Health

' ഡിപ്രഷൻ രോഗികൾ മാത്രമല്ല അനുഭവിക്കുന്നത്... അവരുടെ ചുറ്റും ജീവിക്കാൻ വിധിക്കപ്പെട്ടവർ കൂടിയാണ് ...'

കവിത എഴുതി നിറക്കുന്ന രോഗികൾക്ക് അവർ എപ്പോഴും "ഇര "കളാണ് ... എന്നാൽ എന്തിനെന്നറിയാതെ , എന്ത് കൊണ്ടെന്നറിയാതെ വേട്ടക്കാരന്റെ റോളിലേക്ക് രോഗികൾ പ്രതിഷ്ഠിക്കുന്ന മിണ്ടാപ്രാണികളെ നിങ്ങൾ കണ്ടിട്ടുണ്ടോ ?

' ഡിപ്രഷൻ രോഗികൾ മാത്രമല്ല അനുഭവിക്കുന്നത്... അവരുടെ ചുറ്റും ജീവിക്കാൻ വിധിക്കപ്പെട്ടവർ കൂടിയാണ് ...'

മനശാസ്ത്ര ചികിത്സയോടും മനോരോഗ ചികിത്സയോടും മലയാളിക്കുള്ള "നാണവും പകപ്പും " മാറണം .

പനി വന്നാൽ ഡോക്ടറെ കാണാൻ പോകുന്ന പോലെ ,പ്രാന്ത് വന്നാലും ഡിപ്രഷൻ വന്നാലും പരസ്യമായി ഡോക്ടറെ കാണാൻ പോകാൻ കഴിഞ്ഞാൽ ഈ ലോകം എത്രയോ സുന്ദരമാകും ..ആത്മഹത്യകൾ കുറയും ...ബന്ധങ്ങൾ സുതാര്യമാകും ....നാമെപ്പോഴും ഡിപ്രഷൻ ഉള്ളവരുടെ പ്രശ്നങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നത് .

എന്നാൽ ഡിപ്രഷനും അതിനോടനുബന്ധിച്ചുള്ള ചെറിയ - വലിയ പ്രാന്തുമുള്ളവർ കൂടെ ജീവിക്കുന്നവരെയും ചുറ്റുമുള്ളവരെയും നരകത്തിലേക്ക് തള്ളിയിടുന്നതും ചുറ്റുമുള്ളവരുടെ ജീവിതം തകർത്തു കളയുന്നതും നിങ്ങളാരെങ്കിലും തിരിച്ചറിയുന്നുണ്ടോ ?

ഡിപ്രഷൻ ഉള്ളവർ ആത്മഹത്യക്ക് മുൻപ് പ്രിയപ്പെട്ടവരെയും കൂടെ സഹവസിക്കാൻ നിര്ബന്ധിതരായവരെയും കൊല ചെയ്യുന്നത് നിങ്ങളാരെങ്കിലും കാണുന്നുണ്ടോ ?

വിഷാദ രോഗികൾ ആത്മഹത്യക്ക് മുൻപ് , അല്ലെങ്കിൽ ആത്മഹത്യയിലേക്കുള്ള യാത്രയിൽ കണ്ണിൽ കാണുന്നവരെ മുഴുവൻ കൊന്നൊടുക്കിയാണ് മുന്നേറുന്നത് ...

ഒന്നും ചെയ്യാൻ കഴിയാതെ , ഡോക്ടറെ കണ്ടാലോ എന്ന് സഹികെട്ട് ചോദിച്ചാൽ "എന്നെ പ്രാന്തി / പ്രാന്തനാക്കാൻ നോക്കുന്നോ " എന്നലറി വിളിച്ചു സാധനങ്ങൾ തല്ലി പൊട്ടിക്കുന്ന , കുടിച്ചു കൊണ്ടിരിക്കുന്ന ചായ കപ്പ് അപ്രതീക്ഷിതമായി വലിച്ചെറിയുന്ന ആളുകളോടൊപ്പം കഴിയാൻ വിധിക്കപ്പെടുന്ന നിസ്സഹാരായ മനുഷ്യരെ നിങ്ങൾ കണ്ടിട്ടുണ്ടോ ?

കൂടെ കഴിയുന്നവർക്ക് അറിയില്ല , ഇവർ എന്തിനാണ് പൊട്ടിത്തെറിക്കുന്നത് എന്നോ , പൊട്ടിക്കരയുന്നത് എന്നോ , കുറ്റം പറയുന്നത് എന്നോ ..... ഒന്നും . രോഗികളെക്കാൾ വലിയ ഇരകളാണ് പലപ്പോഴും അവരുടെ കൂടെ ജീവിക്കുന്നവർ ...

കാരണം അവർക്ക് കവിത എഴുതാൻ അറിയില്ല , സാധനങ്ങൾ വലിച്ചെറിയാൻ അവകാശമില്ല , കുറ്റപ്പെടുത്തലുകൾക്ക് മറുപടി പറയാൻ പോലും അവസരമില്ല .

കവിത എഴുതി നിറക്കുന്ന രോഗികൾക്ക് അവർ എപ്പോഴും "ഇര "കളാണ് ... എന്നാൽ എന്തിനെന്നറിയാതെ , എന്ത് കൊണ്ടെന്നറിയാതെ വേട്ടക്കാരന്റെ റോളിലേക്ക് രോഗികൾ പ്രതിഷ്ഠിക്കുന്ന മിണ്ടാപ്രാണികളെ നിങ്ങൾ കണ്ടിട്ടുണ്ടോ ?

പലപ്പോഴും പല കഥകളിലും രോഗികൾ ഇരകളാവാൻ വേണ്ടി ഇവരുടെ എല്ലാ പീഡനവും സഹിച്ചു കഴിയുന്ന മനുഷ്യരെയാണ് വേട്ടക്കാരായി ചിത്രീകരിക്കുന്നത് .

സത്യത്തിൽ ഡിപ്രഷൻ രോഗികൾ മാത്രമല്ല അനുഭവിക്കുന്നത് . അവരുടെ ചുറ്റും ജീവിക്കാൻ വിധിക്കപ്പെട്ടവർ കൂടിയാണ് .അതിനാൽ പ്രിയപ്പെട്ടവരേ നിങ്ങൾക്ക് എന്തെങ്കിലും മാനസിക പ്രശ്നമുണ്ടെങ്കിൽ ഉടൻ ചികിത്സ തേടുക .അത് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും അയൽക്കാരെയും സഹപ്രവർത്തകരെയും രക്ഷിക്കും .ചികിത്സ തേടാൻ ഒരു മടിയും വിചാരിക്കരുത് . നിങ്ങളുടെയൊക്കെ കൂടെ ജീവിക്കുന്നവരെ കരുതിയെങ്കിലും എത്രയും വേഗം ചികിത്സക്ക് തയ്യാറാവു.

advertisment

Super Leaderboard 970 X 90