Kerala

ഒരാൾക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ അത് പോയി പറയാൻ ഉറപ്പായും ഒരിടം വേണം... കുമ്പസാരം ഒരിക്കലും നിരോധിക്കരുത്... സുനിത ദേവദാസ് എഴുതിയ കുറിപ്പ്

ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മറ്റൊരാളോട് തുറന്നു സംസാരിക്കാൻ കഴിയുക എന്നത്. അല്ലെങ്കിൽ ആരോടെങ്കിലും എന്തെങ്കിലും തുറന്നു സംസാരിക്കാൻ നമുക്കൊക്കെ കഴിയണം.

ഒരാൾക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ അത് പോയി പറയാൻ ഉറപ്പായും ഒരിടം വേണം... കുമ്പസാരം ഒരിക്കലും നിരോധിക്കരുത്... സുനിത ദേവദാസ് എഴുതിയ കുറിപ്പ്

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍റെ ശുപാർശ കണ്ടു. കുമ്പസാരം ഒരിക്കലും നിരോധിക്കരുത്. കാരണം ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മറ്റൊരാളോട് തുറന്നു സംസാരിക്കാൻ കഴിയുക എന്നത്. അല്ലെങ്കിൽ ആരോടെങ്കിലും എന്തെങ്കിലും തുറന്നു സംസാരിക്കാൻ നമുക്കൊക്കെ കഴിയണം.

കുമ്പസാരത്തെ വിശുദ്ധമായിട്ടൊന്നും കാണേണ്ട. സൈക്കോ അനാലിസിസ് ആയി കണ്ടാൽ മതി. ഒരാൾക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ അത് പോയി പറയാൻ ഉറപ്പായും ഒരിടം വേണം. 
മാറ്റം വേണ്ടത് , അത് കേട്ടിട്ട് അതിനെ ഉപയോഗിച്ച് മനുഷ്യരെ ചൂഷണം ചെയ്യുന്ന അവസ്ഥക്കാണ്. എന്ത് ചെയ്യാൻ കഴിയും ?

1 . കന്യാസ്ത്രീകളെ കൂടി പള്ളീലച്ചന്മാർക്ക് തുല്യമായ പദവിയിൽ നിയമിക്കണം. അവരും കുര്ബാനയോക്കെ നടത്തട്ടെ. കുമ്പസാരം കേൾക്കട്ടെ. നമുക്കവരെ 'അമ്മ എന്ന് വിളിക്കാം. സ്ത്രീകൾ കുമ്പസരിക്കാൻ ഇവരുടെ അടുത്ത് പോകട്ടെ. ലിംഗസമത്വം വരട്ടെ.

2 . ചുമ്മാ വഴിയേ പോകുന്ന ലൈംഗിക ദാരിദ്ര്യമുള്ള അച്ചൻ എന്ന് വിളിപ്പേര് മാത്രമുള്ളവരല്ല കുമ്പസാരം കേൾക്കേണ്ടത്. സൈക്കോളജി പഠിച്ച കൗൺസിലിംഗിൽ പരിശീലനം നേടിയവരാണ് കുമ്പസാരം കേൾക്കേണ്ടത്. എങ്കിൽ അവർക്ക് ഇവരെ സൗഖ്യപ്പെടുത്താൻ കഴിയും.

3 . തയ്യാറായി വരുന്നവരെ മുഴുവൻ ആയുഷ്‌ക്കാല അച്ചന്മാരായി നിയമിക്കരുത്. മൂന്നു വർഷത്തിലൊരിക്കൽ പ്രവർത്തനങ്ങളും സ്വഭാവവും വിലയിരുത്തി തുടരാൻ അനുവദിക്കുകയോ പിരിച്ചു വിടുകയോ വേണം.

4 . വൃത്തികേടുകൾ ചെയ്യുന്നവരെയും അഴിമതി ചെയ്യുന്നവരെയും ആരും പിന്തുണക്കില്ല എന്നും നിയമത്തിനു വിട്ടു കൊടുക്കും എന്നും വിശ്വാസികളും ഉറപ്പു വരുത്തുക .

5 . പ്രീ മാരിറ്റൽ ക്‌ളാസ്സുകൾ മാത്രം പോരാ. പോസ്റ്റ് മാരിറ്റൽ ക്‌ളാസും കൗൺസിലിംഗും കൂടി സംഘടിപ്പിക്കണം. പ്രശ്നങ്ങൾ പരിഹരിക്കണം.

കുമ്പസാരം എന്നത് പാപങ്ങൾ ഏറ്റു പറയാനുള്ളതും നിര്ബന്ധിതവും എന്നതും മാറണം. താല്പര്യമുള്ളവർ മാത്രം കുമ്പസാരിക്കട്ടെ. ഇഷ്ടമുള്ള എന്ത് കാര്യവും പറയട്ടെ.

അല്ലാതെ എലിയെ പേടിച്ചു ഇല്ലം ചുട്ടിട്ടു എന്ത് കാര്യം ?
എലിയെ നമുക്ക് ചുട്ടു തിന്നാം ന്നെ .

advertisment

News

Related News

    Super Leaderboard 970x90