'''ലോകമെ... സമൂഹമേ... സൈബറിടങ്ങളെ... ഇനി എന്നാണ് നിങ്ങള്‍ മനസ്സിലാക്കുക.." - വനജ വാസുദേവ്

ഇവിടെ മുള്ള് മുരുക്ക് നടാനും, അതില്‍ കയറ്റി ഇറക്കുകയും, 'അവളുടെ &^%%%^&^ പൊളിക്കടാ' എന്നൊക്കെ ഉളുപ്പില്ലാതെ പറയാനും, പെണ്ണിന്റെ ശരീരഭാഗങ്ങളോരോന്നും പച്ചയ്ക്ക് പറഞ്ഞ് ആത്മരതി അടയാനും തോന്നുമ്പോള്‍ വീട്ടിലുള്ള അമ്മ- പെങ്ങള്‍-ഭാര്യ-മകള്‍ എന്നിവരെ ഒന്ന് വൃത്തിയായി നോക്കണം അവര്‍ക്കില്ലാത്ത എന്ത് അവയവം ആണ് ഇവര്‍ക്ക് കൂടുതല്‍ ഉള്ളതെന്ന് ...

 '''ലോകമെ... സമൂഹമേ... സൈബറിടങ്ങളെ... ഇനി എന്നാണ് നിങ്ങള്‍ മനസ്സിലാക്കുക.." - വനജ വാസുദേവ്

പടക്കം, വെടി, വെടിപ്പുര, തെരുവ് വേശ്യ, അഭിസാരിക, മുള്ള്മുരുക്ക്, %&^%%$$ മോളേ.....

മുകളിലെ ഒന്ന് രണ്ടെണ്ണങ്ങള്‍ മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ അങ്ങനെ ഒന്നും എനിക്ക് കിട്ടാറില്ല. എന്നാല്‍ നിലപാടുകള്‍ വ്യക്തമാക്കുന്ന, തുറന്നെഴുതുന്ന, ചുട്ട മറുപടി കൊടുക്കുന്ന സ്ത്രീകളെ നിശബ്ദ്ദമാക്കാം എന്ന മൂഢവിശ്വാസത്തില്‍ പബ്ളിക് ആയി മുകളില്‍ പറഞ്ഞവയൊക്കെ ഒറ്റയ്ക്കും കൂട്ടമായും വിളിക്കുന്നത് വായിച്ചെടുക്കുമ്പോള്‍ വല്ലാത്ത അമ്പരപ്പ് തോന്നാറുണ്ട്. ഗ്രൂപ്പുകളിലേക്ക് അവരുടെ കോണ്‍ടാക്ട് നമ്പരുകള്‍ ഷെയര്‍ ചെയ്ത് ആത്മരതി കൊള്ളുന്ന 'കമ്പി ഞരമ്പന്‍മാരുടെ' അല്‍പ്പത്തരം കാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്...

'''ലോകമെ...സമൂഹമേ...സൈബറിടങ്ങളെ... ഇനി എന്നാണ് നിങ്ങള്‍ മനസ്സിലാക്കുക,

ഇത്തരം വിളികളിലൊന്നും ഒരു പെണ്ണിന്റേയും ഉള്ള് വിറച്ച് പോകില്ലയെന്ന് ....

വാതില്‍ പൊളിയില്‍ മറഞ്ഞ് നിന്ന് കാലുകള്‍ കൊണ്ട് വൃത്തം വരച്ച് നാണിച്ച് നില്‍ക്കുന്ന വിഗ്രഹങ്ങളൊക്കെ മനസ്സില്‍ നിന്ന് ഉടച്ച് കളഞ്ഞിട്ട് നാളുകള്‍ ഏറെയായെന്ന്...

ബുദ്ധികൊണ്ട് ചിന്തിക്കാനും വിവേകം കൊണ്ട് പ്രവര്‍ത്തിക്കാനും ധൈര്യത്തോടെ തലയുയര്‍ത്തി ജീവിക്കാനും കഴിയുമെന്ന്...

'രണ്ട് മലകള്‍, നാല് മുലകള്‍' എന്ന വൃത്തത്തില്‍ കിടന്ന് ചുറ്റാതെ പുറത്ത് വരുന്നത്....''''

ഞങ്ങള്‍ അവിടെ നിന്നൊക്കെ ബഹുദൂരം നടന്ന് മുന്നേയെത്തിയിരിക്കുന്നു. ഇനി എന്നാണ് നിങ്ങളൊക്കെ സഞ്ചരിച്ച് ഞങ്ങളോടൊപ്പം എത്തുക....ഉയര്‍ന്ന് കേള്‍ക്കുന്ന പെണ്‍വള കിലുക്കങ്ങളില്‍ ഉടഞ്ഞ് വീഴുന്നവയാണ് നിങ്ങള്‍ കെട്ടിപൊക്കിയ സദാചാര ദന്തഗോപുരങ്ങള്‍ എങ്കില്‍ ഉടഞ്ഞ് തന്നെ വീഴട്ടെ എന്നങ്ങ് ഇവര്‍ വെയ്ക്കും...ഇനിയെങ്കിലും അബല - തബല ലൈന്‍ വിട്ട് പിടിക്ക് ചങ്ങായികളെ...അസഭ്യതയ്ക്ക് ഇവര്‍ തിരിച്ച് പറയാത്തത് നിങ്ങളുടെ കഴിവ് കേടാന്ന് കരുതരുത്. ഇവര്‍ക്ക് നിങ്ങളെക്കാള്‍ അഭിമാനവും, സെല്‍ഫ് റെസ്പെക്ടും കൂടുതല്‍ ഉള്ളത് കൊണ്ടാണ്....

ഇവിടെ മുള്ള് മുരുക്ക് നടാനും, അതില്‍ കയറ്റി ഇറക്കുകയും, 'അവളുടെ &^%%%^&^ പൊളിക്കടാ' എന്നൊക്കെ ഉളുപ്പില്ലാതെ പറയാനും, പെണ്ണിന്റെ ശരീരഭാഗങ്ങളോരോന്നും പച്ചയ്ക്ക് പറഞ്ഞ് ആത്മരതി അടയാനും തോന്നുമ്പോള്‍ വീട്ടിലുള്ള അമ്മ- പെങ്ങള്‍-ഭാര്യ-മകള്‍ എന്നിവരെ ഒന്ന് വൃത്തിയായി നോക്കണം അവര്‍ക്കില്ലാത്ത എന്ത് അവയവം ആണ് ഇവര്‍ക്ക് കൂടുതല്‍ ഉള്ളതെന്ന് ... രാത്രിയില്‍ പച്ചവെളിച്ചം കണ്ട് ഇന്‍ബോക്സില്‍ മുട്ടി ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ കളറ് ചോദിക്കാന്‍ തോന്നുമ്പോള്‍ സമയത്ത് ഭാര്യയ്ക്ക് മാറ്റിയുടുക്കാന്‍ എന്തേലും വാങ്ങി നല്‍കിയിട്ടുണ്ടോ എന്ന് ഓര്‍ത്ത് നോക്കണം... ഒരു രാത്രിയുടെ റേറ്റ് ചോദിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ പെണ്‍മക്കളുണ്ടേല്‍ അവരെ ഒന്ന് ചേര്‍ത്ത് പിടിച്ച് നെറുകയില്‍ വാത്സല്യത്തോടെ ചുംബിക്കണം.. അപ്പോള്‍ ഈ കൃമികടിക്ക് നല്ല ശമനം ഉണ്ടാകും...

എന്നിട്ടും മാറുന്നില്ലയെങ്കില്‍ അതി ബഹുമാനത്തോടെ ചോദിക്കട്ടെ.. ''പോയി ചത്തൂടേ ഗുയിസ്....!!'

NB: സൈബറിടങ്ങളിലെ മാനസികരോഗികളെ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ പോസ്റ്റ് . എന്നിട്ടും ഇത് വായിച്ച് 'ഞാന്‍ ഇങ്ങനെ അല്ല, എല്ലാം ആണുങ്ങളും ഇങ്ങനെ അല്ല ..' എന്ന സാക്ഷ്യം പറയാന്‍ തോന്നിയാല്‍ തീര്‍ച്ചയായും ഈ എഴുതിയിരിക്കുന്നവരില്‍ നിങ്ങളും പെടും.....

'ചേച്ചി ഫെമിനിസ്റ്റ് ആണോന്നൊക്കെ ഇളിഞ്ഞ ചിരിയുമായി വരാന്‍ സാദ്ധ്യതയുള്ളോരോട്, കാറ്റത്ത് ആന പാറിയ കാര്യം പറയുന്നേനിടയ്ക്ക് അപ്പൂപ്പന്റെ കോണകം പറന്ന കഥയുമായി വരരുത്......

#TAGS : vanaja vasudev  

advertisment

News

Related News

Super Leaderboard 970x90