നിങ്ങൾ യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒന്ന് പോയി കാണണം... ഇഷ്ടമില്ലാത്തവൻ തൊട്ടാൽ അവിടം പൊള്ളിയടരുന്നവരാണ് സ്ത്രീകൾ, അതിനു വർഷങ്ങൾ എടുക്കില്ല, അഥവാ പൊള്ളിയടരുന്നില്ലെങ്കിൽ അതിനർത്ഥം ഇഷ്ടമുള്ള ആൾ തൊട്ടുവെന്നാണ്...

എല്ലാ പ്രിവിലേജും അനുഭവിക്കുന്ന ഒരു സ്ത്രീയാണ് നിങ്ങൾ . നിങ്ങൾക്ക് പണമുണ്ട് . അധികാരമുണ്ട് .സമൂഹത്തിൽ ഉന്നത സ്ഥാനമുണ്ട് . എന്നിട്ടും വർഷങ്ങൾക്ക് ശേഷം ഒരു പുസ്തകമെഴുതി പരാതി പറയുന്നു .കേരളത്തിലെ നിരവധി സാധാരണക്കാരായ സ്ത്രീകൾക്ക് ലഭിക്കേണ്ട നീതിയാണ് നിങ്ങൾ ഇപ്പോൾ തട്ടിത്തെറിപ്പിക്കുന്നത് . പരാതി പറയുന്ന സ്ത്രീകളെ മുഴുവൻ നിങ്ങളിപ്പോ സംശയത്തിന്റെ നിഴലിലാക്കി .ആരെയും അപമാനിക്കാനോ പ്രതികാരം ചെയ്യാനോ പുസ്തകം വിറ്റു പോകാനൊ ഉപയോഗിക്കാനുള്ള ആയുധമല്ല സ്ത്രീയുടെ മാനവും സ്ത്രീപക്ഷ നിയമങ്ങളും . സമൂഹത്തിൽ ജീവിക്കാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട സ്ത്രീകൾക്ക് തുണയാവേണ്ടവയാണ് ആ നിയമങ്ങൾ...

നിങ്ങൾ യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒന്ന് പോയി കാണണം... ഇഷ്ടമില്ലാത്തവൻ തൊട്ടാൽ അവിടം പൊള്ളിയടരുന്നവരാണ് സ്ത്രീകൾ, അതിനു വർഷങ്ങൾ എടുക്കില്ല, അഥവാ പൊള്ളിയടരുന്നില്ലെങ്കിൽ അതിനർത്ഥം ഇഷ്ടമുള്ള ആൾ തൊട്ടുവെന്നാണ്...

നിഷാ ജോസ് ,

സിനിമാനടി സനുഷയെ അറിയുമോ ? 23 വയസ്സേയുള്ളു . വിവാഹം കഴിച്ചിട്ടില്ല . ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ് സനുഷ . കഴിഞ്ഞ ദിവസം അവൾ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരാൾ അവളെ തൊട്ടു . ഉണ്ണിയാർച്ചയെ പോലെയാണ് അവൾ തിരിച്ചു പ്രതികരിച്ചത് . പിറ്റേന്ന് തന്നെ പ്രതിയെ അറസ്റ് ചെയ്യുകയും ചെയ്തു . അതാണ് അന്തസ് . ശരിയായ രീതി . അല്ലെ ?

52 വയസ്സുള്ള നിങ്ങൾ ഒരു എം പിയുടെ ഭാര്യയും കേരളം കണ്ട വലിയ രാഷ്ട്രീയ തന്ത്രജ്ഞന്റെ മരുമകളും പിന്നെ നിങ്ങൾ തന്നെ പറയുന്ന പോലെ " പൊതുപ്രവർത്തകയും " ആയ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് എന്താണ് ?

എല്ലാ പ്രിവിലേജും അനുഭവിക്കുന്ന ഒരു സ്ത്രീയാണ് നിങ്ങൾ . നിങ്ങൾക്ക് പണമുണ്ട് . അധികാരമുണ്ട് .സമൂഹത്തിൽ ഉന്നത സ്ഥാനമുണ്ട് . എന്നിട്ടും വർഷങ്ങൾക്ക് ശേഷം ഒരു പുസ്തകമെഴുതി പരാതി പറയുന്നു .

കേരളത്തിലെ നിരവധി സാധാരണക്കാരായ സ്ത്രീകൾക്ക് ലഭിക്കേണ്ട നീതിയാണ് നിങ്ങൾ ഇപ്പോൾ തട്ടിത്തെറിപ്പിക്കുന്നത് . പരാതി പറയുന്ന സ്ത്രീകളെ മുഴുവൻ നിങ്ങളിപ്പോ സംശയത്തിന്റെ നിഴലിലാക്കി .

ആരെയും അപമാനിക്കാനോ പ്രതികാരം ചെയ്യാനോ പുസ്തകം വിറ്റു പോകാനൊ ഉപയോഗിക്കാനുള്ള ആയുധമല്ല സ്ത്രീയുടെ മാനവും സ്ത്രീപക്ഷ നിയമങ്ങളും . സമൂഹത്തിൽ ജീവിക്കാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട സ്ത്രീകൾക്ക് തുണയാവേണ്ടവയാണ് ആ നിയമങ്ങൾ .

നിഷ , ഇത്രയും പറഞ്ഞ സ്ഥിതിക്ക് നിങ്ങൾ ആ പുരുഷൻ ആരാണെന്നു പറയണം . അല്ലെങ്കിൽ ഞങ്ങൾ കരുതും ..

1 . പരസ്പരസമ്മതത്തോടെ നടന്ന ചിലത് നിങ്ങളിപ്പോൾ പരാതിയായി പറയുന്നുവെന്ന്
2 . പുസ്തകം വിവാദമാക്കാൻ നിങ്ങൾ കഥ എഴുതിയെന്നു
3 . എന്നെ അയാൾ പീഡിപ്പിച്ചുവെന്ന് നിങ്ങൾ വീട്ടിൽ പോയി പറഞ്ഞിട്ടും അനങ്ങാതിരുന്ന ജോസ് കെ മാണിയും കെ എം മാണിയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മരുമകളുടെ മാനവും ശരീരവും വരെ ഉപയോഗിച്ചുവെന്ന്
4 . എല്ലാത്തിലുമുപരി പൊതുപ്രവർത്തക എന്ന പേര് സ്വയം എടുത്തു ചാർത്താൻ നിങ്ങൾക്ക് അവകാശമില്ലെന്ന് .
5 . നിങ്ങളല്ല ഇതിലെ ഇരയെന്ന് , ഷോൺ ജോർജ് ആണ് ഇതിലെ ഇര ( എല്ലായ്പ്പോഴും എടുക്കുന്ന നിലപാട് തന്നെ #ഇരക്കൊപ്പം )

നിങ്ങൾ കേരളത്തിൽ ഒരു നടി ആക്രമിക്കപ്പെട്ട സംഭവം കേട്ടിട്ടുണ്ടോ ? അവൾ എത്ര കരുത്തോടെയാണ് പരാതിപ്പെട്ടത് ? അതാണ് സ്ത്രീ .

നിങ്ങൾ സൗമ്യയെയും ഡൽഹിയിലെ പെൺകുട്ടിയെയും കേട്ടിട്ടുണ്ടോ ? മാനത്തിനു വേണ്ടി പൊരുതി മരിച്ചവരാണ് .

അവർ ജീവൻ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇഷ്ടമില്ലാത്തവന് ശരീരം നൽകാത്ത സ്ത്രീകളാണ് . അവർക്ക് വഴങ്ങി കൊടുത്തിരുന്നുവെങ്കിൽ മരിക്കേണ്ടി വരില്ലായിരുന്നു .

ഇവരൊക്കെയാണ് സ്ത്രീകൾ .

നിങ്ങൾ യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒന്ന് പോയി കാണണം .

ഇഷ്ടമില്ലാത്തവൻ തൊട്ടാൽ അവിടം പൊള്ളിയടരുന്നവരാണ് സ്ത്രീകൾ . അതിനു വർഷങ്ങൾ എടുക്കില്ല . അഥവാ പൊള്ളിയടരുന്നില്ലെങ്കിൽ അതിനർത്ഥം ഇഷ്ടമുള്ള ആൾ തൊട്ടുവെന്നാണ് . അല്ലെങ്കിൽ അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന് .

നിങ്ങളെ സ്ത്രീയെന്നു വിളിക്കുന്നത് എങ്ങനെ ?
അതെ നിങ്ങളെ വിളിക്കേണ്ടത് നിഷ എന്ന് മാത്രമാണ് . വെറും നിഷ .

പുച്ഛം മാത്രം . വെറും പുച്ഛം .

സുനിത ദേവദാസ്

advertisment

News

Related News

    Super Leaderboard 970x90