'നമ്മുടെ മാണിക്യത്തെയാണ് മിസോറാംകാര് തട്ടിയെടുത്തത് .. ഇനി ആരുണ്ടാവും മെട്രോയിൽ കുമ്മനടിക്കാനും വിളിക്കാത്ത സദ്യക്ക് ഇലയിടാനും ?ആരുണ്ട് ഫേസ്‌ബുക്കിൽ കോമഡിയെഴുതാനും നമ്മെ ചിരിപ്പിക്കാനും ?വല്ലാത്തൊരു ജനതയായി പോയി നാം...' സുനിത ദേവദാസ്

അടുത്ത കാലത്തൊന്നും ഫേസ്‌ബുക്ക് ഇങ്ങനെ ചിരി കൊണ്ട് പൂത്തുലഞ്ഞിട്ടില്ല ....മനോരമ പറയുന്നു കുമ്മനം ശരിക്കും ഗവർണറായി , ട്രോളല്ല , ആരും ചിരിക്കരുത് എന്ന് ..മംഗളം പറയുന്നു കുമ്മനം മുഖ്യമന്ത്രി ആയെന്ന് ...എന്തൊക്കെ പുകിലാണ്

'നമ്മുടെ മാണിക്യത്തെയാണ് മിസോറാംകാര് തട്ടിയെടുത്തത് .. ഇനി ആരുണ്ടാവും മെട്രോയിൽ കുമ്മനടിക്കാനും വിളിക്കാത്ത സദ്യക്ക് ഇലയിടാനും ?ആരുണ്ട് ഫേസ്‌ബുക്കിൽ കോമഡിയെഴുതാനും നമ്മെ ചിരിപ്പിക്കാനും ?വല്ലാത്തൊരു ജനതയായി പോയി നാം...' സുനിത ദേവദാസ്

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്ന് കേരളത്തിനു പിന്നാലെ പ്രഖ്യാപിച്ച ജനതയാണ് മിസോറാം ജനത..അവിടേക്കാണ് നമ്മുടെ കുമ്മനം രാജശേഖരനെ ഗവർണറായി അയച്ചിരിക്കുന്നത് . ‘ഇതാണ് ഞങ്ങളുടെ രുചികരമായ ബീഫ്, നിങ്ങളുടെ വിശ്വാസം ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ട’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ എതിരേറ്റ ജനതയാണ് മിസോറാം ജനത .

കശാപ്പിനായുളള കന്നുകാലി വില്പന നിരോധിച്ച കേന്ദ്ര നടപടിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശന വേളയില്‍ മിസോറാം ജനത ബീഫ് പാര്‍ട്ടി നടത്തിയത്.ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്ന് കേരളത്തിനു പിന്നാലെ പ്രഖ്യാപിച്ച ജനതയാണ് മിസോറാം ജനത. പ്രഖ്യാപനം മാത്രമല്ല രാജ്‌നാഥിനെ രാജ്ഭവന് 200മീറ്റര്‍ അകലെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിക്കാനും മിസോറാം മടിച്ചില്ല .

അവിടേക്കാണ് നമ്മുടെ കുമ്മനം രാജശേഖരനെ ഗവർണറായി അയച്ചിരിക്കുന്നത് .പാവം കിട്ടും ട്ടോ ... ശാന്തം പാപം ...ഗവർണർക്ക് എക്സിക്യൂട്ടീവ് പവറും ലെജിസ്ളേറ്റീവ് പവറും ഡിസ്ക്രീഷനറി പവറും ഒക്കെയുണ്ട് .ഉൾക്കരുത്തുള്ള തദ്ദേശീയരാണ് മിസോറാമിലെ ജനത .കുമ്മനത്തിന്റെ കാത്തോണേ കൃഷ്ണാ ... ഗുരുവായൂരപ്പാ ...അതിലുപരി നമ്മുടെ നഷ്ടമൊന്ന് ആലോചിച്ചു നോക്കു ..ഇനി ആരുണ്ടാവും മെട്രോയിൽ കുമ്മനടിക്കാനും വിളിക്കാത്ത സദ്യക്ക് ഇലയിടാനും ?

ആരുണ്ടിവിടെ ഇനിയൊരു കയ്യൊക്കെ കൂട്ടിക്കെട്ടി പ്രച്ഛന്നവേഷപ്രദർശനം നടത്താൻ ?ആരുണ്ട് ഫേസ്‌ബുക്കിൽ കോമഡിയെഴുതാനും നമ്മെ ചിരിപ്പിക്കാനും ?വല്ലാത്തൊരു ജനതയായി പോയി നാം .നമുക്ക് ഉള്ളുതുറന്ന് ചിരിക്കാനുമില്ല യോഗം .നമ്മുടെ മാണിക്യത്തെയാണ് മിസോറാംകാര് തട്ടിയെടുത്തത് .അവരോട് ദൈവം ചോദിക്കട്ടെ .. അല്ലാതെന്ത് പറയാൻ ല്ലേ ?

NB: ഞാൻ ഫേസ്‌ബുക്ക് ടൈം ലൈനിലൂടെ ഓരോരുത്തർ കുമ്മനത്തെക്കുറിച്ചു എഴുതിയത് വായിച്ചു പൊട്ടി ചിരിക്കുകയാണ് സുഹൃത്തുക്കളെ ... പൊട്ടിച്ചിരിക്കുകയാണ് ...

അടുത്ത കാലത്തൊന്നും ഫേസ്‌ബുക്ക് ഇങ്ങനെ ചിരി കൊണ്ട് പൂത്തുലഞ്ഞിട്ടില്ല ....മനോരമ പറയുന്നു കുമ്മനം ശരിക്കും ഗവർണറായി , ട്രോളല്ല , ആരും ചിരിക്കരുത് എന്ന് ..മംഗളം പറയുന്നു കുമ്മനം മുഖ്യമന്ത്രി ആയെന്ന് ...എന്തൊക്കെ പുകിലാണ് !

advertisment

News

Related News

    Super Leaderboard 970x90