ഒരുനേരത്തെ അന്നത്തിന്റെ പേരിൽ കേരളമവനെ തല്ലിക്കൊന്നു, ഇതാണോ സമ്പൂർണ സാക്ഷരത? സോഷ്യൽമീഡിയ ചോദിക്കുന്നു...

ഒരുനേരത്തെ അന്നത്തിന്റെ പേരിൽ കേരളമവനെ തല്ലിക്കൊന്നു, ഇതാണോ സമ്പൂർണ സാക്ഷരത? സോഷ്യൽമീഡിയ ചോദിക്കുന്നു...

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളിക്കത്തുകയാണ്.വ്യാഴാഴ്ചയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചിരുന്നു. ഇതോടെ പോലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.

മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പോലീസിന് മൊഴി നല്‍കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു.നിരവധിപേരാണ് സംഭവത്തൽ പ്രതിഷേധവുമായി സോഷ്യൽമീഡിയയിൽ രംഗത്തെത്തിയത്...

രാഹുൽ  ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്

വെറും ഇരുപത്തേഴ് വയസ്... ഈ ആയുസിൽ അവൻ എന്ത് സന്തോഷമായിരിക്കും അനുഭവിച്ചത്?വിശപ്പു വന്നാൽ മാനസിക ആസ്വാസ്ഥ്യം ഉള്ളവൻ പിന്നെ എന്തു ചെയ്യണം?
അവനെ വളഞ്ഞുവച്ചു മർദ്ദിച്ചവരുടെ മുഖഭാവങ്ങളിൽ മെച്ചപ്പെട്ട ജീവിതരീതി ലഭിച്ചവരുടെ അഹങ്കാരം മാത്രമാണുള്ളത്...
ഇത്രയൊക്കെ വേദനയോടെ പ്രതികരിക്കുന്ന നമ്മളും ഇന്നും വഴിയരികിൽ വിശന്നു തളർന്നവൻകിടക്കുന്നത് കണ്ടാൽ ഒരു നോട്ടം നോക്കി പെട്ടെന്ന് കണ്ണ് പിൻവലിച്ച് സ്വന്തം കാര്യം നോക്കി പോകുന്നവരാണ്... എന്നാലും ഒരു സംശയം.... ഈ യുവാവിന്റെ നെഞ്ചിൻ കൂട് കണ്ടിട്ടും നിനക്കൊക്കെ എങ്ങനെ തല്ലാൻ തോന്നി? കൊല്ലാൻ തോന്നി..?

സാബു തോമസ് ഫേസ്‌ബുക്കിൽ കുറിച്ചത്...

പോലീസ് വാഹനത്തിലെ ദേഹാസ്വാസ്ഥ്യം:മോഷണ കേസിലെ പ്രതി മരിച്ചു എന്ന് അച്ചു നിരത്തുന്ന പത്ര ലേഖകനും മധുവെന്ന ആദിവാസിയെ ആൾക്കൂട്ട വിചാരണ ചെയ്തു കൊന്ന മലയാളി പൊതു ബോധത്തിന്റെ ഭാഗമാണ്. ആ പൊതുബോധത്തിൽ ആദിവാസി എങ്ങനെ അടയാളപ്പെടുന്നു എന്നതിന്റെ അടയാളം തന്നെയാണ് അത്തരം തലക്കെട്ടുകൾ.

വേണു ഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു...

#ഇവിടെ_എല്ലാം_ശരിയാക്കുന്നുണ്ട്.

#ഇതൊ_പ്രബുദ്ധ_കേരളം....

സുജിത് ഫേസ്‌ബുക്കിൽ കുറിച്ചത്....

(1) 250 ഗ്രാം നിറപറ മുളകുപൊടി

(2) 1 കിലൊ അരി

(3) 2 കവർ ബീഡി

(4) ഇല്ലാത്ത സവാള ഉണ്ടെന്നു പറയുന്നു

(5) 2010 ൽ ഉത്പാദനം നിർത്തിയ മൊബൈലിന്റെ ചാർജർ എന്ന് തോന്നിക്കുന്ന
ഒരു വയർ

(6) ഉന്തി നിൽക്കുന്ന വാരിയെല്ല് 8 അണ്ണം

(7) കൂട്ടി കെട്ടിയ കൈ............

തല്ലി കൊല്ലാൻ തക്കതായ പല കാരണങ്ങളിൽ 7 എണ്ണം

മധുവിനെ കൊന്നു കഥ തീർന്നു..

സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റ് ഇതായിരുന്നു...

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ....? അപ്പോൾ കോഴിയെ മോഷ്ടിച്ചതോ..? അരി മോഷ്ടിച്ചതോ.? ബ്രഡ് കഷണം മോഷ്ടിച്ച ജീൻ വാൽ ജീൻ ജയിലിൽ കിടന്നതറിയില്ലേ.... Always, a convict is a convict ... ഞങ്ങ ...ജയിലിലടച്ചില്ലല്ലോ... തല്ലിക്കൊന്നല്ലേയുള്ളൂ. അതാണു ഞങ്ങ.. The most civilised, cultured people in India .

ഷാജു ഫേസ്‌ബുക്കിൽ കുറിച്ചത്....

മനുഷ്യനെ പോലെ വിശക്കുന്നു.
മനുഷ്യനെ പോലെ വേദനിക്കുന്നു.

ജയചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്...

കൊല്ലപ്പെട്ട ആദിവാസിക്ക് സെല്‍ഫിയെടുത്തവന്‍റെ തിന്നുകൊഴുത്തയത്ര ശരീരമില്ല.നിറമില്ല.വസ്ത്രങളില്ല.ആക്രോശങള്‍ക്കുമുമ്പില്‍ പറഞു നിക്കാനൊരു ഭാഷ പോലും വശമില്ല.ആകെയുള്ളത് അസ്ഥികളോട് ഒട്ടിചേര്‍ന്ന ശരീരവും കണ്ണുകളിലെ ദെെന്യതയും മാത്രം.
കൊല്ലപ്പെടുവാന്‍ മറ്റെന്തുകാരണമാണ് വേണ്ടത്

( അട്ടപ്പാടിയില്‍ ആദിവാസിയെ തല്ലി കൊല്ലും മുമ്പ് ഒരാള്‍ അത് സെല്‍ഫിയില്‍ ആക്കുകയാണ്. )

സോഷ്യൽ മീഡിയ ഏറ്റെടുത്ത മറ്റൊരു പോസ്റ്റാണ്

അവന്റെ ആ പകച്ച നോട്ടമാണ് മനസ്സിൽ. എന്നിട്ടും, പതിവ് പോലെ പലരും വിടർന്ന പൂവും പൊക്കി കാണിച്ച് ഗുഡ് മോണിംഗ് നേരുകയാണ് ഫേസ് ബുക്കിലും വാട്ട്സാപ്പിലും, എന്തൊരു ദുരന്തമാണ്... മലയാളിയല്ലേ, എളുപ്പം മറക്കുമല്ലോ ഈ സെൽഫി കൊലയും. അവൻ കറുത്തവനാണല്ലോ... സുബിഷ് ഫേസ്‌ബുക്കിൽ കുറിച്ചതാണിത്..

റോയ് ഫേസ്‌ബുക്കിൽ കുറിച്ചത് ...

കാട്ടിലെ മധു, എന്റെ പ്രിയ സോദരാ... അരി തേടിയ നിനക്ക് പകരം നാട്ടിലെ സ്വബോധമുണ്ടെന്ന് പറയുന്നവർ തന്നത് അടി...അവർ കൊന്നുകളഞ്ഞത് നിന്നെ മാത്രമല്ല, മനുഷ്യനന്മയെക്കൂടിയാണ്... മാപ്പ്... മാപ്പ്.. നിന്നോട് ഇതല്ലാതെ മറ്റൊന്നും പറയാനില്ല∙ഒരാളുടെ ദുരിതം ഭരണക്കാരും നാട്ടുകാരും അറിയാൻ അയാൾ മരിക്കേണ്ടിവരിക എന്നതാണ് വലിയ ദുരന്തം∙അരിക്കുവേണ്ടി നാട്ടിലിറങ്ങിയ മധു, കാട്ടിൽ ഭക്ഷണം ലഭിക്കാതെ കഴിയുന്ന ഒടുവിലത്തെ ആളാകില്ല, അത് തീർച്ച...

Alummoodu Safar പോസ്റ്റ് ചെയ്തത്...


 വയറ് വിഷന്നപ്പോൾ ഒര് നേരത്തെ ഭക്ഷണം മോഷ്ടിച്ചെത്രെ അതിന് ഈ തെണ്ടികളെല്ലാം കൂടി ആ പാവത്തിനെതല്ലിക്കൊന്നു...

Musthafa Malaya ഫേസ്‌ബുക്കിൽ കുറിച്ചത്

 കറുത്തുപോയവർ
*************
നിങ്ങളെന്റെ
കറുത്തമക്കളെ ചുട്ടുകൊന്നില്ലേ
ലോകമറിയാത്തന്നെ
മുഴുഭ്രാന്തർ നിങ്ങൾ
കൊന്നുകളഞ്ഞില്ലേ

വിശപ്പടക്കാൻ
ഒരു ചിരട്ടയരി
വാരിയതാണോയെൻ കുറ്റം?
ഉദാരമനസ്കരല്ലേ നിങ്ങൾ!

ചെറ്റക്കുടിലിൽ
നിൻ പെങ്ങളുടെ
ചാരിത്ര്യം കവർന്നില്ല ഞാൻ
കുളിമുറിയിൽ
ഒളിഞ്ഞുനോക്കിയുമില്ല

വയറുകാഞ്ഞപ്പോൾ
ഒരു നുള്ളരി തിന്നതിനു
ഉലകം തിരിയുന്നതറിയാത്തെന്നെ
നിങ്ങൾ ചുട്ടുകൊന്നില്ലേ

ബാങ്കുകൾ കൊള്ളയടിച്ചില്ല,
വഴിയെപോകുന്നവനെ
വെട്ടിനുറുക്കിയുമില്ല ഞാൻ
എന്നിട്ടുമെന്നിട്ടും
ഈ കറുത്തവനെന്നെ
നിങ്ങൾ ചുട്ടുകൊന്നില്ലേ
ഒരുചാൺ വയറിനന്നം
തേടിയതിനെന്നെ
നിങ്ങൾ കൊന്നുതള്ളിയില്ലേ?
എന്റെ മണ്ണിലെന്നെ
നിങ്ങൾ ചുട്ടുകൊന്നില്ലേ

കറുത്തുപോയവർ
നിങ്ങളോർക്കുക
നിങ്ങളെങ്ങിനെ നിങ്ങളായെന്ന്!
------------
കിനാവ്

advertisment

News

Super Leaderboard 970x90