Health

പനിയും പാരസെറ്റമോളും

ശരീരോഷ്മാവ് വർധിപ്പിക്കുകയും വേദനയുണ്ടാക്കുകയും ചെയ്യുന്ന ഒരിനം സംയുക്തങ്ങൾ നമ്മുടെ ശരീരത്തിലുണ്ട്. പ്രോസ്റ്റാഗ്ലാൻഡിനുകൾ എന്നാണ് ഇവയുടെ പേര്.ഒരു പ്രമുഖ എൻസൈം കുടുംബമായ സൈക്ലോ ഓക്സിജനേസുകളാണ് പ്രോസ്റ്റാഗ്ലാൻസിനുകളെ ഇവയെ ഉൽപാദിപ്പിക്കുന്നത്.പാരസെറ്റമോൾ തന്മാത്രകൾ സൈക്ലോ ഓക്സിജനേസുകളുമായി പ്രവർത്തിച്ച് അവയെ നിർവീര്യമാക്കുന്നു.

പനിയും പാരസെറ്റമോളും

പനി ഒരു രോഗലക്ഷണം മാത്രമാണെന്ന് എല്ലാവർക്കും അറിയാം. ശരീരോഷ്മാവ് കൂടുന്ന അവസ്ഥയെ കുറയ്ക്കാൻ അല്ലെങ്കിൽ ചെറുത്തു നിൽക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റി പൈറെറ്റിക്കുകൾ.പാരാ അസറ്റാമിഡൊഫിനോൾ എന്ന രാസനാമമുള്ള പാരസെറ്റമോൾ അസെറ്റാമിനോഫിൻ എന്നും അറിയപ്പെടുന്നു. വേദനാസംഹാരിയായും പാരസെറ്റമോൾ ഉപയോഗിക്കാം.ആസ്പിരിൻ ഇബുപ്രൂഫൻ നാബുമെറ്റോൺ എന്നിവയൊക്കെ ഇക്കൂട്ടത്തിലുണ്ടെങ്കിലും പാരസെറ്റമോളിനാണ് പ്രചാരം കൂടുതൽ.സിറപ്പ്,ഗുളിക, കുത്തിവെപ്പ് തുടങ്ങിയ രൂപത്തിലൊക്കെയുള്ള പാരസെറ്റമോൾ പനിക്കെതിരെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. ശരീരോഷ്മാവ് വർധിപ്പിക്കുകയും വേദനയുണ്ടാക്കുകയും ചെയ്യുന്ന ഒരിനം സംയുക്തങ്ങൾ നമ്മുടെ ശരീരത്തിലുണ്ട്. പ്രോസ്റ്റാഗ്ലാൻഡിനുകൾ എന്നാണ് ഇവയുടെ പേര്.ഒരു പ്രമുഖ എൻസൈം കുടുംബമായ സൈക്ലോ ഓക്സിജനേസുകളാണ് പ്രോസ്റ്റാഗ്ലാൻസിനുകളെ ഇവയെ ഉൽപാദിപ്പിക്കുന്നത്.പാരസെറ്റമോൾ തന്മാത്രകൾ സൈക്ലോ ഓക്സിജനേസുകളുമായി പ്രവർത്തിച്ച് അവയെ നിർവീര്യമാക്കുന്നു.

ശരീരോഷ്മാവ് കുറക്കുവാനായി പല വഴികളാണ് പണ്ട് തേടിയിരുന്നത്. തണുത്ത വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തിൽ നിന്നും ചൂട് വലിച്ചെടുക്കുന്ന വിദ്യകളായിരുന്നു അവയിൽ പലതും.പനി മരുന്നുകൾ എന്നറിയപ്പെടുന്ന ആന്റി പൈറെറ്റിക്കുകളുടെ ചരിത്രം നോക്കിയാൽ ചെന്നെത്തുന്നത് വില്ലോ മരത്തിലാണ്. വില്ലോ മരത്തിന്റെ ഇലക്കും തണ്ടിനുമൊക്കെ പനി മാറ്റാൻ കഴിയുമെന്ന് പണ്ടുള്ളവർക്ക് അറിയാമായിരുന്നു. പുരാതന ചൈനയിലും ഗ്രീസിലുമൊക്കെ വില്ലോ മരം പനിയിൽ നിന്ന് ആളുകളെ രക്ഷിച്ചു.ഈ മരത്തിന്റെ ഇലയിലും മറ്റും അടങ്ങിയിട്ടുള്ള സാലിസിലിക് ആസിഡാണ് വില്ലോ മരത്തിന് ഈ പ്രത്യേക കഴിവ് നൽകിയത്.ആദ്യ വിപണിയിലെത്തിയ പനിമരുന്നിൽ പ്രധാനപ്പെട്ടതാണ് ആസ്പിരിൻ.

വില്ലോ മരത്തിൽ നിന്നാണ് ഇതു നിർമിച്ചത്.അസെറ്റൈൽ സാലിസിലിക് എന്ന ആസ്പിരിൻ വളരെ പെട്ടന്ന് പ്രശസ്തമായി.ആന്റീഫെബ്രിൻ, ഫിനാസെറ്റിൻ തുടങ്ങിയ മരുന്നുകളും പിന്നാലെ വിപണിയിലെത്തി. ഇതിനിടയിലാണ് പാരസെറ്റമോൾ രംഗത്തു വരുന്നത്.1887 ൽ ഹാർമൻ മോർസ് (image നോക്കുക)എന്ന ഗവേഷകൻ നിർമിച്ച ഈ മരുന്ന് അതേ വർഷം തന്നെ രോഗികളിൽ പരീക്ഷിച്ചു.പാരസെറ്റമോൾ ആരോഗ്യത്തിന് ഹാനികരമെന്നാണ് ആദ്യകാല ഗവേഷണത്തിൽ തെളിഞ്ഞത്. എന്നാൽ ശുദ്ധീകരിച്ച പാരസെറ്റമോൾ മനുഷ്യന് ഉപയോഗിക്കാമെന്ന് 1947 ൽ രണ്ട് ഗവേഷകർ തെളിയിച്ചതോടെ പാരസെറ്റമോളിന്റെ നല്ല കാലം തെളിഞ്ഞു. 1953 ൽ ഇത് ഔഷധ വിപണിയിലെത്തി. ഇന്ന് മറ്റേത് പനി മരുന്നുകളേക്കാളും കൂടുതൽ ഉപയോഗത്തിലുള്ള ആന്റി പൈറെറ്റിക്ക് ആണ് പാരസെറ്റമോൾ.

#TAGS : paracetamol  

advertisment

Super Leaderboard 970x90