Kerala

കേരളത്തിലെ 69% സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല, മാതൃഭൂമിക്ക് എന്തോ തകരാറുണ്ട്' - സുജ സൂസന്‍ ജോര്‍ജ്ജ്

പുരുഷാധിപത്യം സ്വാംശീകരിച്ച സമൂഹമെന്നോ പീഡിതമെങ്കിലും ബോധപൂര്‍വ്വം കുടുംബത്തിനു വേണ്ടി സഹിക്കുന്ന സ്ത്രീകളുണ്ടെന്നോ പറഞ്ഞാലത് സത്യമാണ്. പക്ഷേ ഇവരൊക്കെയും തരം കിട്ടുമ്പോഴൊക്കെ പുരുഷപീഡനത്തിനെതിരെ വര്‍ത്തമാനമെങ്കിലും പറയുന്നവരാണ്....

കേരളത്തിലെ 69% സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല, മാതൃഭൂമിക്ക് എന്തോ തകരാറുണ്ട്' - സുജ സൂസന്‍ ജോര്‍ജ്ജ്

എന്തോ തകരാറുണ്ട്..സര്‍വ്വേഫലത്തിനല്ല.സര്‍വ്വേയുടെ രീതിശാസ്ത്രത്തിന്. കേരളത്തിലെ 69% സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. പുരുഷാധിപത്യം സ്വാംശീകരിച്ച സമൂഹമെന്നോ പീഡിതമെങ്കിലും ബോധപൂര്‍വ്വം കുടുംബത്തിനു വേണ്ടി സഹിക്കുന്ന സ്ത്രീകളുണ്ടെന്നോ പറഞ്ഞാലത് സത്യമാണ്. പക്ഷേ ഇവരൊക്കെയും തരം കിട്ടുമ്പോഴൊക്കെ പുരുഷപീഡനത്തിനെതിരെ വര്‍ത്തമാനമെങ്കിലും പറയുന്നവരാണ്.

അപ്പോള്‍ ഈ സര്‍വ്വേയില്‍ എന്തോ ദുരുദ്ദേശവും വലിയ തലക്കെട്ടോടെയുള്ള പത്രവാര്‍ത്തയില്‍ അമിതമായ ആവേശപ്രകടനവും കണ്ടുപോയാല്‍ കുറ്റം പറയാനാവില്ല.അതിനാല്‍ സര്‍വ്വേ,സര്‍വ്വേ എന്നു പറയാതെ വിശദാംശങ്ങള്‍ കൂടി പുറത്തു വിടണം.

ഇനി ആ സര്‍വ്വേഫലം ശരിയാണെന്നു വന്നാല്‍ കേരളം അടിയന്തരമായി പാഠ്യപദ്ധതി പരിഷ്ക്കരണം ഉള്‍പ്പെടെയുള്ള വലിയ ബോധവല്ക്കരണ പരിപാടികളിലേക്ക് പോകേണ്ടതുണ്ട്.

advertisment

News

Related News

Super Leaderboard 970x90