'പരാശക്തി': ദേശീയപതാക വീശി നാഷണലിസവികാരം സൃഷ്ടിച്ച് ക്രൂരബലാത്‌സംഗികള്‍ക്ക് വേണ്ടി രംഗത്തിറങ്ങുന്നവർക്കുള്ള മറുപടി ഈ ശിവാജിഗണേശഷൻ ചിത്രം

ഇത് ഒരു നൂറ്റാണ്ടായുള്ള സംഘ രാഷ്ട്രീയത്തിന്റെ തുടര്‍ച്ച മാത്രമാണ്... മുസ്ലീം വിരോധം മാത്രമാണ് ചേതോവികാരം... ക്ഷേത്രവും ശ്രീകോവിലുമെല്ലാം അവരുടെ രാഷ്ട്രീയം നടപ്പിലാക്കാനുള്ള ഇടങ്ങള്‍ മാത്രമാണ് അവര്‍ക്ക്...!!

'പരാശക്തി': ദേശീയപതാക വീശി നാഷണലിസവികാരം സൃഷ്ടിച്ച് ക്രൂരബലാത്‌സംഗികള്‍ക്ക് വേണ്ടി രംഗത്തിറങ്ങുന്നവർക്കുള്ള മറുപടി ഈ ശിവാജിഗണേശഷൻ ചിത്രം

1952-ലാണ് പരാശക്തിയെന്ന തമിഴ് സിനിമയിറങ്ങുന്നത്. കരുണാനിധിയുടെ തിരക്കഥ. ശിവാജിഗണേശന്റെ ആദ്യ സിനിമ. കരുണാനിധിയുടെയൊക്കെ അക്കാലത്തെ രാഷ്ട്രീയം തമിഴകത്ത് ഉറപ്പിച്ചെടുക്കുന്ന ഒന്നാണ് ഈ സിനിമ .

വലിയ ഒരു ഇതിവൃത്തമുണ്ടതിന്. പക്ഷേ പ്രധാനം അനാഥയായി മാറിയ കല്യാണി എന്ന സ്ത്രീ അവള്‍ രക്ഷാസങ്കേതമെന്ന് കരുതുന്ന ക്ഷേത്രത്തിന്റെ അകത്ത് വച്ച് ഒരു പൂജാരിയാൽ പീഡിക്കപ്പെടുന്നതാണ്. ദരിദ്രനും ഐഡന്റിറ്റികള്‍ നഷ്ടപ്പെട്ട് തെരുവില്‍ അലയുന്നവനുമായ അവരുടെ ചേട്ടന്‍ -അവള്‍ക്ക് അവനെ അറിയില്ല, ശിവാജിഗണേശന്‍ അതരിപ്പിക്കുന്ന ഗുണശേഖരന്‍ എന്ന കഥാപാത്രം- അവളെ രക്ഷിക്കാനെത്തുന്നു. ജീവിതത്തിന്റെ പല പീഡകള്‍ ഏറ്റുവാങ്ങി
മനംമടുത്ത കല്യാണി കുഞ്ഞിനെ പുഴയിലെറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു.

കേസ് കോടതിയിലെത്തുന്നത് രണ്ട് തരത്തിലാണ്. ഒന്ന് കുഞ്ഞിനെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കല്യാണിക്ക് മുകളിലുള്ള കുറ്റം. ഔട്ട്കാസ്റ്റഡ് ആയ തെരുവില്‍ ജീവിക്കുന്ന ഗുണശേഖരന്‍ പവിത്രമായ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന മറ്റൊരു കുറ്റം. അവര്‍ രണ്ടുപേരും പ്രതികള്‍. കല്യാണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയൊക്കെ ഇരയും.
കോടതി നടപടികളിലൂടെ കരുണാനിധിക്കും അക്കാലത്തെ ദ്രാവിഡ രാഷ്ട്രീയത്തിനും പറയാനുള്ളതുമാണ് തുടര്‍ന്നുള്ള സിനിമ.

(ഓര്‍മ്മയില്‍ നിന്നാണ് കഥ, ഏകദേശം ഇതാകണം. ഗുണശേഖരന്‍-കല്യാണി പേരുകള്‍ മറന്നിട്ടില്ല)

ക്ഷേത്രം-പവിത്രത-ബ്രാഹ്മണവര്‍ഗ്ഗം, സവര്‍ണ്ണര്‍ ഇതിനെ അപ്രോപ്രിയേറ്റ് ചെയ്യുന്ന വിധം- എന്നിവ എത്രയോ കാലമായി ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ് എന്നുള്ളതിന്റെ ഉദാഹരണമായി ഏതാണ്ടെഴുപത് കൊല്ലം മുമ്പുള്ള ഒരു ജനപ്രിയ സിനിമ പറഞ്ഞുവെന്ന് മാത്രം.

ക്ഷേത്രത്തിലല്ല ആ കുഞ്ഞിന്റെ ആ കൊടുംക്രൂരപിശാചുക്കള്‍ ഉപദ്രവിച്ചിട്ടുള്ളതെന്നു പറഞ്ഞും ഏതോ ബി.ജെ.പിക്കാന്‍ അഭിനേതാക്കളെ കൊണ്ട് എടുപ്പിച്ച വീഡിയോ പ്രചരിപ്പിച്ച് ബി.ജെ.പിക്കാരും സമീപസ്ഥ സവര്‍ണ്ണവരും ഉപദ്രവിച്ചിട്ടില്ല എന്ന വാദിക്കുകയും ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയക്കാരോട് ചര്‍ച്ചയൊന്നുമില്ല. പക്ഷേ നമ്മള്‍ പോലും സംശയിച്ച് പോകരുുത്.

അക്കാലത്തും എങ്ങനെയാണ് സവര്‍ണ ലോബി ശരിക്കും കുറ്റവാളിയായ പൂജാരിയെ രക്ഷിക്കാന്‍ സ്റ്റേറ്റിനെ ഉപയോഗിക്കുന്നതതെന്നും അക്കാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ മിഷനറികളേയും ഉപയോഗിക്കുന്നതെന്നും സിനിമ പറയുന്നുണ്ട്. ദേശീയപതാക വീശി നാഷണലിസവികാരം സൃഷ്ടിച്ച് ക്രൂരബലാത്‌സംഗികള്‍ക്ക് വേണ്ടി ഒരുവിഭാഗം രംഗത്തിറങ്ങുമ്പോള്‍ നമ്മളത് ഓര്‍ക്കുന്നത് സ്വാഭാവികം.

ഇത് ഒരു നൂറ്റാണ്ടായുള്ള സംഘ രാഷ്ട്രീയത്തിന്റെ തുടര്‍ച്ച മാത്രമാണ്. മുസ്ലീം വിരോധം മാത്രമാണ് ചേതോവികാരം. ക്ഷേത്രവും ശ്രീകോവിലുമെല്ലാം അവരുടെ രാഷ്ട്രീയം നടപ്പിലാക്കാനുള്ള ഇടങ്ങള്‍ മാത്രമാണ് അവര്‍ക്ക്.

#TAGS : parasakthi  

advertisment

News

Related News

    Super Leaderboard 970x90