോകരുത്... സുനിത ദേവദാസ് എഴുതിയ കുറിപ്പ്

എന്നാൽ പുരുഷ വൈദികർക്ക് ഇതൊന്നും ബാധകമല്ല .അവർ സുഖലോലുപരായി സര്വസുഖത്തോടെയും സമൃദ്ധിയിലും ജീവിക്കുന്നു. അങ്ങനെയുള്ള കന്യാസ്ത്രീകളാണ് നീതി തേടി തെരുവിൽ സമരത്തിനെത്തിയിരിക്കുന്നത്. പരാതി നൽകി 75 ദിവസമായിട്ടും ബിഷപ്പ് ഫ്രാങ്കൊക്കെതിരെ നടപടി ഉണ്ടാവാത്തതിനെത്തുടർന്ന് കന്യാസ്ത്രീകൾ തെരുവിലിറങ്ങിയിരിയത്. സർക്കാരും സഭയും കൈവിട്ടെന്നു പറഞ്ഞാണ് സമരം. കന്യാസ്ത്രീകൾ തെരുവിൽ സമരത്തിനിറങ്ങേണ്ടി വരുന്ന ഗതികേടും സാഹചര്യവും മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടതില്ല. നമുക്ക് ചെയ്യാനാവുന്ന കാര്യം അവരോടൊപ്പം നിൽക്കുക എന്നുള്ളതാണ്.

വോട്ട് ബാങ്കിനേക്കാൾ ഏത്രയോ വിലയുണ്ട് ആ പാവപ്പെട്ട സ്ത്രീകളുടെ കണ്ണുനീരിന്... സർക്കാർ അത് കാണാതെ പോകരുത്... സുനിത ദേവദാസ് എഴുതിയ കുറിപ്പ്

ആലോചിച്ചു നോക്കു മഠത്തിനകത്തു നിന്നും പുറത്തു വന്നു സമരം ചെയ്യണമെങ്കിൽ, അവരനുഭവിക്കുന്ന വേദന, അപമാനം, ദുരവസ്ഥ...
അവരുടെ ഗതികേട് ആലോചിച്ചു നോക്കു .
രണ്ടു വഴിയേ അവരുടെ മുന്നിൽ ഉള്ളു. ഒന്ന് സഭ . സഭ ബിഷപ്പിനൊപ്പമാണ്.
പിന്നെ ആകെയുള്ളത് സർക്കാരാണ് . 
സർക്കാർ ആർക്കൊപ്പമാണ് എന്ന് തെളിയിക്കേണ്ട സമയമാണ് ഇത്. 
സർക്കാർ കന്യാസ്ത്രീകൾക്കൊപ്പം നിന്ന് ഇന്ന് തന്നെ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണം.

വോട്ട് ബാങ്കിനേക്കാൾ ഏത്രയോ വിലയുണ്ട് ആ പാവപ്പെട്ട സ്ത്രീകളുടെ കണ്ണുനീരിന്. 
സർക്കാർ അത് കാണാതെ പോകരുത്.

പൂർണമായും കന്യാസ്ത്രീകൾക്കൊപ്പം ..

advertisment

News

Super Leaderboard 970x90