National

അർദ്ധരാത്രിയിൽ ജനാധിപത്യത്തിന്റെ മാനം കാക്കാൻ , ഇന്ത്യക്കാരുടെ മാനം കാക്കാൻ കോടതിയിലെത്തി വ്യക്തതയോടെ സംസാരിച്ച മനു സിംഗ്‌വി അല്ലാതെ ആരാണ് ഇന്നത്തെ താരം ?

ഗുജറാത്തിലെ മുന്‍ ധനമന്ത്രിയായിരുന്ന വാജുഭായി വാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ്. പിന്നീട് ഗുജറാത്തില്‍ മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവർണറുടെ പക്ഷപാതപരമായ നടപടി ചോദ്യം ചെയ്താണ് കോൺഗ്രസ്സിനും ജെ ഡി എസ്സിനും വേണ്ടി മനു സിംഗ്‌വി കോടതിയിലെത്തിയത് .

അർദ്ധരാത്രിയിൽ ജനാധിപത്യത്തിന്റെ മാനം കാക്കാൻ , ഇന്ത്യക്കാരുടെ മാനം കാക്കാൻ കോടതിയിലെത്തി വ്യക്തതയോടെ സംസാരിച്ച മനു സിംഗ്‌വി അല്ലാതെ ആരാണ് ഇന്നത്തെ താരം ?

ജനാധിപത്യത്തെ തൂക്കുകയറിൽ നിന്നും രക്ഷിക്കാൻ അർദ്ധരാത്രിയിൽ കോടതിയിലെത്തി നമുക്കായി , ജനാധിപത്യസംരക്ഷണത്തിനായി തീപാറുന്ന വാദമുഖങ്ങൾ നിരത്തിയ മനു അഭിഷേക് സിംഗ്‌വിയാണ് ഇന്നത്തെ താരം .

ആദ്യം തന്നെ അഭിഷേക് സിംഗ്‌വിക്ക് ഒരു ബിഗ് സലൂട്ട് ....

നമ്മളെല്ലാവരും ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങൾ ചോദിച്ചതിന് ...
നമ്മൾക്കായി മുൻ കോടതി വിധികളും ചട്ടങ്ങളും എടുത്തു പറഞ്ഞതിന് ...
മനു സിംഗ്‌വി വീ ഓൾ ലവ് യൂ ....

അറുപതുകാരനായ അഭിഷേക് മനു സിംഗ്‌വി നിയമപാഠനത്തിൽ കേംബ്രിഡ്ജ് സര്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ട് . 1997 ൽ തന്റെ 37 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ അഡിഷണൽ സോളിസിറ്റർ ജനറലായിരുന്നു .

മുൻപൊരിക്കലും ഈ മനുഷ്യനെ അഭിനന്ദിക്കണമെന്നു തോന്നിയിട്ടില്ല . എന്നാൽ ഇപ്പോ തോന്നുന്നു . ഇന്നത്തെ കോടതിമുറിയിൽ ചടുലതയുള്ള ഇടപെടലുകൾക്ക്.

മനു സിംഗ്‌വി ഇന്ന് കോടതിയിലുയർത്തിയ പ്രധാന വാദങ്ങൾ

1 .
സഖ്യത്തിലെ എംഎല്‍എമാരുടെ എണ്ണം ഒറ്റക്കക്ഷിയുടേതിനേക്കാള്‍ കൂടുതലാണെങ്കില്‍ അവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത്. ഗവര്‍ണര്‍ക്ക് തോന്നിയവരെയല്ല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടത് .

2 . സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് സിംഗ്‌വി കോടതിയില്‍ ഉദ്ധരിച്ചു.
ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് നേരത്തെ ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. എന്നാൽ കർണാടകയിൽ കോൺഗ്രസ് - ജെ ഡി എസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും ഗവർണർ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു .

3 .ഇത് ഗവർണറുടെ വിവേചനാധികാരമല്ല ,മറിച്ചു പക്ഷപാതപരമായ നടപടിയാണ് . ഭരണഘടനയെ ഇല്ലാതാക്കുന്ന നടപടിയാണ് .

4 .104നേക്കാള്‍ വലുതാണ് 117, വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം, എന്തിനാണ് ബിജെപിക്ക് 15 ദിവസം നല്‍കിയത്?

5 .യെദ്യൂരപ്പയുടെ കത്ത് കാണാതെ ഭൂരിപക്ഷത്തിനുള്ള പിന്തുണയില്ലെന്ന് എങ്ങനെ പറയും. അതിനാല്‍ ഗവര്‍ണറെ തടയാന്‍ എങ്ങനെ കഴിയുമെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് രാഷ്ട്രപതിയുടെ ഉത്തരവ് പോലും സ്റ്റേ ചെയ്യാന്‍ കഴിയുന്ന കോടതിക്ക് ഗവര്‍ണറുടെ ഉത്തരവ് എന്തുകൊണ്ട് വിലക്കിക്കൂടെയെന്ന് സിംഗ്‌വി ചോദിച്ചു .

ഗുജറാത്തിലെ മുന്‍ ധനമന്ത്രിയായിരുന്ന വാജുഭായി വാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ്. പിന്നീട് ഗുജറാത്തില്‍ മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവർണറുടെ പക്ഷപാതപരമായ നടപടി ചോദ്യം ചെയ്താണ് കോൺഗ്രസ്സിനും ജെ ഡി എസ്സിനും വേണ്ടി മനു സിംഗ്‌വി കോടതിയിലെത്തിയത് .

വാദത്തിനൊടുവിൽ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനുള്ള ഭരണഘടനാപരമായ വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട് എന്ന ബിജെപിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസില്‍ വാദം തുടരുമെന്ന് അറിയിച്ച കോടതി യദ്യൂരപ്പയ്ക്ക് നോട്ടീസയച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച 10.30ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഗവര്‍ണര്‍ക്ക് നല്‍കിയ എംഎല്‍എമാരുടെ പിന്തുണ തെളിയിക്കുന്ന കത്ത് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നമ്മളിപ്പോഴും ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്ന് നമ്മളെ തന്നെ ഓർമ്മിപ്പിക്കാൻ ഇത്തരം ചില ഇടപെടലുകൾ ആവശ്യമാണ് .

അർദ്ധരാത്രിയിൽ ജനാധിപത്യത്തിന്റെ മാനം കാക്കാൻ , ഇന്ത്യക്കാരുടെ മാനം കാക്കാൻ കോടതിയിലെത്തി വ്യക്തതയോടെ സംസാരിച്ച മനു സിംഗ്‌വി അല്ലാതെ ആരാണ് ഇന്നത്തെ താരം ?

മനു സിംഗ്‌വിക്ക് ബിഗ് ബിഗ് ബിഗ് സലൂട്ട് ..

advertisment

News

Super Leaderboard 970x90