Cinema

സുഡാനി- സ്നേഹത്തിന്റെ സുനാമി - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

കളിയുടെ പ്ലാറ്റ്ഫോമില്‍ മനോഹരമായി ജീവിതം പറയുകയാണ് സിനിമ. സംഭാഷണങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും അനന്യ സാധാരണതകൊണ്ടാണ്, ഈ ചിത്രം കലര്‍പ്പില്ലാത്ത ജീവിതക്കൊടി പാറിക്കുന്നത്. ജീവിതത്തില്‍ നിരന്തരപരാജയത്തെ അഭിമുഖീകരിക്കുമ്പോഴും സ്പോര്‍ട്മാന്‍ സ്പിരിറ്റ് നിലനിര്‍ത്തുന്ന മജീദിനു മാത്രമല്ല, നമ്മള്‍ കേരളീയര്‍ക്കാകെത്തന്നെ ചില പാഠങ്ങള്‍ ഉള്‍ക്കൊളളാനുണ്ട് ഈ 'സുഡാനി' സാമുവലിലൂടെയും ചിത്രത്തിലൂടെയും.

സുഡാനി- സ്നേഹത്തിന്റെ സുനാമി - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

മലായള സിനിമയില്‍, ഗുണപരമായ മാറ്റത്തിന്റെ മറ്റൊരു വലിയ ചിഹ്നവും സൂചനയുമാകുകയാണ്, നവാഗതനായ സക്കറിയ രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുളള, 'സുഡാനി ഫ്രം നൈജീരിയ' എന്ന പുതിയ സിനിമ. നമ്മുടെ സിനിമയെ ഭാവുകത്വപരമായി നവീകരിക്കാന്‍ ശേഷി പ്രകടിപ്പിച്ച 'പറവ' എന്ന ചിത്രത്തിന്റെ സംവിധായകനും നടനുമായ സൗബിന്‍ ഷാഹിര്‍ മുഖ്യ കഥാപാത്രമായ മജീദിനെ അവതരിപ്പിക്കുന്ന ഈ ചിത്രം, ജീവിതത്തിന്റെ ലളിത പരിഛേദമായി മാറുന്നത്, ചിത്രത്തില്‍ ആരും അഭിനയിക്കുന്നതായി നമുക്കു തോന്നുന്നില്ലെന്നതു കൊണ്ടാണ്.

സുഡാനി- സ്നേഹത്തിന്റെ സുനാമി - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

 മലപ്പുറത്തെ സെവന്‍സ് ഫൂട്ബോള്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍, നൈജീരിയയില്‍ നിന്ന് കളിക്കാനെത്തുന്ന സാമുവല്‍ എന്ന 'സുഡു'വിനെ ചുറ്റിയാണ് (ആഫ്രിക്കയില്‍ നിന്നു കളിക്കാനെത്തുന്ന ആരും നാട്ടുകാര്‍ക്ക് 'സുഡു അഥാവാ സുഡാനിയാണ്.) സിനിമ മുന്നേറുന്നത്. നിഷ്കളങ്ക മുഖമുളള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നൈജീരിയന്‍ നടനായ സാമുവല്‍ അബിയോളയത്രേ..! ഫുട്ബോള്‍ കളി-സ്പോര്‍ട്സ്-ഈ സിനിമയുടെ സജീവമായ പശ്ചാത്തലം മാത്രമാണ്.

സുഡാനി- സ്നേഹത്തിന്റെ സുനാമി - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

കളിയുടെ പ്ലാറ്റ്ഫോമില്‍ മനോഹരമായി ജീവിതം പറയുകയാണ് സിനിമ. സംഭാഷണങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും അനന്യ സാധാരണതകൊണ്ടാണ്, ഈ ചിത്രം കലര്‍പ്പില്ലാത്ത ജീവിതക്കൊടി പാറിക്കുന്നത്. ജീവിതത്തില്‍ നിരന്തരപരാജയത്തെ അഭിമുഖീകരിക്കുമ്പോഴും സ്പോര്‍ട്മാന്‍ സ്പിരിറ്റ് നിലനിര്‍ത്തുന്ന മജീദിനു മാത്രമല്ല, നമ്മള്‍ കേരളീയര്‍ക്കാകെത്തന്നെ ചില പാഠങ്ങള്‍ ഉള്‍ക്കൊളളാനുണ്ട് ഈ 'സുഡാനി' സാമുവലിലൂടെയും ചിത്രത്തിലൂടെയും. ആര്‍ദ്രതയുടെ മൂന്ന് തലങ്ങള്‍ - വെള്ളം, ഫുട്ബോള്‍ കളി, മനുഷ്യബന്ധം- ഉള്‍ക്കൊള്ളുന്ന ഒരു ബൃഹദ്പാഠം ചിത്രത്തിലുണ്ടെന്ന് തീര്‍ച്ചയായും തോന്നി.

സുഡാനി- സ്നേഹത്തിന്റെ സുനാമി - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

മജീദിന്റെ ഉമ്മയായി എത്തുന്ന  സരസ ബാലുശ്ശേരിയും അയല്‍ക്കാരിയുടെ വേഷം ചെയ്യുന്ന സവിത ശ്രീധരനും, അഭിനയകലയില്‍ ഒരു അട്ടിമറിയും അഴിച്ചുപണിയും സാധിക്കുന്നുണ്ട് യഥാര്‍ത്ഥത്തില്‍..!! റെക്സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ ഒരുക്കുന്ന സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ളയുടെ എഡിറ്റിംഗും ചിത്രത്തെ പുതിയ തലങ്ങളിലെത്തിക്കുന്നു. ഇടയ്ക്ക് കളരിക്കാരന്‍ നായരെപ്പോലുളള ചില മിന്നല്‍ കഥാപാത്രങ്ങളെ ഒപ്പം സൃഷ്ടിക്കുന്ന സക്കറിയയ്ക്ക്, വലിയ നടന്‍മാരുടെ സാന്നിധ്യവും കോടികളുടെ ബഡ്ജറ്റുമില്ലാതെ ഈ വിധം സിനിമയെ പുതുക്കിപ്പണിയാന്‍ കഴിയുമ്പോള്‍, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഒരു മികച്ച ലോകചിത്രം കണ്ടിറങ്ങുന്ന പ്രതീതിയാണുണ്ടാകുന്നതെന്ന് അതിശയോക്തിയില്ലാതെ പറയട്ടെ..! അതുകൊണ്ടുതന്നെ ഈ നവാഗത സംവിധായകനിലൂടെ ഇനിയും മലയാള സിനിമ അര്‍ത്ഥപൂര്‍ണ്ണമായ സഞ്ചാരം തുടരുമെന്നു തീര്‍ച്ചയായും പ്രതീക്ഷിക്കാം..

advertisment

News

Related News

    Super Leaderboard 970x90