Life Style

മലബാർ മുറ ഫാംസ് എന്ന ബ്രാൻഡ് കേരളമൊട്ടാകെ ഇപ്പോൾ അറിയപ്പെടുന്നത് ബിനോയ് എന്ന യുവാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി മാത്രമാണ്...

പോത്ത് വിൽപന ഒരിക്കലും തങ്ങളെ ചതിക്കില്ല എന്ന തിരിച്ചറിവാണ് ഈ യുവ സംരംഭകരെ പോത്തുവളർത്തലിലേക്ക് എത്തിച്ചത്. മികച്ച വരുമാനം കണ്ടെത്താൻ കഴിയുന്നതോടൊപ്പം മറ്റുള്ളവർക്കും വരുമാനത്തിനുള്ള വക നൽകാൻ തങ്ങളുടെ സ്ഥാപനത്തിന് കഴിയണം എന്ന ആശയത്തിൽ അധിഷ്ഠിതമായിട്ടായിരുന്നു ഇവർ പോത്ത് വിൽപനയ്ക്ക് തുടക്കം കുറിച്ചത്.

മലബാർ മുറ ഫാംസ് എന്ന ബ്രാൻഡ് കേരളമൊട്ടാകെ ഇപ്പോൾ അറിയപ്പെടുന്നത് ബിനോയ് എന്ന യുവാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി മാത്രമാണ്...

സംരംഭകത്വത്തിലേക്ക് ഇറങ്ങി സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്തു വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവാക്കളിൽ ഭൂരിഭാഗവും. എന്നാൽ എന്ത് സംരംഭം തുടങ്ങും? എങ്ങനെ തുടങ്ങും ? അടിസ്ഥാന സൗകര്യങ്ങൾ ആര് തയ്യാറാക്കും ? തുടങ്ങി നിരവധി ചോദ്യങ്ങൾക്കു മുന്നിൽ പല സംരംഭകത്വ മോഹികളും മുട്ട് മടക്കുന്നു. ഇത്തരത്തിൽ ബിസിനസിലേക്ക് ഇറങ്ങാൻ രണ്ടു മനസോടെ നിൽക്കുന്നവർക്കുള്ള പ്രചോദനമാണ് എംഎം ഫാംസിന്റെയും ഉടമ ബിനോയിയുടെയും വിജയകഥ.

പ്രവാസിയായിരുന്ന ബിനോയിക്ക് പ്രവാസ ജീവിതം മടുത്തപ്പോഴാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങാം എന്ന ചിന്ത ഉണ്ടായത്. വൈറ്റ് കോളർ ജോലി ഉപേക്ഷിച്ചു നാട്ടിൽ എത്തുമ്പോൾ സമാനമായ എന്തെങ്കിലും സംരംഭത്തിലേക്കായിരിക്കും ഈ സംരംഭകന്റെ കണ്ണ് എന്ന് കരുതിയവർക്ക് തെറ്റി. സ്വന്തമായി ഒരു പോത്ത് വളർത്തൽ കേന്ദ്രം തുടങ്ങാനാണ് ബിനോയ് തീരുമാനിച്ചത്.

പോത്തുവളർത്തലിൽ കേരളത്തിലെ സാഹചര്യം, വിപണി എന്നിവയെ പറ്റി മികച്ച രീതിയിലുള്ള പഠനം നടത്തിയ ശേഷമായിരുന്നു ബിനോയിയുടെ ഈ തീരുമാനം. ഉയർന്ന വളർച്ച നിരക്കും പ്രത്യുല്പാദന ശേഷിയുമുള്ള മുറ ഇനത്തിൽ പെട്ട പോത്തുകളെ വളർത്താനായിരുന്നു ബിനോയിയുടെ തീരുമാനം.

വെറ്റിനറി ഡോക്റ്റർമാരിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് മുറ പോത്തുകൾ വിൽക്കപ്പെടുന്നത് എന്നറിഞ്ഞു. ഇതുപ്രകാരം ഹരിയാനയിൽ എത്തി ഒരു മാസം അവിടെ താമസിച്ച് ശ്രമകരമായ അന്വേഷണങ്ങൾക്കും നീക്കുപോക്കുകൾക്കും ഒടുവിലാണ് പോത്തുകളെ കേരളത്തിൽ എത്തിക്കാൻ കഴിഞ്ഞത്. ആദ്യദിനങ്ങൾ ഏറെ ക്ലേശകരമായിരുന്നു .

മലബാർ മുറ ഫാംസ് എന്ന ബ്രാൻഡ് കേരളമൊട്ടാകെ ഇപ്പോൾ അറിയപ്പെടുന്നത് ബിനോയ് എന്ന യുവാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി മാത്രമാണ്...

ഹരിയാനയിൽ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത പോത്തുകളെ ബിനോയ് ഇവിടെ വളർത്തുകയും നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്തു. പോത്തുകളുടെ മികച്ച വളർച്ച കണ്ട, നാട്ടിലെ മറ്റു കർഷകർ തങ്ങൾക്കും ഇത്തരത്തിൽ ഹരിയാനയിൽ നിന്നും പോത്തുകളെ എത്തിച്ചു നൽകാൻ ബിനോയിയോട് ആവശ്യപ്പെട്ടു. അത് പ്രകാരമാണ് പോത്ത് വളർത്തൽ മാത്രം ലക്ഷ്യമിട്ട ബിനോയ് പോത്ത് വില്പന കൂടി ആരംഭിച്ചത്.

സ്വന്തമായി ഒരു പോത്ത് വളർത്തൽ കേന്ദ്രം തുടങ്ങാനാണ് ബിനോയ് പദ്ധതിയിട്ടത്. എന്നാൽ പിന്നീട് വിദേശത്ത് തന്റെ കൂടെ ജോലി നോക്കിയിരുന്ന സുഹൃത്തിന്റെ കൂടെ പങ്കാളിത്തത്തോടെ 2015 അവസാനം കാസർഗോഡ് ആസ്ഥാനമായി മലബാർ മുറ ഫാംസ് എന്ന പേരിൽ തന്റെ പോത്ത് വളർത്തൽ / വില്പന ശാലയ്ക്ക് ബിനോയ് തുടക്കമിട്ടു. 2016 ഓട് കൂടിയാണ് കർഷകരുടെ ആവശ്യപ്രകാരം ഹരിയാനയിൽ നിന്നും പോത്തുകളെ കേരളത്തിൽ എത്തിച്ചു വിൽപന തുടങ്ങിയത്.

മലബാർ മുറ ഫാംസ് എന്ന ബ്രാൻഡ് കേരളമൊട്ടാകെ ഇപ്പോൾ അറിയപ്പെടുന്നത് ബിനോയ് എന്ന യുവാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി മാത്രമാണ്...

പോത്ത് ചതിക്കില്ല എന്ന തിരിച്ചറിവ്

അതെ, പോത്ത് വിൽപന ഒരിക്കലും തങ്ങളെ ചതിക്കില്ല എന്ന തിരിച്ചറിവാണ് ഈ യുവ സംരംഭകരെ പോത്തുവളർത്തലിലേക്ക് എത്തിച്ചത്. മികച്ച വരുമാനം കണ്ടെത്താൻ കഴിയുന്നതോടൊപ്പം മറ്റുള്ളവർക്കും വരുമാനത്തിനുള്ള വക നൽകാൻ തങ്ങളുടെ സ്ഥാപനത്തിന് കഴിയണം എന്ന ആശയത്തിൽ അധിഷ്ഠിതമായിട്ടായിരുന്നു ഇവർ പോത്ത് വിൽപനയ്ക്ക് തുടക്കം കുറിച്ചത്.

കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള കന്നുകാലി കർഷകരുമായി ബന്ധപ്പെട്ട് ഫാമിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. അതിനുശേഷം ഓർഡർ അനുസരിച്ച് ഹരിയാനയിൽ നിന്നും ഉന്നത ഗുണനിലവാരമുള്ള മുറ ഇനത്തിൽ പെട്ട പോത്തുകളെയും എരുമകളെയും കേരളത്തിൽ എത്തിച്ചു വിൽപന നടത്തി.

ഹരിയാനയിൽ നിന്നുള്ള സർട്ടിഫൈഡ് മുറ കന്നുകുട്ടികളെയാണ് എംഎം ഫാംസ് വഴി വിതരണം ചെയ്യുന്നത്. കേരളത്തിലെ ഏതു ജില്ലയിൽ നിന്നും ഓർഡർ ലഭിച്ചാലും കാസർഗോട്ടെ ഫാമിൽ നിന്നും ആവശ്യപ്രകാരം ഓർഡർ നൽകുന്ന അഡ്രസിലേക്ക് കന്നുകുട്ടികളെ സൗജന്യമായി എത്തിച്ചു നൽകും.

ഇത് ഫാമിലെ വാഹനത്തിൽ തന്നെ ആയതിനാൽ വാഹനത്തിന്റെ ഇന്ധന ചെലവ് ഒഴിച്ചാൽ മറ്റു ഡെലിവറി ചാർജുകൾ ഒന്നും തന്നെ ഈടാക്കുന്നില്ല എന്ന് സാരം. ഇത് സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ കാര്യമാണ്. ഇതിലൂടെ ഉന്നത നിലവാരമുള്ള പോത്ത് / എരുമ കുട്ടികളെ സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭിക്കുന്നു. ഇത് തന്നെയാണ് മറ്റു ഫാമുകളിൽ നിന്നും എംഎം ഫാംസിനെ വ്യത്യസ്തമാക്കുന്നതും.

മലബാർ മുറ ഫാംസ് എന്ന ബ്രാൻഡ് കേരളമൊട്ടാകെ ഇപ്പോൾ അറിയപ്പെടുന്നത് ബിനോയ് എന്ന യുവാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി മാത്രമാണ്...

ഇതിനു പുറമെ , വിതരണം ചെയ്ത കന്നുകാലികൾക്കാവശ്യമായ തീറ്റപ്പുല്ല് വച്ചുപിടിപ്പിക്കലിൽ പ്രത്യേക പരിശീലനം നൽകുന്നു. പോത്ത്/ എരുമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും സൗജന്യ കൺസൾട്ടേഷനും സ്ഥാപനം നൽകുന്നു.

150 ഓളം സംതൃപ്ത ഉപഭോക്താക്കൾ

പ്രവർത്തനം ആരംഭിച്ച് മൂന്നു വർഷത്തിനുള്ളിൽ 150 ൽ പരം സ്ഥിരം ഉപഭോക്താക്കളെ നേടാൻ എംഎം ഫാംസിന് കഴിഞ്ഞു. 980 പോത്തുകളെയാണ് എംഎം ഫാംസ് ഇതിനോടകം വിറ്റത്. ഇതിൽ 2018 ൽ മാത്രം 400 നു മുകളിൽ പോത്തുകളെ വിജയകരമായി വിതരണം നടത്താൻ ഫാമിന് കഴിഞ്ഞു. നിക്ഷേപിച്ച തുകയുടെ ഇരട്ടി ഈ സമയം കൊണ്ട് ഈ സംരംഭകർ നേടിക്കഴിഞ്ഞു.

കാസർഗോഡ് ഉള്ള ഫാമിന് പുറമെ ഈവർഷം കോട്ടയം ജില്ലയിലും ഫാം ആരംഭിക്കുന്നതിനായി എംഎം ഫാംസ് പദ്ധതിയിടുന്നുണ്ട്. നിലവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും എം എം ഫാംസ് മുറ വിഭാഗത്തിൽ പെട്ട കന്നുകളെ വിതരണം ചെയ്തുകഴിഞ്ഞു. കാസർഗോട്ടെ ഫാം കൂടുതൽ കന്നുകാലികളെ ഉൾപ്പെടുത്തി വികസിപ്പിക്കുകയും ചെയ്തു.

പോത്ത് / എരുമ വളർത്തൽ രംഗത്ത് പുതിയ ഒരു ബിസിനസ് മോഡൽ കൊണ്ട് വരിക എന്നതാണ് ബിനോയിയുടെയും സുഹൃത്തിനെയും ലക്‌ഷ്യം. അതിനായി പോത്ത് / എരുമ വളർത്തൽ സൗജന്യ കൺസൾട്ടൻസി സേവനവും ഇവർ നൽകുന്നു.

മലബാർ മുറ ഫാംസ് എന്ന ബ്രാൻഡ് കേരളമൊട്ടാകെ ഇപ്പോൾ അറിയപ്പെടുന്നത് ബിനോയ് എന്ന യുവാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി മാത്രമാണ്...

പോത്ത് / എരുമ വളർത്തൽ കൺസൾട്ടൻസി

പോത്ത് , എരുമ വളർത്തലിൽ വിജയം നേടാനുള്ള മനസ്സുണ്ടെങ്കിൽ നിങ്ങളെ സഹായിക്കാൻ ആളുണ്ട്. അതിനായി ഫാം കൺസൾട്ടേഷൻ എന്ന പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് എം എം ഫാംസ്.

നാട്ടിലും വിദേശത്തും ഉള്ള ആളുകൾ, നാട്ടിൽ പുതുതായി ഒരു പോത്തു/എരുമ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫാം തുടങ്ങാൻ വേണ്ട എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും എം എം ഫാംസ് കൊടുക്കുന്നു. ഫാം തുടങ്ങുന്നതിനു ആവശ്യമായ സ്ഥലം കണ്ടെത്തുക മാത്രമാണ് സംരംഭകന്റെ ചുമതല. ഫാം എങ്ങനെ തുടങ്ങണം , എത്ര കന്നുകൾ വേണം ? തൊഴുത്ത് എങ്ങനെ നിർമിക്കണം തുടങ്ങി എല്ലാ വിധ മാർഗ നിർദേശവും എം എം ഫാംസ് നൽകും.

കേരളത്തിൽ എവിടെയാണോ ഒരു സംരംഭകൻഫാം തുടങ്ങാൻ സ്ഥലം എടുത്തിരിക്കുന്നത്, എംഎം ഫാംസിന്റെ ഫാം കൺസൾട്ടന്റ് അവിടെ നേരിട്ട് വന്നു സൈറ്റ് കണ്ടിഷനും സംരംഭകന്റെ ആവശ്യവും മനസിലാക്കി ഉള്ള സ്ഥലത്തെ പരമാവധി പ്രയോഗനപ്പെടുത്തി ഒരു ഫാം പ്ലാൻ തയ്യാറാക്കി തരുന്നു. ഇത്തരത്തിൽ തയ്യാറാക്കിയ പ്ലാനിനൊപ്പം ആവശ്യമുള്ളവർക്ക് കന്നുകാലികളെയും വിതരണം ചെയ്യുന്നു.

വളരെ ചുരുങ്ങി സമയത്തിനുള്ളിൽ ധാരാളം ആവശ്യക്കാർ ഫാം കൺസൾട്ടൻസി സർവീസിന് ഉണ്ടായത് ഈ രംഗത്തേക്ക് കടക്കാനുള്ള ബിനോയിയുടെ തീരുമാനം ശരിവയ്ക്കുന്നു. ഇതിനു പുറമെ തൊഴുത്ത് നിർമാണത്തിലും എംഎം ഫാംസ് പരിശീലനം നൽകുന്നുണ്ട്.

മലബാർ മുറ ഫാംസ് എന്ന ബ്രാൻഡ് കേരളമൊട്ടാകെ ഇപ്പോൾ അറിയപ്പെടുന്നത് ബിനോയ് എന്ന യുവാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി മാത്രമാണ്...

എംഎം ഫാംസിൽ നിന്നും കാലിത്തീറ്റയും

ഈ രംഗത്തെ പ്രവർത്തങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി മികച്ച ഗുണമേന്മയുള്ള കാലിത്തീറ്റയും എംഎം ഫാംസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാംസത്തിനായും പാലിനായും വളർത്തുന്ന കന്നുകാലികൾക്ക് ഒരേ പോലെ ഗുണകരമാകുന്നതാണ് ഈ കാലിത്തീറ്റ. ജൂൺ മാസത്തോടെ കാലിത്തീറ്റ പൊതു വിപണിയിൽ ലഭ്യമാകും.

കന്നുകുട്ടികളെ കർഷകർക്ക് വിറ്റ്, വളർന്നു വലുതാകുമ്പോൾ തിരിച്ചെടുക്കുന്ന ബൈബാക്ക് സ്‌കീമും ഉടൻ തന്നെ ആരംഭിക്കും. ഇത് എംഎം ഫാംസിനെ കൂടുതൽ ജനകീയമാക്കും എന്നാണ് ബിനോയിയുടെ പ്രതീക്ഷ.

പോത്ത് വളർത്തലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വളരെ ആക്റ്റിവേവ്‌ ആയ ഒരു ഫേസ്‌ബുക്ക് പേജ് എംഎം ഫാംസിനു ഉണ്ട്.

https://www.facebook.com/MM-FA...

കാസർഗോഡ് മാലക്കല്ലിലാണ് എംഎം ഫാംസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പോത്ത് / എരുമ വാങ്ങൽ , വളർത്തൽ സംബന്ധമായ എന്ത് കാര്യങ്ങൾക്കും വിളിക്കുക : ഫോൺ :096563 74483

കൂടുതൽ വിവരങ്ങൾക്ക് : www.malabarmurrahfarms.com , support@mmdairyfarms.com

advertisment

News

Related News

    Super Leaderboard 970x90