'ആസിഫ കത്വയിൽ മാത്രമല്ല ... നമുക്ക് ചുറ്റും ആസിഫാമാരാണ് .. ആസിഫ ഇന്ന് സമരപ്പേരു കൂടിയാണ് ...'

സിനിമ തിയറ്ററിൽ K 46G240 ബെൻസ് കാറിൽ എത്തിയ ഒരു ധനികൻ രണ്ടര മണിക്കൂർ നേരം കേരള പൊതുമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധം സ്ത്രീയെയും കുഞ്ഞിനേയും അതിക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുന്നു..തീയറ്റർ ഉടമകൾ ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും .

 'ആസിഫ കത്വയിൽ മാത്രമല്ല ... നമുക്ക് ചുറ്റും ആസിഫാമാരാണ് .. ആസിഫ ഇന്ന് സമരപ്പേരു കൂടിയാണ് ...'

ഏതാനും മിനുട്ടുകളായി ടി വി ക്കു മുന്നിൽ ഞെട്ടലോടെ ആ ദൃശ്യങ്ങൾ കാണുന്നു .ദേഹമാസകലം വിറക്കുന്നു ..മാനസികമായി അകെ തകർന്നു പോകുന്ന കാഴ്ച .ഓടി റൂമിൽ പോയി ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ തൊട്ടു നോക്കി .

കഴിഞ്ഞ 18 നു സിനിമ തിയറ്ററിൽ K 46G240 ബെൻസ് കാറിൽ എത്തിയ ഒരു ധനികൻ രണ്ടര മണിക്കൂർ നേരം കേരള പൊതുമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധം സ്ത്രീയെയും കുഞ്ഞിനേയും അതിക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുന്നു..തീയറ്റർ ഉടമകൾ ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും .26 നുചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിന് പരാതി കൊടുക്കുകയും ചെയ്യുന്നു .ഇന്നത്തേക്ക് പതിനാറു ദിവസമായി പോലീസ് കേസ് എടുത്തിട്ടില്ല .. മാതൃഭൂമി ന്യൂസ് പുറത്തു വിട്ടപ്പോൾ ഈ നിമിഷം മാത്രമാണ് F I R ഇട്ടത്..

ഇവിടെ പോക്സോ പോലുള്ള നിയമങ്ങൾ .. പോലീസ് ..എന്നിവയൊക്കെ നിസ്സഹായമാണ് .. എന്തുകൊണ്ട് ? പ്രതി വന്നത് K 46 G 240 ബെൻസ് കാറിലാണ് ..

ഞാൻ വീണ്ടും ആവർത്തിക്കുന്നു ആസിഫ കത്വയിൽ മാത്രമല്ല . നമുക്ക് ചുറ്റും ആസിഫാമാരാണ് .. ആസിഫ ഇന്ന് സമരപ്പേരു കൂടിയാണ് ...

advertisment

News

Related News

    Super Leaderboard 970x90