International

“സോളാര്‍ കിഡ്സ്‌”- സൂര്യനസ്തമിച്ചാല്‍ ചലനശേഷി ഇല്ലാതാകുന്ന കുട്ടികള്‍

​കുട്ടികളുടെ ഈ ശാരീരിക അവസ്ഥയ്ക്കുള്ള കാരണമെന്തെന്നാണെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ്.പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രൊഫസറായ ജാവേദ് അക്രം പറയുന്നത്. ഇസ്ലാമാബാദില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരായി കൊണ്ടിരിക്കുകയാണ് ഈ സഹോദരങ്ങള്‍. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചിക്തിത്സയാണ് നല്‍കുന്നത്.

 “സോളാര്‍ കിഡ്സ്‌”- സൂര്യനസ്തമിച്ചാല്‍ ചലനശേഷി ഇല്ലാതാകുന്ന കുട്ടികള്‍

പകല്‍ ഓടികളിച്ച് നടക്കുന്ന കുട്ടികള്‍ക്ക് രാത്രിയില്‍ ചലിക്കാനോ സംസാരിക്കാനോ കഴിയാറില്ല. എല്ലാ രാത്രിയിലും ഇതാണ് അവസ്ഥ. നേരം വെളുക്കുന്നതോ പൂര്‍വ്വസ്ഥിതിയിലാകും. എന്താണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

 “സോളാര്‍ കിഡ്സ്‌”- സൂര്യനസ്തമിച്ചാല്‍ ചലനശേഷി ഇല്ലാതാകുന്ന കുട്ടികള്‍

പാകിസ്താനിലെ ഒമ്പതും പതിമൂന്നും വയസുള്ള രണ്ട് സഹോദരങ്ങള്‍ക്കാണ് ഈ അപൂര്‍വ ശാരീരികാവസ്ഥ. ‘സോളാര്‍ കിഡ്‌സ്’ എന്ന് വിളിക്കപ്പെടുന്ന കുട്ടികള്‍ പകല്‍ ഊര്‍ജ്ജസ്വലരായിരിക്കുമെങ്കിലും രാത്രിയാകുന്നതോടെ പക്ഷാഘാതം പിടിപെട്ടവരെ പോലെയാകും.

 “സോളാര്‍ കിഡ്സ്‌”- സൂര്യനസ്തമിച്ചാല്‍ ചലനശേഷി ഇല്ലാതാകുന്ന കുട്ടികള്‍

കുട്ടികളുടെ ഈ ശാരീരിക അവസ്ഥയ്ക്കുള്ള കാരണമെന്തെന്നാണെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ്  പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രൊഫസറായ ജാവേദ് അക്രം പറയുന്നത്. ഇസ്ലാമാബാദില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരായി കൊണ്ടിരിക്കുകയാണ് ഈ സഹോദരങ്ങള്‍. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചിക്തിത്സയാണ് നല്‍കുന്നത്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി വിദേശ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

 “സോളാര്‍ കിഡ്സ്‌”- സൂര്യനസ്തമിച്ചാല്‍ ചലനശേഷി ഇല്ലാതാകുന്ന കുട്ടികള്‍

തന്റെ മക്കള്‍ക്ക് സര്യനില്‍ നിന്നും ഊര്‍ജ്ജം ലഭിക്കുന്നതാണെന്നാണ് ഇവരുടെ പിതാവായ മുഹമ്മദ് ഹാഷിം നല്‍കുന്ന വിശദീകരണം. ആറു മക്കളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. അതില്‍ രണ്ടുപേര്‍ ചെറുപ്പത്തിലെ മരിച്ചു. മറ്റു രണ്ടു സഹോദരങ്ങള്‍ക്കും യാതൊരു വിധത്തലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.

എന്നാല്‍ സൂര്യനില്‍ നിന്നും മാത്രമേ ഊര്‍ജ്ജം ലഭിക്കുന്നുള്ളൂവെന്ന് പിതാവിന്റെ വിശദീകരണം ഡോക്ടര്‍മാര്‍ അംഗീകരിച്ചിട്ടില്ല. പകല്‍ സമയങ്ങളില്‍ ഇരുട്ടുമുറിയില്‍ അടച്ചിട്ടാലും കുട്ടികള്‍ ഊര്‍ജ്ജസ്വലരായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചു തെളിയിച്ചിട്ടുണ്ട്.

#TAGS : solar kids  

advertisment

News

Related News

    Super Leaderboard 970x90