മാധ്യമങ്ങൾ ഈ അഴിമതികൾ പുറത്തു കൊണ്ട് വന്നില്ലായിരുന്നെങ്കിൽ ആരു പുറത്തു കൊണ്ട് വരും ?

സത്യത്തിൽ ഏഷ്യാനെറ്റ് പുറത്തു വിട്ട ഒളി കാമറ ദൃശ്യങ്ങളിൽ വിജയൻ ചെറുകര ഇത്രയും വൃത്തികെട്ടവനല്ല .എന്നാൽ അയാൾ സംസാരിച്ചു തുടങ്ങുകയും ന്യായീകരിച്ചു തുടങ്ങുകയും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്യാൻ തുടങ്ങിയതോടെ അയാളുടെ ഉള്ളിലെ അഴിമതിക്കാരനായ മറ്റൊരു വിജയൻ പുറത്തു വരുന്നത് അത്ഭുതത്തോടെ തന്നെയാണ് കണ്ടത് .

മാധ്യമങ്ങൾ ഈ അഴിമതികൾ പുറത്തു കൊണ്ട് വന്നില്ലായിരുന്നെങ്കിൽ ആരു പുറത്തു കൊണ്ട് വരും ?

മിച്ചഭൂമി റിസോർട്ട് ഉടമക്ക് തീറെഴുതി കൊടുക്കാൻ സി പി ഐ വയനാട് ജില്ലാ സെക്രട്ടറി ശ്രമിച്ച ഏഷ്യാനെറ്റ് വാർത്ത പുറത്തു വന്നപ്പോൾ മുതൽ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുകയായിരുന്നു . വിജയൻ ചെറുകരയെ ...

1 . ആദ്യം അദ്ദേഹം റിപ്പോർട്ടറെ കുറ്റം പറയുന്നു . തിരക്കഥയുണ്ടാക്കി എന്നും മുസ്ലീമായി വേഷം മാറി എന്നും

2 . ഇത് എനിക്കെതിരായതല്ല , പാർട്ടിക്കും ഇടതുമുന്നണിക്കും എതിരായ ഗൂഢാലോചനയാണെന്നു പറയുന്നു

3 . മണിക്കൂറുകളോളം അദ്ദേഹം മിച്ചഭൂമി എഴുതി വാങ്ങാൻ വന്നവരോട് സംസാരിച്ചിട്ടും ഞാനൊന്നും ചെയ്തില്ല എന്ന് ആവർത്തിച്ച് പറയുന്നു

4 . ന്യായമായ ആവശ്യമാണല്ലോ ഒരു റിസോർട്ട് വരുന്നത് . അവർക്ക് സഹായം കിട്ടാൻ ഡെപ്യൂട്ടി കളക്ടറുടെ അടുത്തേക്ക് വിട്ടു എന്ന് പറയുന്നു

5 . ജെയ്സണും ഏഷ്യാനെറ്റിനും എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു

6 . തന്റെ പേര് പറഞ്ഞു കുഞ്ഞു മുഹമ്മദ് പോലത്തെ ഇടനിലക്കാർ പണം വാങ്ങുന്നുണ്ടാവാം എന്ന് അതിശയിക്കുന്നു

7 . എ ഐ വൈ എഫിനെ ഇറക്കി പ്രകടനം നടത്തുന്നു . അതിൽ മുദ്രാവാക്യമായി ഏഷ്യാനെറ്റിനെ പുറത്താക്കു എന്ന് അണികളെ കൊണ്ട് അലറി വിളിപ്പിക്കുന്നു .

8 . വാർത്ത ചെയ്ത റിപ്പോർട്ടറെ വഴിയിലിറങ്ങി നടക്കാൻ അനുവദിക്കില്ല കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു .

9 . 45 വർഷമായി പൊതുപ്രവർത്തനം നടത്തുന്ന എനിക്കെതിരെ തിരക്കഥയും ഗൂഢാലോചനയും എന്ന് മറുവാദം ഉന്നയിക്കുന്നു

10 . മാധ്യമ അപചയം , ചാനെൽ ആടിനെ പട്ടിയാക്കി എന്ന് അലറുന്നു . സ്റ്റുഡിയോ പ്രസംഗം നിർത്താൻ വിനു വി ജോണിനോട് ആജ്ഞാപിക്കുന്നു . തെമ്മാടികൂട്ടം എന്ന് മാധ്യമപ്രവർത്തകരെ ആക്ഷേപിക്കുന്നു .

11 . ജെയ്‌സൺ എന്റെ അടുത്ത് വന്നപ്പോൾ താടി വച്ചിരുന്നു . ഇപ്പോ എന്തിനാ തടി വടിച്ചത് എന്ന് അട്ടഹസിക്കുന്നു

12 . ഒടുക്കം ഞാൻ നിരപരാധിയാണ് , അന്വേഷണം നടക്കട്ടെ , ചെറിയൊരു ജാഗ്രതക്കുറവുണ്ടായി , എന്റെ നിരപരാധിത്വം തെളിയട്ടെ എന്ന ഇരവാദം

ശരീര ഭാഷയിൽ നിറഞ്ഞു നിൽക്കുന്നത് അഹങ്കാരവും അധികാരത്തിന്റെ മത്തും പഠിച്ച കള്ളന്റെ ഭാവഹാവാദികളും .

കൂടുതൽ കൂടുതൽ സംസാരിക്കുംതോറും അദ്ദേഹത്തിന്റെ ഉള്ളിലെ അഴിമതിക്കാരൻ മറനീക്കി പുറത്തു വരുന്നു .

സത്യത്തിൽ ഏഷ്യാനെറ്റ് പുറത്തു വിട്ട ഒളി കാമറ ദൃശ്യങ്ങളിൽ വിജയൻ ചെറുകര ഇത്രയും വൃത്തികെട്ടവനല്ല .

എന്നാൽ അയാൾ സംസാരിച്ചു തുടങ്ങുകയും ന്യായീകരിച്ചു തുടങ്ങുകയും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്യാൻ തുടങ്ങിയതോടെ അയാളുടെ ഉള്ളിലെ അഴിമതിക്കാരനായ മറ്റൊരു വിജയൻ പുറത്തു വരുന്നത് അത്ഭുതത്തോടെ തന്നെയാണ് കണ്ടത് .

മിച്ചഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്കാൻ കൂട്ടുനിന്ന വ്യക്തിയുടെ ന്യായവാദങ്ങൾക്ക് പുല്ലുവില നൽകി സമൂഹം പുറന്തള്ളും .

ഒരു കാര്യം ചോദിച്ചോട്ടെ , ഓരോ വാർത്തകൾ പുറത്തു വരുമ്പോഴും മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ആക്ഷേപിക്കുന്നവരോടാണ് ചോദിക്കുന്നത് . മാധ്യമങ്ങൾ ഈ അഴിമതികൾ പുറത്തു കൊണ്ട് വന്നില്ലായിരുന്നെങ്കിൽ ആരു പുറത്തു കൊണ്ട് വരും ?

വിജയൻ ചെറുകരയെ പാർട്ടിയിൽ നിന്നും അടിയന്തിരമായി പുറത്താക്കണം . നിയമപരമായ അന്വേഷണം നടത്തണം .( പാർട്ടി അന്വേഷിക്കുകയോ അന്വേഷിക്കാതിരിക്കുകയോ ചെയ്യുന്നത് പൊതുജനങ്ങളുടെ വിഷയമല്ല . )

റവന്യു വകുപ്പിലെ അഴിമതികൾക്ക് കടിഞ്ഞാണിടാൻ ഇതൊരു തുടക്കമാവട്ടെ .
ഏഷ്യാനെറ്റിനും ജെയ്‌സൺ മണിയങ്ങാടിനും അഭിനന്ദനങ്ങൾ

advertisment

News

Related News

    Super Leaderboard 970x90