Kerala

നമുടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരു സൈനികന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ...

ആരുണ്ടിതൊക്കെ കേൾക്കാൻ.ഒരു സൈനികന്റെ കുടുംബത്തോട് കാണിക്കേണ്ട ആദരവ് എന്നൊന്നും പറയുന്നില്ല, കേവലം മാനുഷിക പരിഗണനയെങ്കിലും ആരെങ്കിലും കാണിച്ചിരുന്നെകിൽ ഈ കുടുംബത്തിന് ഇന്ന് ഇത്തരമൊരു ഗതി വരില്ലായിരുന്നു.

നമുടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരു സൈനികന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ...

രാപകലില്ലാതെ ഓരോ ഇന്ത്യൻ പൗരന്റെയും ജീവന് സംരക്ഷണമൊരുക്കാനായി രാജ്യത്തിന് കാവലിരിക്കുന്ന ജവാന്മാരുടെ ജീവനോടും ജീവിതത്തോടും അങ്ങേയറ്റം ബഹുമാനം നായികയ്ക്ക് നാല്പതുവട്ടമെങ്കിലും സോഷ്യൽമീഡിയയിലിരുന്ന്  പടച്ച്‌വിടാറുണ്ട്  . എന്നാൽ  ജവാന്മാരെ വാനോളം പുകഴ്ത്തിപ്പാടുന്ന ഓരോ ഇന്ത്യന്‍ പൗരനും അവരുടെ ജീവിതാവസ്ഥയിലേക്ക് എത്തി നോക്കിയാല്‍ കാണാന്‍ കഴിയുക കഷ്ടപ്പാടുകളും അവഗണനകളും അപമാനങ്ങളും മാത്രമായിരിക്കും. ഇവർ രാജ്യത്തിന്റെയും പൗരൻമാരുടെയും അന്തസും യസ്സസും ഉയർത്തിപ്പിടിക്കാൻ ജീവത്യാഗം  ചെയ്തവരാണ്.ഒരു പട്ടാളക്കാരൻ ജീവിച്ചിരിക്കുപ്പോൾ നാം കാണിക്കുന്ന  ആദരവ് ,സ്നേഹം അയാൾ മരണപ്പെട്ടാലും കാണിക്കണം.ആ സൈനികന്റെ മൃതദേഹത്തോട് രാജ്യം ഏറ്റും ബഹുമതിയോട് കൂടിയ ആദരവ് നൽകണം.

നമുടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരു സൈനികന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ...

കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢില്‍ മരണപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ അനിലിനെ ഒരു പക്ഷെ ആരും മറന്നുകാണില്ല. തന്റെ കുടുംബത്തെ പോലും മറന്ന്  രാജ്യത്തിന് വേണ്ടി ജീവൻ ബലികൊടുത്ത അനിലിന് സര്‍ക്കാര്‍ നല്‍കിയ പാരിതോഷികം എംബാം ചെയ്യാതെ ചീഞ്ഞളിഞ്ഞ്, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള തിരിച്ചറിയാനാകാത്ത ഒരു മൃതശരീരമായിരുന്നു.അനിലിന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബങ്ങൾ തയ്യാറായില്ല. മൃതദേഹത്തോട് അനാദരവ് കാട്ടിയ സൈനിക  വൃത്തങ്ങളോടും ഭരണകൂടത്തോടുമുള്ള പ്രതിഷേധത്തെ തുടർന്നായിരുന്നു കുടുംബവും നാട്ടുകാരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങാതിരുന്നത്.ഒരു ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് മാത്രമല്ല, മരണാനന്തരം അടുത്ത ബന്ധുക്കള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കെതിരെയും ഭരണകൂടം കണ്ണടച്ചിരിക്കുകയാണ്.അനിലിന്റെ മരണ സമയത്ത് നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്ത മുന്‍നിര രാഷ്ട്രീയ നേതാക്കളും ഇന്ന് ഈ കുടുംബത്തിൽ തിരിഞ്ഞുപോലും നോക്കുന്നില്ല എന്നതാണ് അതിലും കഷ്ടമായ കാര്യം. ഭാര്യയും അഞ്ചു വയസ്സ് പ്രായമുള്ള മകളുംഅച്ഛനുമമ്മയും അടങ്ങുന്ന കുടുംബമാണ് അനിലിന്റേത് .സ്വന്തമായി ഒരു വീട് പോലുമില്ലാത്ത അനിലിന്റെ കുടുംബം നിത്യവൃത്തിക്ക് പരസഹായം തേടേണ്ട അവസ്ഥയിലാണ്. അനിൽ ബാങ്കിൽ നിന്ന് എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയ അവസ്ഥയിലാണ്. ബാങ്കിലെ ലോണിന്റെ  തവണകൾ മുടങ്ങുന്നത് ഈ കുടുംബത്തിന് ആശങ്ക ഉയർത്തുന്നു. അനിലിന്റെ വരുമാനം മാത്രമായിരുന്നു ഈ സൈനികന്റെ ഏക ആശ്രയം. അനിലിന്റെ മരണത്തോടെ അത് പാടെ നിലച്ചു. രാജ്യത്തെ സേവിച്ച ഒരു സൈനികന്റെ കുടുംബം ഇന്ന് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ ജീവിതത്തോടും പടവെട്ടേണ്ട അവസ്ഥയിലാണ്.

advertisment

News

Related News

    Super Leaderboard 970x90