സൂര്യൻ പെട്ടന്ന് ഇല്ലാതായാൽ എന്തൊക്കെയായിരിക്കും സംഭവിക്കുക ? ബൈജു രാജു

ഏറ്റവും പ്രധാന പ്രശനം എന്താണെന്നു ചോദിച്ചാൽ.. സൂര്യപ്രകാശം ഇല്ലാത്തതിനാൽ ഭൂമിയുടെ ഉപരിതല താപനില പെട്ടന്ന് താഴുവാൻ തുടങ്ങും. ഒരാഴ്ചക്കുള്ളിൽ എല്ലായിടത്തെയും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ ആവും.

സൂര്യൻ പെട്ടന്ന് ഇല്ലാതായാൽ എന്തൊക്കെയായിരിക്കും സംഭവിക്കുക ? ബൈജു രാജു

ഇത് ഒരു ചിന്താ പരീക്ഷണം മാത്രമാണ്. ഒരിക്കലും നടക്കാത്ത കാര്യവുമാണ്. പക്ഷെ ഗ്രാവിറ്റിയെക്കുറിച്ചും, ഭൂമിയിൽ സൂര്യൻ ഇല്ലാതായാലുള്ള കാര്യങ്ങളും തിയററ്റിക്കലായി മനസിലാക്കുവാൻ വേണ്ടി മാത്രം പറയുന്ന കാര്യങ്ങളാണിത്.

.
* സൂര്യൻ ഇല്ലാതായാൽ 500 സെക്കന്റുകൾക്കു ശേഷമായിരിക്കും സൂര്യൻ ഇല്ലാതായത് നമ്മൾ അറിയുക !. അത്ര സമയം സൂര്യനെ നാം കണ്ടുകൊണ്ടിരിക്കും !.

* ഗുരുത്വാകർഷണതരംഗ്ഗങ്ങൾക്കും, പ്രകാശത്തിനും ഒരേ വേഗത ആയതിനാൽ 500 സെക്കന്റുകൾക്കു ശേഷമായിരിക്കും ഭൂമി ഇപ്പോഴുള്ള അതിന്റെ ഓർബിറ്റിൽനിന്നും സൂര്യനില്നിന്നും ദൂരേക്ക് തെറിച്ചു പോവും.
പക്ഷേ അപ്പോഴും ചൊവ്വയും, വ്യാഴവും, ശനിയും, യുറാനസ്സുമെല്ലാം ഇല്ലാത്ത സൂര്യനെ ചുറ്റിക്കൊണ്ടിരിക്കും.
വീണ്ടും നാലര മിനിറ്റു കഴിഞ്ഞായിരിക്കും ചൊവ്വാഗ്രഹം തിരിച്ചുപോവുക.
പിന്നെയും അര മണിക്കൂറിനു ശേഷമായിരിക്കും വ്യാഴം ഗ്രഹം തെറിച്ചു പോവുക.
അങ്ങനെ സൂര്യനില്നിന്നു കൂടുതൽ ദൂരെയുള്ളവ കൂടുതൽ സമയം കഴിഞ്ഞായിരിക്കും തെറിച്ചു പോവുക.

* ഭൂമിയും മറ്റു ഗ്രഹങ്ങളും, കുള്ളൻ ഗ്രഹങ്ങളുമെല്ലാം സൂര്യനില്നിന്നു നേർ രേഖയിലായിരിക്കും അകന്നു പോവുക. പക്ഷെ അവ ഒന്നും കൂട്ടി ഇടിക്കാൻ സാധ്യത ഇല്ല.

* സൂര്യൻ ഇല്ലെങ്കിലും ചന്ദ്രനും, മറ്റു ഉപഗ്രഹങ്ങളും അവയുടെ ഗ്രഹങ്ങളെ ചുറ്റിക്കൊണ്ടിരിക്കും.

*സൂര്യൻ ഇല്ലാതായാൽ സൗരയുധം മുഴുവനും ഇരുട്ട് ആയിരിക്കും. എവിടെ നോക്കിയാലും ഇരുട്ട് മാത്രം. നക്ഷത്രങ്ങളും, ഗാലക്സികളും വളരെ തെളിഞ്ഞു കാണുവാൻ സാധിക്കും.

*പ്രകാശം ഇല്ലാത്തതുകൊണ്ട് ചെടികളിലെ പ്രകാശസംശ്ലേഷണം നടക്കില്ല. അതിനാൽ ചെടികളും, മരങ്ങളും വാടിപ്പോവും.

* ഏറ്റവും പ്രധാന പ്രശനം എന്താണെന്നു ചോദിച്ചാൽ.. സൂര്യപ്രകാശം ഇല്ലാത്തതിനാൽ ഭൂമിയുടെ ഉപരിതല താപനില പെട്ടന്ന് താഴുവാൻ തുടങ്ങും. ഒരാഴ്ചക്കുള്ളിൽ എല്ലായിടത്തെയും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ ആവും. കരയിലുള്ള വെള്ളം മുഴുവനും ഐസ് ആവും. എന്നാൽ കടലിലെ വെള്ളം കുറച്ചുകൂടെ കഴിഞ്ഞേ ഐസ് ആവൂ. പക്ഷെ അപ്പോഴും കടലിന്റെ അടിഭാഗത്തു വെള്ളം ഐസ് ആവാതെ ലക്ഷക്കണക്കിന് വർഷങ്ങൾ തുടരും. കടൽ ജീവികളിൽ കുറെ എണ്ണം ആയിരക്കണക്കിന് വർഷങ്ങൾ ഇതേ രീതിയിൽ ജീവിക്കും.

* അപ്പോഴും ഉപരിതലത്തിനു മീറ്ററുകൾ താഴെ ഭൂമി ചൂടായിത്തന്നെ തുടരും. ഭൂമിയിൽ കിടങ്ങുകൾ ഉണ്ടാക്കി അതിൽ ജീവിക്കുന്നവർക്ക് തണുപ്പില്ലാതെ അവിടെ കഴിയാം. ആഹാരം വേണം എന്ന് മാത്രം.

* ആഴക്കടലിൽ ഉള്ള ചില മൈക്രോ ജീവികൾ സൂര്യപ്രകാശത്തിനു പകരം കെമിക്കലുകൾ ഉപയോഗിച്ച് ജീവിക്കുവാൻ പാകത്തിന് പരിണമിക്കും.

* സെക്കന്റിൽ 30 കിലോമീറ്റർ എന്ന തോതിൽ സഞ്ചരിച്ചു ഭൂമി കോടിക്കണക്കിനു വർഷം കഴിയുമ്പോൾ ഏതെങ്കിലും നക്ഷത്രത്തിന്റെ ആകർഷണ പരിധിയിൽ കുടുങ്ങികയാണെങ്കിൽ വീണ്ടും പ്രകാശം പരക്കുകയും, കടലിലെ ഐസൊക്കെ ഉരുകി വീണ്ടും കടലിലെ സൂക്ഷമ ജീവികൾ കരയിലേക്ക് കയറി ഇപ്പോഴുള്ളതുപോലെയോ അല്ലെങ്കിൽ ഇതിലും നല്ല രീതിയിലോ ഒക്കെ ജീവജാലങ്ങൾ ഉണ്ടാവുകയും ചെയ്യും.

#TAGS : sun   Baiju Raju  

advertisment

News

Super Leaderboard 970x90