Kerala

നാട് താണുപോകും മുൻപ് പൊക്കിയുയർത്തുന്നതിൽ എന്റെ ഒരു കൈ കൂടി ചേർത്തുവെക്കും എന്നു നിശ്ചയദാർഢ്യവുമായി പൊരുതാനിറങ്ങിയ മനുഷ്യരാണ്... അതിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുണ്ടായിരുന്നു.... ശ്രീചിത്രൻ എഴുതിയ കുറിപ്പ്

ഏറ്റവും ശ്രമകരവും സമ്മർദ്ദത്തെ അതിജീവിക്കേണ്ടതുമായ രക്ഷാപ്രവർത്തനമായിരുന്നു ചെങ്ങന്നൂരിലെ എയർ ലിഫ്റ്റിങ്ങ്. വെളിച്ചക്കുറവും സമയക്കുറവും വിവരലഭ്യതാക്കുറവുമടക്കമുള്ള ആ അതിപ്രധാനഘട്ടത്തിൽ ചോപ്പറുകൾ നിയന്ത്രിച്ചവരിൽ വരെ എയർഫോഴ്സിലെ സ്ത്രീകളുണ്ടായിരുന്നു എന്നു നിങ്ങൾക്കറിയാമോ? യെവടെ. മൂക്ക് വെള്ളത്തിനു മീതെ എത്തി എന്നുകണ്ടയുടനേ മൊബൈൽ മുകളിൽ പിടിച്ച് സ്ത്രീവിരുദ്ധത ടൈപ്പ് ചെയ്യുന്ന നിങ്ങൾ അതു കാണാൻ യാതൊരു സാദ്ധ്യതയുമില്ല.

നാട് താണുപോകും മുൻപ് പൊക്കിയുയർത്തുന്നതിൽ എന്റെ ഒരു കൈ കൂടി ചേർത്തുവെക്കും എന്നു നിശ്ചയദാർഢ്യവുമായി പൊരുതാനിറങ്ങിയ മനുഷ്യരാണ്... അതിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുണ്ടായിരുന്നു.... ശ്രീചിത്രൻ എഴുതിയ കുറിപ്പ്

“രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾ എന്തുചെയ്തു, പുരുഷന്മാരല്ലേ എല്ലാവരേയും രക്ഷിച്ചത്, ഇപ്പോഴെങ്കിലും പുരുഷന്മാരുടെ താഴെയാണ് സ്ത്രീ എന്നു മനസ്സിലാക്കണം” എന്ന അർത്ഥത്തിൽ പലതരം മെസേജുകൾ കഴിഞ്ഞ കുറച്ചുദിവസമായി പറന്നുനടക്കുന്നുണ്ട്. ഇതിനെല്ലാം മറുപടി പറയുന്ന നേരത്ത് പോസ്റ്റോഫീസിൽ പോയി നാക്കുനീട്ടി നിന്നാൽ അവിടെ കവറൊട്ടിക്കുന്നവർക്കെങ്കിലും പ്രയോജനമുണ്ടായേക്കും എന്ന തോന്നൽ കാരണം അവഗണിച്ചതാണ്. ഇപ്പോൾ അതുവളർന്ന്, രക്ഷാപ്രവർത്തനത്തിലെ പൗരുഷവീരഗാഥയായും സ്ത്രീകൾക്കുള്ള സാരോപദേശമായും വളരുന്നത് കാണുമ്പോൾ, ചിലത് പറയാമെന്ന് കരുതുന്നു.

1) അതേയ് ബ്രോസ്, നിങ്ങളീ പറയുന്ന പൗരുഷമൊന്നും നിങ്ങൾക്ക് ഉണ്ടെങ്കിൽ തന്നെ ചെലവാവുന്ന സ്ഥലമല്ല പ്രകൃതി. വെള്ളം പൊങ്ങിയ നേരത്ത് നിങ്ങളുടെ വ്യാജപൗരുഷത്തിന് പത്തുപൈസയുടെ വിലയുണ്ടായിരുന്നില്ല. കത്തിച്ചാവാനോ മുങ്ങിച്ചാവാനോ പോകുന്ന നേരത്ത് കപ്പടാമീശയുണ്ടെങ്കിൽ ഒരു പ്രയോജനവുമില്ല. രക്ഷാപ്രവർത്തകരായി നിങ്ങൾ കണ്ടവരൊക്കെ മസിലും പെരുപ്പിച്ച് ഗോദയിലേക്കിറങ്ങിയ പുരുഷഫയൽമാന്മാരല്ല. നാട് താണുപോകും മുൻപ് പൊക്കിയുയർത്തുന്നതിൽ എന്റെ ഒരു കൈ കൂടി ചേർത്തുവെക്കും എന്നു നിശ്ചയദാർഢ്യവുമായി പൊരുതാനിറങ്ങിയ മനുഷ്യരാണ്. അതിൽ സ്ത്രീകളും പുരുഷന്മാരും എല്ലാമുണ്ടായിരുന്നു.

നാട് താണുപോകും മുൻപ് പൊക്കിയുയർത്തുന്നതിൽ എന്റെ ഒരു കൈ കൂടി ചേർത്തുവെക്കും എന്നു നിശ്ചയദാർഢ്യവുമായി പൊരുതാനിറങ്ങിയ മനുഷ്യരാണ്... അതിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുണ്ടായിരുന്നു.... ശ്രീചിത്രൻ എഴുതിയ കുറിപ്പ്

2) ഏറ്റവും ശ്രമകരവും സമ്മർദ്ദത്തെ അതിജീവിക്കേണ്ടതുമായ രക്ഷാപ്രവർത്തനമായിരുന്നു ചെങ്ങന്നൂരിലെ എയർ ലിഫ്റ്റിങ്ങ്. വെളിച്ചക്കുറവും സമയക്കുറവും വിവരലഭ്യതാക്കുറവുമടക്കമുള്ള ആ അതിപ്രധാനഘട്ടത്തിൽ ചോപ്പറുകൾ നിയന്ത്രിച്ചവരിൽ വരെ എയർഫോഴ്സിലെ സ്ത്രീകളുണ്ടായിരുന്നു എന്നു നിങ്ങൾക്കറിയാമോ? യെവടെ. മൂക്ക് വെള്ളത്തിനു മീതെ എത്തി എന്നുകണ്ടയുടനേ മൊബൈൽ മുകളിൽ പിടിച്ച് സ്ത്രീവിരുദ്ധത ടൈപ്പ് ചെയ്യുന്ന നിങ്ങൾ അതു കാണാൻ യാതൊരു സാദ്ധ്യതയുമില്ല.

3) എത്രയോ ദുരിതാശ്വാസക്യാമ്പുകളിലെ വളണ്ടിയർമാർ, രാപ്പകൽ ഭേദമില്ലാതെ ഭക്ഷണമുണ്ടാക്കിയും വിളമ്പിയും വസ്ത്രങ്ങൾ തരംതിരിച്ചും പണിയെടുത്ത മനുഷ്യർ - അവർക്കിടയിൽ ഇന്നുവരെ എത്ര സ്ത്രീയെന്നും പുരുഷനെന്നും കണക്കെടുപ്പ് നടന്നിട്ടില്ല. ഒരു കാര്യമുറപ്പാണ്, പുരുഷന്മാരേക്കാൾ സ്ത്രീകൾ കുറവാകാൻ ഒരു സാദ്ധ്യതയുമില്ല. എന്റെ അനുഭവത്തിൽ പല സ്ഥലത്തും പാനിക്ക് ആകാതെ, പലതരം ചെറിയ സംഘർഷങ്ങൾക്കിടയിലും മനുഷ്യരെ സമാധാനിപ്പിച്ചുകൊണ്ട് ഒരുമിപ്പിച്ചു നിർത്തിയത് സ്ത്രീകളായിരുന്നു. ദിവസേന വീട്ടിൽ കേട്ടുകൊണ്ടിരിക്കുന്ന ആട്ടിനും തുപ്പിനും അവഗണനയ്ക്കും മീതെയൊന്നും അവർക്ക് ക്യാമ്പുകളിലും തോന്നിക്കാണില്ല. മാത്രമല്ല, പുരുഷന്മാരേക്കാളും അവധാനതയോടെയും കരുതലോടെയും സങ്കടങ്ങൾക്ക് കൂട്ടിരിക്കാൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. ഇതൊക്കെ മനസ്സിലാവണമെങ്കിൽ ക്യാമ്പുകളിൽ പോണം. എഫ് ബി സ്ക്രോൾ ചെയ്താൽ മാത്രം ഈ വിവരം കിട്ടില്ല.

നാട് താണുപോകും മുൻപ് പൊക്കിയുയർത്തുന്നതിൽ എന്റെ ഒരു കൈ കൂടി ചേർത്തുവെക്കും എന്നു നിശ്ചയദാർഢ്യവുമായി പൊരുതാനിറങ്ങിയ മനുഷ്യരാണ്... അതിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുണ്ടായിരുന്നു.... ശ്രീചിത്രൻ എഴുതിയ കുറിപ്പ്

4) ഓൺലൈൻ രക്ഷാക്കൂട്ടായ്മകളുടെ നട്ടെല്ല് ഈ നാട്ടിലെ പെൺകുട്ടികളായിരുന്നു. ഞ്ങ്ങളുടെ സംഘമായ യുണൈറ്റ്കേരളയിലാവട്ടെ മറ്റനേകം സമാനപ്രവർത്തനങ്ങളിലാവട്ടെ ദിവസങ്ങളോളം ഉറക്കമില്ലാതെ വെള്ളത്തിൽ നിന്നുയരുന്ന രക്ഷാനിലവിളികൾക്ക് കൂട്ടിരുന്നവരിൽ നൂറുകണക്കിന് പെൺകുട്ടികളുണ്ട്. അവിടെയും അവർ അപാരമാം വിധം സെൻസിബിൾ ആയിരുന്നു. എന്റെ മുന്നിൽ ഈ അപായസമയത്ത് മാത്രം എന്നോടൊപ്പം ചേർന്ന അനേകം കുട്ടികളുടെ മുഖങ്ങൾ തെളിയുന്നു. 

നാട് താണുപോകും മുൻപ് പൊക്കിയുയർത്തുന്നതിൽ എന്റെ ഒരു കൈ കൂടി ചേർത്തുവെക്കും എന്നു നിശ്ചയദാർഢ്യവുമായി പൊരുതാനിറങ്ങിയ മനുഷ്യരാണ്... അതിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുണ്ടായിരുന്നു.... ശ്രീചിത്രൻ എഴുതിയ കുറിപ്പ്

5) ഇനി, ഇപ്പോൾ സ്ത്രീകളുടെ പങ്കാളിത്തം എണ്ണാൻ വന്ന മാന്യന്മാർ അവരുടെ വീടുകളിൽ, അവരുടെ നാട്ടിൽ, പൊതുസ്ഥലങ്ങളിൽ - സ്ത്രീകൾക്ക് എത്രമേൽ തുല്യത പരിഗണിച്ചിട്ടെങ്കിലുമുണ്ട്? എന്റെ ചെറുപ്പത്തിലെല്ലാം ( ഇപ്പൊഴും അങ്ങനെയാവണം) മലപ്പുറത്തെ പലവീടൂകളിലും ഏതെങ്കിലും പുരുഷകേസരികളെ അന്വേഷിച്ചു ചെല്ലുമ്പോൾ പ്രസ്തുതസിംഹം അവിടെയില്ലാതെ വന്നാൽ, ‘ഇവിടാരുമില്ലേ’ എന്ന പുറത്തുനിന്നുള്ള ചോദ്യത്തിന് ‘ഇവിടാളില്ല’ എന്ന മറുപടിയാണ് അകത്തുനിന്നു സ്ത്രൈണശബ്ദത്തിൽ കേട്ടിരുന്നത്. 

ഈ അശരീരികൾക്കു കണ്ഠം കൊടുക്കുന്ന ശരീരങ്ങൾ സ്വയം ഒരു ശൂന്യതയായാണ് അടയാളപ്പെടുത്തുന്നത് എന്ന് ആ ‘ഇവിടാളില്ല’ എന്ന ഒറ്റവാക്കിൽ സംവദിക്കപ്പെട്ടിരുന്നു. “നിങ്ങൾക്കു തോന്നും പോലെ ഞാൻ ഒരു ‘ആളേ’ അല്ല, ഞാനൊരു ശൂന്യതയാണ്, അധികാരി പുറത്താണ്” എന്ന കടുത്ത രാഷ്ടീയധ്വനിയുള്ള ആ പെൺനിലവിളി ഇപ്പൊഴും ഇടക്കിടെ ഓർക്കാറുണ്ട്. ഇവിടൊരാളുണ്ടെന്നും, ആ ‘ഒരാൾ’ നിങ്ങൾ കരുതും പോലൊരാളല്ലെന്നും, ആളുന്നൊരു തീക്കുടുക്കയാണ് എന്റെയും ജീവിതമെന്നും തിരിച്ചറിഞ്ഞ, ഈ വ്യവസ്ഥയിൽ നിന്നു പിടഞ്ഞുമാറിയ ചുരുക്കം സ്ത്രീകളെയൊഴികെ മുഴുവൻ മനുഷ്യരേയും ‘ഇവിടെയില്ലാത്ത’ ശൂന്യതകളാക്കി മാറ്റിയവരാണ് ഇപ്പോൾ രക്ഷാപ്രവർത്തനത്തിലെ സ്ത്രീകളുടെ പങ്ക് ഓഡിറ്റ് ചെയ്യാനെത്തുന്നത്.

എന്താ നിങ്ങളൊന്നും ഒഴുകിപ്പോകാതിരുന്നത്?

advertisment

News

Related News

    Super Leaderboard 970x90