Kerala

പാർട്ടിയും പാർട്ടിപ്രവർത്തകരും പറയുന്നു പ്രതികൾ കീഴടങ്ങിയെന്നു, പോലീസ് പറയുന്നു ഞങ്ങൾ പിടിച്ചുവെന്നു... എന്ത് നീതിയാണ് ഈ ആഭ്യന്തരവകുപ്പിൽ നിന്നും മനുഷ്യർക്ക് കിട്ടാൻ പോകുന്നത് ? - സുനിത ദേവദാസ്

പരോളിൽ ഇറങ്ങിയ ഗുണ്ടകൾ ഇപ്പോ എവിടെയാണ് ?അവർ പരോളിൽ ഇറങ്ങിയിട്ട് എന്തൊക്കെ ചെയ്തു ?അവർ തന്നെയല്ലേ ശുഹൈബിനെ കൊന്നത് ?പോലീസിനും പാർട്ടിക്കും ഭരണകൂടത്തിനും പരോളിൽ ഇറങ്ങിയവരെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ ?

പാർട്ടിയും പാർട്ടിപ്രവർത്തകരും പറയുന്നു പ്രതികൾ കീഴടങ്ങിയെന്നു, പോലീസ് പറയുന്നു ഞങ്ങൾ പിടിച്ചുവെന്നു... എന്ത് നീതിയാണ് ഈ ആഭ്യന്തരവകുപ്പിൽ നിന്നും മനുഷ്യർക്ക് കിട്ടാൻ പോകുന്നത് ? - സുനിത ദേവദാസ്

അതെ ...

ആകാശ് തില്ലങ്കേരി അല്ല ശുഹൈബിനെ നേരിട്ട് വെട്ടി കൊന്നത് എന്ന് കൂടെയുള്ള വ്യക്തി പറഞ്ഞിരിക്കുന്നു .

ഞാൻ മനസ്സിലാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നാണ് . ആകാശ് പാർട്ടി പ്രവർത്തകനും .

Nimesh Tirur നിമേഷ് എഴുതുന്നു "പോലീസ് വീട്ടിൽ വന്നതറിഞ്ഞ് പോലീസ് സ്റ്റേഷനിൽ അതന്യേഷിക്കാൻ ചെന്നപ്പോൾ പോലീസ് കസ്റ്റ്ടിയിൽ എടുത്തെന്നും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയെന്നുമൊക്കെയാണ് അറിയാൻ കഴിഞ്ഞത്.... അങ്ങനെയെങ്കിൽ,പ്രിയപ്പെട്ട സഖാവ് കുറ്റക്കാരനല്ലെങ്കിൽ, പിണറായിയുടെ പോലീസ് ഉത്തരം പറയേണ്ടി വരും.
മന്ത്രിയും പോലീസും പരിവാരങ്ങളും ഇനിയും ഉറക്കത്തിൽ തന്നെയാണെങ്കിൽ ഉണർത്താൻ ജനങ്ങൾക്കറിയാം." എന്ന്

പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറയുന്നു " അവർ പോലീസിൽ പോയി കീഴടങ്ങിയതാണ് . " എന്ന് .

എന്നാൽ ഡി ജി പി പറയുന്നു ഓടിച്ചിട്ട് പിടിച്ചു എന്ന് .
പിണറായി പറയുന്നു "രണ്ടു പേര് പിടിയിലായിട്ടുണ്ട് . കൂടുതൽ പേര് ഇനിയും പിടിയിലാകും എന്ന് .

പാർട്ടിയും പാർട്ടിപ്രവർത്തകരും പറയുന്നത് കീഴടങ്ങിയെന്നു . പോലീസ് പറയുന്നു ഞങ്ങൾ പിടിച്ചുവെന്നു .

എന്ത് നീതിയാണ് ഈ ആഭ്യന്തരവകുപ്പിൽ നിന്നും മനുഷ്യർക്ക് കിട്ടാൻ പോകുന്നത് ?

അല്ല വേറൊന്നു ചോദിക്കട്ടെ ?
പരോളിൽ ഇറങ്ങിയ ഗുണ്ടകൾ ഇപ്പോ എവിടെയാണ് ?
അവർ പരോളിൽ ഇറങ്ങിയിട്ട് എന്തൊക്കെ ചെയ്തു ?
അവർ തന്നെയല്ലേ ശുഹൈബിനെ കൊന്നത് ?

പോലീസിനും പാർട്ടിക്കും ഭരണകൂടത്തിനും പരോളിൽ ഇറങ്ങിയവരെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ ?

പിണറായി വിജയൻ ഒരേയൊരു കാര്യം ചെയ്താൽ കേരളത്തിലെ എല്ലാ കുഴപ്പങ്ങളും പരിഹരിക്കപ്പെടും . കാര്യശേഷിയുള്ള ഒരാളെ കണ്ടു പിടിച്ചു ആഭ്യന്തര മന്ത്രി ആക്കണം .
അതെ . കേരളത്തിന് ഒരു ആഭ്യന്തര മന്ത്രി വേണം . പിണറായി വിജയൻ അല്ലാത്ത ഒരാൾ.

advertisment

News

Related News

Super Leaderboard 970x90