ഇ ശ്രീധരൻ എന്ന അവതാരപുരുഷനും ഡി എം ആർ സി എന്ന വിശുദ്ധ പശുവിനും മാത്രമാണോ ഇന്ത്യയിൽ മെട്രോ പണിയാൻ അറിയുന്നത് ?

ഇ ശ്രീധരൻ എന്ന അവതാരപുരുഷനും ഡി എം ആർ സി എന്ന വിശുദ്ധ പശുവിനും മാത്രമാണോ ഇന്ത്യയിൽ മെട്രോ പണിയാൻ അറിയുന്നത് ?

ഇ ശ്രീധരൻ എന്ന അവതാരപുരുഷനും ഡി എം ആർ സി എന്ന വിശുദ്ധ പശുവിനും മാത്രമാണോ ഇന്ത്യയിൽ മെട്രോ പണിയാൻ അറിയുന്നത് ?

ആദ്യമായി ഇ ശ്രീധരൻ എന്ന വ്യക്തിയെയും ഡി എം ആർ സിയെയും നമുക്ക് രണ്ടായി കാണാം .ഇ ശ്രീധരൻ പറഞ്ഞത് ഡി എം ആർ സി ഇല്ലാതെ ഇദ്ദേഹത്തിന് കൊച്ചി മെട്രോ പണിയാൻ വയ്യെന്നായിരുന്നു. സമ്മതിച്ചു . ശ്രീധരന് ഡി എം ആർ സി ഇല്ലാതെ പറ്റില്ല .എന്നാൽ ഡി എം ആർ സിക്കോ ? ഇ ശ്രീധരന്റെ കാലം കഴിഞ്ഞാലും ഡി എം ആർ സി ഉണ്ടാവുകയും ചെയ്യും . അത് കൊണ്ട് ഇത് രണ്ടും ഒന്നാണ് എന്ന ചർച്ച ആദ്യം നമുക്ക് അവസാനിപ്പിക്കാം .മെട്രോ പണിയുകയാണോ വേണ്ടത് , ഇ ശ്രീധരനെ വിഗ്രഹമാക്കുകയാണോ വേണ്ടത് ?

ഇന്ത്യയിൽ ആദ്യമായി മെട്രോ റെയിൽ സംവിധാനം നിലവിൽ വന്നതു കൊൽക്കത്തയിലാണ്. 1984 ഒക്ടോബർ 24ന് എസ്‍പ്ലനെഡ് മുതൽ ഭവാനിപ്പൂർവരെ ഭൂമിക്കടിയിലൂടെ 3.4 കിലോമീറ്റർ ദൂരം നീണ്ട ഇന്ത്യയുടെ ആദ്യ മെട്രോ നിർമിച്ചത് ഇന്ത്യൻ റെയിൽവേ ആണ് .ഡി എം ആർ സി 2002 ഡിസംബർ 24–നായിരുന്നു കിഴക്കൻ ഡൽഹിയിലെ ഷാഹ്ദര മുതൽ തീസ് ഹസാരിവരെ 8.3 കി.മീ. ദൂരം ആധുനിക മെട്രോ പണിതത് .2014 ജൂൺ എട്ടിനാണ് മുംബൈ മെട്രോ ട്രെയിൻ സർവീസ് തുടങ്ങിയത്. ഘാട്കോപ്പർ മുതൽ അന്ധേരിക്കടുത്തുള്ള വെർസോവ വരെ.2015 ജൂൺ 29-നാണ് ചെന്നൈ മെട്രോ രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ കോയമ്പേട് മുതൽ ആലന്തൂർ വരെ ഒൻപതു കി.ലോമീറ്റർ സർവീസ് തുടങ്ങിയത് .ബെംഗളൂരുവിലെ എംജി റോഡ് മുതൽ ബയ്യപ്പനഹള്ളി വരെയാണു 2011 നവംബർ 20നു ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ ബാംഗ്ലൂർ മെട്രോ സർവിസ് നടത്തിയത് .

ഇന്ത്യയിലെ അഞ്ചാമത്തെ മെട്രോ ഗതാഗതസംവിധാനവുമായി നിലവിൽ വന്ന ജയ്പൂർ മെട്രോ റെയിലിന്റെ ഉദ്ഘാടനം 2015 ജൂൺ മൂന്നിന് നടന്നു. മാനസരോവർ മുതൽ ചാന്ദ്പോൾ വരെയുള്ള 9.718 കിലോമീറ്ററിൽ ആദ്യ സർവീസ് .ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ റെയിൽവേയും കൊൽക്കത്ത , ഡൽഹി , മുംബൈ , ബാംഗ്ലൂർ , ഹൈദരാബാദ് , ചെന്നൈ ,ജയ്പ്പൂർ , കൊച്ചി എന്നീ മെട്രോകളും പുതുതായി പൂനെ , ചണ്ഡിഗരം , അഹമ്മദാബാദ് ,കാൺപൂർ ,ലുധിയാന ,ഭോപ്പാൽ , ഇൻഡോർ , ഫരീദാബാദ് എന്നിവ വരാനും പോകുന്നു എന്നതാണ് ഇന്ത്യയിലെ മെട്രോയുടെ അവസ്ഥ .

എന്നാൽ നമുക്ക് എപ്പോഴും ചില വിഗ്രഹങ്ങൾ വേണം . ഡി എം ആർ സിക്ക് വിഗ്രഹമുണ്ട് . ഇ ശ്രീധരൻ എന്ന വിഗ്രഹം . ബാക്കി മെട്രോകൾക്ക് വിഗ്രഹമില്ല .
വിഗ്രഹമില്ലാത്ത മറ്റു മെട്രോകളെ ആശ്രയിച്ചാൽ എന്താണ് കുഴപ്പം ?സത്യത്തിൽ ആഗോള ടെൻഡർ പോലും വിളിക്കാതെയാണ് കൊച്ചി മെട്രോ ഡി എം ആർ സിക്കും ശ്രീധരനും അച്യുതാനന്ദൻ നൽകിയത് . അതായിരുന്നു തെറ്റായ തീരുമാനം . അത് പിണറായി തിരുത്തുന്നെങ്കിൽ നല്ല കാര്യം .

കൊച്ചി മെട്രോറെയില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് . നടത്തിപ്പും കോടികളുടെ വായ്പ തിരിച്ചടക്കലുമൊക്കെ കൊച്ചി മെട്രോ ലിമിറ്റഡിനാണ്. എന്നിട്ടും നിര്‍മാണ കരാര്‍ ആഗോള ടെണ്ടര്‍ വിളിച്ച് നല്‍കുന്നതില്‍ പോലും ഡിഎംആര്‍സി എതിർപ്പ് ഉയർത്തിയിരുന്നു .

ഒരു കത്തിെൻറ അടിസ്ഥാനത്തില്‍ ടെണ്ടറോ എസ്റ്റിമേറ്റോ ഇല്ലാതെ പൊതുമരാമത്ത് വകുപ്പിനെ മാറ്റി നിര്‍ത്തി ഗതാഗത വകുപ്പ് ഡി.എം.ആര്‍.സിക്ക് നേരിട്ട് നല്‍കിയതു പോലെയായിരുന്നു വി എസ് സർക്കാർ ചെയ്തത് . അതായിരുന്നു തെറ്റായ തീരുമാനം . ഇത്രയും മെട്രോകൾ ഇന്ത്യയിൽ ഉള്ളപ്പോ (അതിനും പുറമെ എത്രയോ സ്വകാര്യ നിർമാണ കമ്പനികളും ഉണ്ട് ) ടെൻഡർ പോലും വിളിക്കാതെ നിർമാണം ഡി എം ആർ സിക്ക് കൊടുക്കേണ്ട കാര്യമെന്തായിരുന്നു ? 2009 നവംബര്‍ 24ന് വി എസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്ളാനും എസ്റ്റിമേറ്റും ഒന്നുമില്ലാതെ പണി ഡി.എം.ആര്‍.സിയെ ഏല്‍പിച്ചത്.

അത് പിണറായി സർക്കാർ തിരുത്തുന്നതിൽ സന്തോഷം .നമുക്ക് വിഗ്രഹങ്ങൾ വേണ്ട .അത് പിണറായി ആയാലും വി എസ് ആയാലും ഇ ശ്രീധരൻ ആയാലും .

advertisment

News

Super Leaderboard 970x90