ജതിംഗ: പക്ഷികളുടെ ആത്മഹത്യാ താഴ്‌വര....!!

സാധാരണ പക്ഷികൾ ഭുമിയോടു അടുക്കുമ്പോൾ വളരെ വേഗത കുറച്ചേ പരകാരുല്ലൂ.അതുമല്ല ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളിൽ ഒന്നും ഇങ്ങനെ സംബവിക്കുന്നുമില്ല. വെളിച്ചം കണ്ടു പക്ഷികൾ ഇങ്ങനെ പറന്നു വരുന്നു എങ്കിൽ രാജ്യത്തിന്റെ പല ഭാഗത്തും ഇങ്ങനെ സംബവിക്കണ്ടേ എന്ന അവരുടെ ചോദ്യത്തിന് ശാസ്ത്രത്തിന്റെ മുന്നില് ഉത്തരമില്ല.

ജതിംഗ: പക്ഷികളുടെ ആത്മഹത്യാ താഴ്‌വര....!!

പക്ഷികൾ ആത്മഹത്യ ചെയ്യാറുണ്ടോ?ചിരിക്കാൻ വരട്ടെ. ഇത് ആസ്സാമിലെ jatinga എന്നാ ഗ്രാമം. ഈ സ്ഥലം പക്ഷികളുടെ ആത്മഹത്യാ ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്നു. എല്ലാ വർഷത്തെയും സെപ്റ്റംബർ ഒക്ടോബർ നവംബർ മാസങ്ങളിൽ സുര്യാസ്തമയത്തിനു ശേഷം പക്ഷികൾ കൂട്ടത്തോടെ ഈ ഗ്രാമതിലെക്കെതും .

വളരെ സ്പീഡിൽ പറക്കുന്ന പക്ഷികൾ മരത്തിലും കെട്ടിടങ്ങളിലും ഇടിച്ചു മരിക്കും.

എത്രയോ വർഷങ്ങളായി നടക്കുന്ന ഈ പ്രതിഭാസം ഇന്നും തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ഈ പ്രതിഭാസത്തിനു ശാസ്ത്രം നല്കുന്ന ഉത്തരം എന്താണെന്ന് വച്ചാൽ ഈ മാസങ്ങളിൽ നല്ല മഞ്ഞുള്ള സമയം ആണെന്നും അതിനാൽ മറ്റൊന്നും കാണാത്ത പക്ഷികൾ ഗ്രാമതിലെ വിലക്കുകളിലെ വെളിച്ചം കണ്ടു അവിടേക്ക് ആകര്ഷിക്കപ്പെടുന്നു എന്നും അങ്ങനെ പറന്നു വരുമ്പോൾ അവ മരത്തിൽ ഇടിച്ചും മറ്റും മരിക്കുന്നു എന്നാണു. പക്ഷെ അവിടുത്തെ ജനം ഇത് ചിരിച്ചു കൊണ്ട് തള്ളുന്നു. കാരണം പക്ഷികൾ മിക്കതും സുര്യാസ്തമയത്തിനു മുന്നേ കുടണയും മാത്രവുമല്ല ഒരു പക്ഷിയും ഇത്രയും സ്പീഡിൽ (ഇടിച്ചു മരിക്കാൻ മാത്രമുള്ള) പറക്കാരുമില്ല .

സാധാരണ പക്ഷികൾ ഭുമിയോടു അടുക്കുമ്പോൾ വളരെ വേഗത കുറച്ചേ പരകാരുല്ലൂ.അതുമല്ല ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളിൽ ഒന്നും ഇങ്ങനെ സംബവിക്കുന്നുമില്ല. വെളിച്ചം കണ്ടു പക്ഷികൾ ഇങ്ങനെ പറന്നു വരുന്നു എങ്കിൽ രാജ്യത്തിന്റെ പല ഭാഗത്തും ഇങ്ങനെ സംബവിക്കണ്ടേ എന്ന അവരുടെ ചോദ്യത്തിന് ശാസ്ത്രത്തിന്റെ മുന്നില് ഉത്തരമില്ല. ഇങ്ങനെ എവിടെയെങ്കിലും ഒരു പക്ഷിയെങ്കിലും മരിച്ചത് കാണിച്ചു തരു എന്ന് അവർ പറയുമ്പോൾ ശാസ്ത്രവും കൈ മലർതുന്നു. ദേശാടന പക്ഷികളും നാട്ടിലെ പക്ഷികളും ഒക്കെയായി നൂറുകണക്കിന് പക്ഷികൾ അവിടെ ദിവസവും മരിച്ചു വീഴുന്നു. ശാസ്ത്രവും ജനങ്ങളും ഒന്നുപോലെ സ്തംഭിച്ചു നില്കുംബോലും വർഷാവർഷം പക്ഷികളുടെ ആത്മഹത്യ നിർബാധം തുടരുകയാണ്.

advertisment

Related News

    Super Leaderboard 970x90