Cinema

'വിദ്യാ ബാലന്‍ ഈ ചിത്രത്തില്‍ നിന്ന് ഒഴിവായത് അനുഗ്രഹമായി...' - സൂര്യ കൃഷ്ണമൂർത്തി

ഞാന്‍ കണ്ട ഏറ്റവും നല്ല Bio Pic അറ്റന്‍ബറോയുടെ ഗാന്ധി തന്നെ.. ഗാന്ധി കണ്ടപ്പോളുണ്ടായ അനുഭവം തന്നെ ആമി കണ്ടപ്പോഴും ഉണ്ടായി.. സിനിമയിലെ സത്യസന്ധത തന്നെയാണ് പ്രധാന ഘടകം.. കടല്‍ പോലെ വിശാലമായ ഒരു മനസ്സ്… ആ മനസ്സിലൂടെയുള്ള ഒരു യാത്ര… കഥാകാരിയുടെ മനസ്സിലെ കൃഷ്ണനെ എന്തു മനോഹരമായാണ് കമല്‍ വരച്ചിരിക്കുന്നത്..

'വിദ്യാ ബാലന്‍ ഈ ചിത്രത്തില്‍ നിന്ന് ഒഴിവായത് അനുഗ്രഹമായി...' - സൂര്യ കൃഷ്ണമൂർത്തി

‘ആമി’ ഇന്നലെ പ്രിവ്യൂ കണ്ടു.. സിനിമ കഴിഞ്ഞ് സീറ്റില്‍ നിന്ന് എണീറ്റപ്പോള്‍ ആദ്യം കണ്ടത് എന്റെ തൊട്ട് പിന്നിലെ സീറ്റില്‍ പൊട്ടിക്കരയുന്ന ഒരു സ്ത്രീയെയാണ്. ആമി ഒപ്പേ, ആമി ഓപ്പേ എന്നു പറഞ്ഞു കരഞ്ഞ ആ സത്രീ മാധവിക്കുട്ടിയുടെ സഹോദരി സുലോചനയാണെന്ന് പിന്നീടറിഞ്ഞു.. അവരുടെ അതേ മനോനിലയായിരുന്നൂ, മാധവിക്കുട്ടിയെ ദൂരെ നിന്നു മാത്രം കണ്ടിരുന്ന എനിക്കും. ഒരു കരിങ്കല്ല് നെഞ്ചില്‍ വച്ചതു പോലെ… എന്നെ ക്ഷണിച്ച കമലിനെയും മഞ്ജുവിനേയും കാണണമെന്നുണ്ടായിരുന്നു.. മനസ്സ് നിറയെ വിങ്ങലായപ്പോള്‍, കാണാനായില്ല.. കണ്ടില്ല. ആ മര്യാദ ഞാന്‍ കാണിച്ചില്ല..

ഞാന്‍ കണ്ട ഏറ്റവും നല്ല Bio Pic അറ്റന്‍ബറോയുടെ ഗാന്ധി തന്നെ.. ഗാന്ധി കണ്ടപ്പോളുണ്ടായ അനുഭവം തന്നെ ആമി കണ്ടപ്പോഴും ഉണ്ടായി.. സിനിമയിലെ സത്യസന്ധത തന്നെയാണ് പ്രധാന ഘടകം.. കടല്‍ പോലെ വിശാലമായ ഒരു മനസ്സ്… ആ മനസ്സിലൂടെയുള്ള ഒരു യാത്ര… കഥാകാരിയുടെ മനസ്സിലെ കൃഷ്ണനെ എന്തു മനോഹരമായാണ് കമല്‍ വരച്ചിരിക്കുന്നത്..

ഇന്‍ഡ്യന്‍ സിനിമയില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല Bio Pic… ‘ആമി’ തന്നെ .. വിദ്യാ ബാലന്‍ ഈ ചിത്രത്തില്‍ നിന്ന് ഒഴിവായത് അനുഗ്രഹമായി.. A Blessing in Disguise.. മഞ്ജു നല്കിയത് വേഷ പകര്‍ച്ചയാണോ, രൂപ പകര്‍ച്ചയാണോ, ഭാവ പകര്‍ച്ചയാണോ.. Manju, you are one of the wonders of the world.

advertisment

News

Related News

    Super Leaderboard 970x90