Business

വിജയിക്കാൻ 5 കാര്യങ്ങൾ

സ്വയം ഇംപ്രൂവ് ചെയ്യാന്‍ നിരന്തരം ശ്രമിക്കുന്നവര്‍ക്കേ വലിയ ബിസിനസ് വിജയങ്ങളും വ്യക്തിഗത വിജയങ്ങളുമുണ്ടാകൂ. പുതിയ കാര്യങ്ങള്‍ പഠിക്കാനും വായിക്കാനും പുതിയ വൈദഗ്ധ്യം നേടാനും എല്ലാം എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുക...

വിജയിക്കാൻ 5 കാര്യങ്ങൾ

വിജയത്തെയും പരാജയത്തെയും നിശ്ചയിക്കുന്നത് മനുഷ്യരുടെ മനോഭാവമാണ്. അതില്‍ സംശയം വേണ്ട. എല്ലാ വിജയിക്കുന്ന വ്യക്തികളിലും കാണുന്ന അഞ്ച് സവിശേഷകള്‍ ഇതാ…

1. പ്രശ്നങ്ങള്‍ പരിരഹരിക്കാനുള്ള മനോഭാവം

ഒരു തിരിച്ചടി ബിസിനസില്‍ നേരിട്ടാല്‍ അല്ലെങ്കില്‍ ജീവിതത്തില്‍ നേരിട്ടാല്‍ ഒരു വ്യക്തി ആദ്യം ചെയ്യേണ്ടത് അതെങ്ങനെ പരിഹരിക്കാമെന്ന് ചിന്തിക്കുകയാണ്. പ്രശ്നം പിടികൂടുമ്പോഴേക്കും അയ്യോ ഇതെങ്ങനെയാണ് സംഭവിച്ചതെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അവര്‍ വിജയിക്കാനുള്ള സാധ്യത കുറവാണ്. ചിന്തിക്കേണ്ടത് എങ്ങനെ അത് പരിഹരിക്കണമെന്നാണ്. ങീ്‌ല ഛി എന്നതാകട്ടെ മന്ത്രം.

വിജയിക്കാൻ 5 കാര്യങ്ങൾ

2. വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടരുത്

ഒരു സേഫ് ഷെല്‍ട്ടറിനുള്ളില്‍ പോകുന്നവര്‍ക്ക് ഒരു പരിധിക്കപ്പുറം വളര്‍ച്ചയുണ്ടാകില്ല. എപ്പോഴും മാറ്റത്തെ ഉള്‍ക്കൊള്ളാനും വെല്ലുവിളികളെ നേരിടാനും ഉള്ള മനോഭാവം വേണം. പുതിയ അവസരങ്ങള്‍ കണ്ടെത്താനും സാധിക്കണം. ഇല്ലെങ്കില്‍ വിജയങ്ങള്‍ ചുരുങ്ങിപ്പോകും.

വിജയിക്കാൻ 5 കാര്യങ്ങൾ

3. സ്വയം മെച്ചപ്പെടാന്‍ ശ്രമിക്കുക

സ്വയം ഇംപ്രൂവ് ചെയ്യാന്‍ നിരന്തരം ശ്രമിക്കുന്നവര്‍ക്കേ വലിയ ബിസിനസ് വിജയങ്ങളും വ്യക്തിഗത വിജയങ്ങളുമുണ്ടാകൂ. പുതിയ കാര്യങ്ങള്‍ പഠിക്കാനും വായിക്കാനും പുതിയ വൈദഗ്ധ്യം നേടാനും എല്ലാം എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുക.

വിജയിക്കാൻ 5 കാര്യങ്ങൾ

4. പരാജയത്തെ അവസരമായി കാണുക

പരാജയത്തെ ശപിക്കരുത്. അതിനെ പുതിയ കുതിപ്പിലേക്കുള്ള അവസരമായി കാണുന്നവരാകും വിജയിയായ സംരംഭകര്‍. സ്റ്റീവ് ജോബ്സ് മുതല്‍ ഇലോണ്‍ മസ്‌ക്ക് വരെയുള്ളവര്‍ ഇതാണ് ചെയ്തത്. പരാജയപ്പെടുമ്പോള്‍ ദൗര്‍ബല്യം തിരിച്ചറിയുക. അത് മാത്രമാണ് വേണ്ടത്. പിന്നീട് എണീറ്റ് കുതിക്കുക.

വിജയിക്കാൻ 5 കാര്യങ്ങൾ

5. സ്വയം വിശ്വസിക്കുക

സ്വയം വിശ്വസിക്കുക. സ്വന്തം കഴിവുകളില്‍ വിശ്വസിക്കുക. ഇത് വളരെ പ്രധാനമാണ്. നിങ്ങള്‍ എന്തായി തീരണമെന്ന് ശരിക്കും ബോധ്യം വേണം. ഇല്ലെങ്കില്‍ കാര്യമല്ല. അക്കാര്യങ്ങള്‍ നേടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസവും വേണം. അല്ലെങ്കില്‍ കാര്യമില്ല.

advertisment

Super Leaderboard 970x90