Kerala

അറിഞ്ഞോ, നമ്മുടെ കുടപ്പനക്കുന്നിലെ ദൂര്‍ദര്‍ശന്‍ കേന്ദ്രത്തില്‍ നിന്നുമുള്ള ഭൂതല സംപ്രേക്ഷണം നിലച്ചു.

കേരളത്തിലെ DD Malayalam പോലെ തന്നെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 18 പ്രാദേശിക ചാനലുകള്‍ ഭൂതല സംപ്രേക്ഷണം നിര്‍ത്തി. കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ 13നാണ് ഈ ചാനലുകള്‍ എല്ലാം നിര്‍ത്താന്‍ ഉള്ള നിര്‍ദേശം Ministry of Information and Broadcasting പ്രസാര്‍ ഭാരതിയ്ക്ക് കൊടുത്തത്. ഇന്ത്യയില്‍ ഏതാണ്ട് 1400 അനലോഗ് ഭൂതല സംപ്രേക്ഷണ കേന്ദ്രങ്ങളാണ് പൂട്ടാന്‍ പോവുന്നത്.

അറിഞ്ഞോ, നമ്മുടെ കുടപ്പനക്കുന്നിലെ ദൂര്‍ദര്‍ശന്‍ കേന്ദ്രത്തില്‍ നിന്നുമുള്ള ഭൂതല സംപ്രേക്ഷണം നിലച്ചു.

പണ്ട് എല്ലാ ദിവസവും അവസാനത്തെ പരിപാടിയ്ക്ക് ശേഷം കേട്ടിരുന്നതാണ് 
"ഇന്നത്തെ ഭൂതല സംപ്രേക്ഷണം അവസാനിച്ചു, ഇനി അടുത്ത ഭൂതല സംപ്രേക്ഷണം നാളെ രാവിലെ എട്ടു മണിക്ക്, ഉപഗ്രഹ സംപ്രേക്ഷണം തുടരും". കൃത്യമായി എട്ടു മണിക്ക് പക്ഷെ തിരിച്ചു വന്നിരുന്നു. പക്ഷെ ഇനി വരില്ല. ആരാണ് അറിഞ്ഞത് അല്ലെ?. ആരും അറിഞ്ഞു കാണില്ല.

പഴയ ആന്റിന ഓര്‍മയില്ലേ?. അത് ഉപയോഗിച്ച് ടീവി കാണാന്‍ ഇനി സാധിക്കില്ല എന്നാണു ആത്യന്തികമായി ഇത് കേള്‍ക്കുമ്പോള്‍ മനസിലാക്കേണ്ടത്. അത് വച്ച് ടീവി കാണുന്നവര്‍ ആരുണ്ട്‌? എന്ന ചോദ്യം ചിലപ്പോ കേരളത്തില്‍ അര്‍ത്ഥവത്തായിരിക്കും. 2005ല്‍ ഡിജിറ്റല്‍ ട്രാന്‍സ്മിസ്ഷന്‍ സ്വകാര്യവല്‍കരിച്ചപ്പോള്‍ തന്നെ അതിന്റെ ആരവങ്ങളെ ഏറ്റുവാങ്ങാന്‍ വെമ്പല്‍ കൊണ്ട കേരള സമൂഹത്തിനു, അതിനു പാങ്ങുണ്ടായ കേരള സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇതൊരു വാര്‍ത്ത ആവില്ല.

പക്ഷെ നിങ്ങള്‍ക്കറിയുമോ?, കേരളത്തിലെ DD Malayalam പോലെ തന്നെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 18 പ്രാദേശിക ചാനലുകള്‍ ഭൂതല സംപ്രേക്ഷണം നിര്‍ത്തി. കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ 13നാണ് ഈ ചാനലുകള്‍ എല്ലാം നിര്‍ത്താന്‍ ഉള്ള നിര്‍ദേശം Ministry of Information and Broadcasting പ്രസാര്‍ ഭാരതിയ്ക്ക് കൊടുത്തത്. ഇന്ത്യയില്‍ ഏതാണ്ട് 1400 അനലോഗ് ഭൂതല സംപ്രേക്ഷണ കേന്ദ്രങ്ങളാണ് പൂട്ടാന്‍ പോവുന്നത്.

അറിഞ്ഞോ, നമ്മുടെ കുടപ്പനക്കുന്നിലെ ദൂര്‍ദര്‍ശന്‍ കേന്ദ്രത്തില്‍ നിന്നുമുള്ള ഭൂതല സംപ്രേക്ഷണം നിലച്ചു.

ഈ നിര്‍ദേശം കൊടുക്കുന്ന സമയത്ത് ഏതാണ്ട് 88%ഇന്ത്യന്‍ ഗ്രാമങ്ങള്‍ ടീവി കാണുന്നത് ഭൂതല സംപ്രേക്ഷണം വഴി ആണെന്ന് കണക്കാക്കുന്നു. അനലോഗ് ഭൂതല സംപ്രേക്ഷണം ഇതിന്റെ പകുതി എങ്കിലും വരും എന്നാണു കണക്കാക്കുന്നത്. അതായത് ഇതോടെ ഏതാണ്ട് 40% ഗ്രാമീണ ജനതയ്ക്ക് ടീവി നഷ്ടമായി, വാര്‍ത്തക്കോ, ഒരു പൊടി വിനോദത്തിനോ കാശു കൊടുത്ത് ഡിജിറ്റല്‍, ഉപഗ്രഹ സംവിധാനങ്ങള്‍ ഇവര്‍ വാങ്ങി വയ്ക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.

2003ല്‍ പ്രസാര്‍ഭാരതി തീരുമാനിച്ചിരുന്നു, 2017ഓടെ ഇന്ത്യ ഒട്ടുക്കു ഡിജിറ്റല്‍ ഭൂതല സംപ്രേക്ഷണം സന്നദ്ധം ആക്കുന്നു ആയതിനാല്‍ 2017ല്‍ അനലോഗ് ഭൂതല സംപ്രേക്ഷണം നിര്‍ത്തല്‍ ആക്കുമെന്നും. എന്നാല്‍ നിര്‍ത്തല്‍ ആക്കല്‍ മാത്രമാണ് നടപ്പിലായത്, ഇനിയും പൂര്‍ണമായ ഡിജിറ്റല്‍ സംപ്രേക്ഷണത്തിലെയ്ക്ക് നീങ്ങാന്‍ ദൂരദര്‍ശനു സാധിച്ചിട്ടില്ല.

എന്ത് തന്നെ ആയാലും, നിങ്ങള്‍ ഏവര്‍ക്കും ഒരു വലിയ കാര്യമാല്ലാത്ത കാര്യമായിരിക്കാം എങ്കിലും കണ്ണേറു കോലം പോലെ വീട്ടിനു മുകളില്‍ കുത്തിവച്ചിരിക്കുന്ന അലൂമിനിയത്തിന്റെ ആ അനലോഗ് ആന്റിന ഉപയോഗിച്ച് ഇനി ടീവി കാണാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്യത്തിലേയ്ക്ക്, ടീവി തുറക്കുമ്പോ വരുന്ന അനന്തമായ ആ ബിഗ്‌ ബാംഗ് നോയിസിലേക്ക് കേള്‍വിയും കണ്ണും തുറക്കേണ്ടി വരുന്ന ഒരു പറ്റം ഇന്ത്യന്‍ ഗ്രാമീണ ജനതയ്ക് ഇതൊരു വലിയ അധ്യായത്തിന്റെ അന്ത്യം ആണ്. ഒരു വലിയ വിനോധോപാധിയുടെ അവസാനമാണ്. ഒരു ദിവസത്തെ തന്റെ വരുമാനത്തെക്കാള്‍ ഉപരിയായ പണത്തിന്റെ തൂക്കത്തിനപ്പുറത്തേക്ക് അകന്നു പോയ വിനോദത്തിന്റെ അന്ത്യം.

advertisment

News

Super Leaderboard 970x90