Kerala

കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാണ് ? - സുനിത ദേവദാസ്

ആഭ്യന്തര മന്ത്രി രാജി വക്കണം എന്ന മുദ്രാവാക്യമുയരാത്ത കേരള ചരിത്രത്തിലെ തന്നെ ആദ്യ രണ്ടു വര്ഷങ്ങളാണ് കഴിഞ്ഞു പോയത് . കാരണം നമുക്ക് ആഭ്യന്തര മന്ത്രിയില്ല . അത് ജനങ്ങളും ഉൾക്കൊണ്ട് തുടങ്ങിയിരിക്കുന്നു ....

കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാണ് ? - സുനിത ദേവദാസ്

 പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിൽ പിന്നെ ആഭ്യന്തമന്ത്രി എന്നൊരു വാക്ക് എവിടെയും കേട്ടിട്ടേയില്ല . നാട്ടിൽ എന്ത് അക്രമം നടന്നാലും ആഭ്യന്തരമന്ത്രിയുടെ പ്രതികരണമോ വിശദീകരണമോ ഉണ്ടാകാറില്ല .

വല്ലപ്പോഴും എന്തെങ്കിലുമൊന്ന് പറയുന്നത് ബഹ്‌റയാണ് . ഇനി അദ്ദേഹമായിരിക്കുമോ പിണറായി മന്ത്രി സഭയുടെ ആഭ്യന്തരമന്ത്രി ?

ഭരണകൂടം ജനങ്ങൾക്ക് സുരക്ഷിതത്വ ബോധവും കൂടി നൽകേണ്ടതുണ്ട് . അത് ജനങ്ങളുമായുള്ള ഇടപഴകലുകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും കൂടിയാണ് പകർന്നു നൽകേണ്ടത് .

ആഭ്യന്തര മന്ത്രി രാജി വക്കണം എന്ന മുദ്രാവാക്യമുയരാത്ത കേരള ചരിത്രത്തിലെ തന്നെ ആദ്യ രണ്ടു വര്ഷങ്ങളാണ് കഴിഞ്ഞു പോയത് . കാരണം നമുക്ക് ആഭ്യന്തര മന്ത്രിയില്ല . അത് ജനങ്ങളും ഉൾക്കൊണ്ട് തുടങ്ങിയിരിക്കുന്നു .

കേരള പോലീസ് ബഹ്‌റക്ക് ഇഷ്ടമുള്ള പോലെയാണ് പ്രവർത്തിക്കുന്നത് . ഉദ്യോഗസ്ഥ ആഭ്യന്തര ഭരണം . ബഹ്‌റക്ക് മുകളിൽ ഒരാൾ പോലീസിനെ നിയന്ത്രിക്കാനോ നിർദേശങ്ങൾ നൽകാനോ ഇല്ല .

വെറുതെ നാട്ടിൽ നടക്കുന്ന അതിക്രമങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കു . നിങ്ങൾക്ക് കാണാം പോലീസ് ഭരണം .

ആഭ്യന്തര മന്ത്രിയില്ലാത്ത നാടിന്റെ ദുരവസ്ഥ . രാജി വക്കണം എന്ന് പറയാൻ പോലും ഒരാഭ്യന്തരമന്ത്രിയില്ലാത്ത നാടിന്റെ നിസ്സഹായാവസ്ഥ .

advertisment

News

Super Leaderboard 970x90