മാറിടത്തില്‍ ചെവി വെച്ച് പരിശോധിക്കാനുള്ള പ്രയാസം സ്റ്റെതസ്കോപ്പ്‌ കണ്ടു പിടിച്ച കഥ...

ഹൃദയമിടിപ്പ്‌ നോക്കാന്‍ മാറിടം പൊക്കി നോക്കണം എന്ന സ്ഥിതിയായി. തന്റെ മുന്‍പില്‍ വസ്ത്രം പൊന്തിച്ചു നില്‍ക്കുന്ന രോഗിക്ക് മുന്നില്‍ പരവശനായി പോയ ഡോക്ടര്‍ ഈ വിഷമത്തില്‍ നിന്നും മോചനം നേടാന്‍ വേണ്ടി ആഞ്ഞു ചിന്തിച്ചു. അപ്പോഴാണ് ലെയ്‌ന്നെക്കിന് ഒരു സൂത്രം തോന്നിയത്.

മാറിടത്തില്‍ ചെവി വെച്ച് പരിശോധിക്കാനുള്ള പ്രയാസം സ്റ്റെതസ്കോപ്പ്‌ കണ്ടു പിടിച്ച കഥ...

 ഇന്ന് സ്റ്റെതസ്കോപ്പ്‌ ഇല്ലെങ്കില്‍ നമ്മളെ പരിശോധിക്കുന്നത് ഡോക്ടര്‍ ആണോ എന്ന് തന്നെ ചിലര്‍ക്ക് സംശയമാണ്. വൈദ്യശാസ്ത്ര ചികിത്സ രംഗത്ത് സ്റ്റെതസ്കോപ്പിനുള്ള സ്ഥാനം അത്രയ്ക്ക് വലുതാണ്‌. എന്ത് അസുഖത്തിന് ഡോക്ടറുടെ അടുത്ത് പോയാലും സ്റ്റെതസ്കോപ്പ്‌ ഒന്ന് വെച്ച് നോക്കാത്ത ഡോക്ടര്‍മാര്‍ വിരളം. അതറിഞ്ഞു കൊണ്ട് വെറുതെ സ്റ്റെതസ്കോപ്പ്‌ വെച്ച് നോക്കുന്ന ഡോക്ടര്‍മാരും നമ്മുടെ നാട്ടിലുണ്ട്. ഡോക്ടര്‍മാരുടെ അടയാളമായ സ്റ്റെതസ്കോപ്പ്‌ കണ്ടു പിടിക്കപ്പെട്ട സാഹചര്യം നിങ്ങള്‍ക്ക് അറിയാമോ? സ്ത്രീകളുടെ മാറിടവുമായി ബന്ധപ്പെട്ടിരിക്കുകയാണ് സ്റ്റെതസ്കോപ്പിന്റെ കണ്ടു പിടുത്തം.

ഫ്രഞ്ച് ഡോക്ടറായ റെനെ ലെയ്‌ന്നെക് ആണ് സ്‌തെതസ്‌കോപ്പിന്റെ ആവശ്യം കണ്ടറിഞ്ഞ് സ്‌റ്റെത്ത് കണ്ടു പിടിച്ചത്. 1816 സെപ്തംബറിലാണ് സ്‌തെതസ്‌കോപ്പ് കണ്ടുപിടിച്ചത്. ചികിത്സയ്ക്കായി ലെയ്‌ന്നെക് നടത്തിനോക്കിയ ഒരു സൂത്രവിദ്യയാണ് സ്‌തെതസ്‌കോപ്പിന്റെ പിറവിയില്‍ കലാശിച്ചത്. ആ കഥ കേള്‍ക്കൂ.

പാരീസിലെ നെക്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു 35 കാരനായ ലെയ്‌ന്നെക്. അവിവാഹിതനായ ലെയ്‌ന്നെകിന് സ്ത്രീകളെ പരിശോധിക്കുന്നത് ലജ്ജ ഉണ്ടാക്കുന്ന സംഗതി ആയിരുന്നു. പ്രത്യേകിച്ച് ശരീരം പരിശോധിക്കേണ്ട അസുഖം ആണെങ്കില്‍ . അങ്ങിനെയിരിക്കെ ലെയ്‌ന്നെക്കിന് ഒരു ദിവസം വളരെ തടിച്ച ഒരു യുവതിയെ പരിശോധിക്കേണ്ടിവന്നു. ഹൃദയമിടിപ്പ് പരിശോധിക്കാനും നെഞ്ചിനകത്തെ ശബ്ദങ്ങള്‍ കേള്‍ക്കാനും ഒരു നിവൃത്തിയുമില്ല. തടി കൂടി ഈ സ്ത്രീയുടെ ശരീരം തൂങ്ങി കിടക്കുന്നത് കൊണ്ട് ഹൃദയമിടിക്കുന്നതൊന്നും കേള്‍ക്കാന്‍ ലെയ്‌ന്നെക്കിന് കഴിഞ്ഞില്ല.

അക്കാലത്ത് ഹൃദയമിടിപ്പ്‌ നോക്കിയിരുന്നത് നെഞ്ചില്‍ കൈവിരല്‍ വച്ചും, ആവശ്യമെങ്കില്‍ അവിടെ ചെവി ചേര്‍ത്തുവച്ചുമാണ്. സ്ത്രീകളുടെതും ഇങ്ങനെയാണ് പരിശോധിക്കെണ്ടിയിരുന്നത്. ലെയ്ന്നക് ഈ യുവതിയുടെ നെഞ്ചില്‍ കൈവെച്ചു നോക്കിയെങ്കിലും ഒന്നും കേട്ടില്ല. ചെവി വെച്ച് നോക്കിയിട്ടും തഥൈവ. ഇതൊക്കെ കഴിയാതെ ചെറുപ്പക്കാരനായ ലെയ്ന്നകിനു മുന്‍പില്‍ ഉടുപ്പ് പൊക്കി കാണിക്കേണ്ടി വന്നു യുവതിക്ക്.

ഹൃദയമിടിപ്പ്‌ നോക്കാന്‍ മാറിടം പൊക്കി നോക്കണം എന്ന സ്ഥിതിയായി. തന്റെ മുന്‍പില്‍ വസ്ത്രം പൊന്തിച്ചു നില്‍ക്കുന്ന രോഗിക്ക് മുന്നില്‍ പരവശനായി പോയ ഡോക്ടര്‍ ഈ വിഷമത്തില്‍ നിന്നും മോചനം നേടാന്‍ വേണ്ടി ആഞ്ഞു ചിന്തിച്ചു. അപ്പോഴാണ് ലെയ്‌ന്നെക്കിന് ഒരു സൂത്രം തോന്നിയത്.

ശബ്ദം ഖരവസ്തുക്കളിലൂടെ കടന്നുപോവുമ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ശ്രവിക്കാനാവും എന്ന് കേട്ടിട്ടുണ്ട്. ഒന്നു പരീക്ഷിച്ചാലോ എന്നായി ലെയ്ന്നകിന്. കയ്യില്‍ കിട്ടിയ ഒരു കടലാസ് ചുരുട്ടി കുഴലാക്കി സ്ത്രീയുടെ സ്തനം താഴെ ചേര്‍ത്തുവച്ച് മറുഭാഗത്ത് ചെവി വച്ചു. അത്ഭുതം, ഹൃദയമിടിപ്പ് വളരെ വ്യക്തമായി കേള്‍ക്കുന്നു. യുവതിയുടെ മാറിടം ഒരു അപൂര്‍വ കണ്ടുപിടുത്തത്തിലേക്ക് നയിച്ച ലഹരിയില്‍ ആയിരുന്നു അപ്പോള്‍ ലെയ്ന്നക്.

പിന്നീട് കുറച്ചു ദിവസത്തേക്ക് ലെയ്ന്നക് ചികിത്സ തന്നെ നിര്‍ത്തി വെച്ചു. ഏതൊരു ഡോക്ടര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഉപകരണം കണ്ടു പിടിക്കുവാനുള്ള പരീക്ഷണത്തില്‍ ആയിരുന്നു പിന്നീടു ലെയ്ന്നക്. ഈ ഉപകരണം ഉപയോഗിച്ച് ഹൃദയത്തിന്റെ മാത്രമല്ല, നെഞ്ചിനകത്തെ എല്ലാ ശബ്ദങ്ങളും കേള്‍ക്കാനാവും എന്നദ്ദേഹം സങ്കല്പിച്ചു. ഇന്ന് കാണുന്ന പോലുള്ള ഒരു സ്റ്റെതസ്കോപ്പ്‌ അല്ലെങ്കിലും ഇന്നത്തെ സ്റ്റെതസ്കോപ്പിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചത് ലെയ്ന്നകിന്റെ ഈ കണ്ടുപിടുത്തം ആയിരുന്നു.

കുറേകാലം ഈ ഉപകരണം ആയിരുന്നു ഡോക്ടര്‍മാര്‍ ഉപയോഗിച്ച് പോന്നിരുന്നത്. പിന്നീടു ഒരു ബ്രിട്ടീഷ്‌ ഡോക്ടര്‍ ഇതിനെ കുറച്ചുകൂടി ഉപയോഗിക്കാന്‍ എളുപ്പമുള്ള രൂപത്തിലാക്കി. 1840 ല്‍ ഡോ. ജോര്‍ജ്ജ് പി. കാമ്മാന്‍ എന്ന ന്യൂയോര്‍ക്ക് ഡോക്ടര്‍ ഇരട്ടക്കുഴലും, ആനക്കെമ്പ് വച്ചുള്ള രണ്ട് ശ്രവണസഹായിയുമുള്ള സ്‌തെതസ്‌കോപ്പായി ഇന്നത്തെ രീതിയിലേക്ക് ഇതിനെ മാറ്റി നിര്‍മ്മിക്കുകയും ചെയ്തു.....

#TAGS : stethoscope  

advertisment

Related News

    Super Leaderboard 970x90