Life Style

എട്ടാം ക്ലാസുകാരന്‍ ആയിരങ്ങള്‍ക്ക് ടീച്ചര്‍ ആയ കഥ!

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമര്‍. എന്നാല്‍ ലേണ്‍ വിത്ത് അമര്‍ എന്ന യൂട്യൂബ് ചാനലിലൂടെ അവന്‍ ആയിരക്കണക്കിന് മുതിര്‍ന്നവര്‍ക്ക് ടീച്ചറാണ്. അതിലേറെയും സിവില്‍ സര്‍വീസ് എന്ന വലിയ മോഹത്തെ പിന്തുടരുന്നവര്‍. കേള്‍ക്കുന്നവര്‍ക്ക് കുറച്ച് അല്‍ഭുതമാകുകയാണ് അമറിന്റെ കഥ.

അടുത്തിടെയാണ് അമറിന്റെ യൂട്യൂബ് ചാനലിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു ലക്ഷം കടന്നത്. ഇപ്പോള്‍ അമറിന്റെ കൂടി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ അനഗ് കൂടിയുണ്ട് യൂട്യൂബില്‍ കസറാന്‍. എന്നാല്‍ ഇന്റര്‍നെറ്റില്‍ തങ്ങള്‍ ഇത്രമാത്രം സെലിബ്രിറ്റികളായെന്ന ഭാവമൊന്നും രണ്ടു പേര്‍ക്കുമില്ല.

ഇന്റര്‍നെറ്റില്‍ താരങ്ങളാണെന്ന് പറയുമ്പോള്‍ അവര്‍ ഒന്ന് ചിരിക്കും അത്രയേയുള്ളൂ-അമറിന്റെ അച്ഛന്‍ ഗോവര്‍ധന ചാരി മീഡിയ ഇന്‍കിനോട് പറഞ്ഞു. സോഷ്യല്‍ സയന്‍സസ് ടീച്ചറാണ് ചാരി.

ലേണ്‍ വിത്ത് അമര്‍ എന്ന വിഡിയോ ചാനലിന്റെ അടിയില്‍ വരുന്ന കമന്റുകള്‍ തന്നെ പയ്യന്‍സിന്റെ ജ്യോഗ്രഫിയിലുള്ള വൈദഗ്ധ്യത്തിന് ഉദാഹരണമാണ്. ഭൂപടങ്ങളെക്കുറിച്ചും ജ്യോഗ്രഫിയോട് അനുബന്ധിച്ച മറ്റ് വിഷയങ്ങളെക്കുറിച്ചുമെല്ലാമാണ് അമര്‍ കൂടുതലും ക്ലാസുകളെടുക്കുന്നത്. മത്സരപരീക്ഷകളിലേക്ക് ഉപകരിക്കുന്ന തരത്തിലാണ് അമറിന്റെ ടീച്ചിംഗ് ശൈലി. വളരെ പെട്ടെന്ന് തന്നെ കാണുന്നവര്‍ക്ക് ഗ്രഹിച്ചെടുക്കാനും മത്സര പരീക്ഷകള്‍ക്ക് മികച്ച സ്‌കോര്‍ ചെയ്യാനും സാധിക്കുന്ന തരത്തിലുള്ളത്.

ഇത്തരമൊരു ചാനല്‍ തുടങ്ങണമെന്ന യാതൊരുവിധ ചിന്തയും ഞങ്ങള്‍ക്കില്ലായിരുന്നു. അമര്‍ വളരെ ബുദ്ധിയുള്ള കുട്ടിയാണ്. എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യം കാണിച്ചുകൊണ്ടേയിരിക്കും. അറ്റ്‌ലസിലുള്ള അവന്റെ താല്‍പ്പര്യമാണ് ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. അതിന് ശേഷം അവന് ഞാന്‍ ജ്യോഗ്രഫിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനും പെട്ടെന്ന് തന്നെ ഓര്‍ത്തെടുക്കാനുമുള്ള വിദ്യകള്‍ പഠിപ്പിച്ചു നല്‍കി-ഗോവര്‍ധന ചാരി പറയുന്നു.

വളരെ പെട്ടെന്നാണ് അവന്‍ രാജ്യങ്ങളുടെ പേരും തലസ്ഥാനങ്ങളും പഠിച്ചെടുത്തത്. ഒരു ദിവസം ആഫ്രിക്കന്‍ ഭൂഖണ്ഡത്തെക്കുറിച്ച് അമര്‍ വിശദീകരിക്കുന്ന വിഡിയോ ഷൂട്ട് ചെയ്ത് ചുമ്മാ ഒരു രസത്തിന് യൂട്യൂബിലിട്ടു. അതിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്നാണ് വിഡിയോകള്‍ കൂടുതല്‍ ഇടാനുള്ള പ്രേരണ വന്നത്-ഗോവര്‍ധന പറയുന്നു.

വിവിധരാജ്യങ്ങളില്‍ നിന്നായി അമറിനോട് സംസാരിക്കണമെന്ന് പറഞ്ഞ് ഇപ്പോള്‍ ഫോണ്‍ കോളുകള്‍ വരാറുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഈ പ്രശസ്തിയില്‍ നിന്നും അവരെ സംരക്ഷിച്ചു നിര്‍ത്താനാണ് താന്‍ ശ്രമിക്കാറുളളതെന്ന് ഈ അച്ഛന്‍ പറയുന്നു. കാരണം അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഒരിക്കലും താറുമാറാക്കാന്‍ ആഗ്രഹിക്കുന്നില്ല ഗോവര്‍ധന.

സ്‌കൂള്‍ അവധിയായിരിക്കുമ്പോള്‍ മാത്രമാണ് അച്ഛനും മക്കളും ചേര്‍ന്ന് വിഡിയോ ഉണ്ടാക്കാറുള്ളത്.

#TAGS : amar   life story  

advertisment

News

Super Leaderboard 970x90