വിറയലോടെയല്ലാതെ ഓർമിക്കാത്ത അതിനീചവും പൈശാചികവുമായ കൊടും ക്രൂരകൃത്യത്തെ ബലിയെന്ന രണ്ട് അക്ഷരങ്ങളിലൊതുക്കാൻ എങ്ങനെ തോന്നുന്നു ടീച്ചറേ?

മകളേ മകളേ എന്ന വിളിയും വിലാപവുമൊക്കെ വെറും നാടകമാണെന്ന് തോന്നാൻ ഒരു കാരണം കൂടിയുണ്ട്...ഇത്രയൊക്കെ ക്രൂരത നടന്നിട്ടും പ്രതിഷേധിക്കുന്നു എന്ന ഒരു വാക്ക് പോലും ആ വരികൾക്കിടയിലുണ്ടാകാത്തതുകൊണ്ടുകൂടിയാണത്....ഒരു പൂവിനെപ്പോലും നോവിക്കാൻ കഴിയാത്ത കവയിത്രിയുടെ മനസാണതെന്ന് ചിന്തിച്ചേനെ....അല്പനാളുകൾക്ക് മുൻപ് അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള പരാമർശമുണ്ടായിരുന്നില്ലെങ്കിൽ....

വിറയലോടെയല്ലാതെ ഓർമിക്കാത്ത അതിനീചവും പൈശാചികവുമായ കൊടും ക്രൂരകൃത്യത്തെ ബലിയെന്ന രണ്ട് അക്ഷരങ്ങളിലൊതുക്കാൻ എങ്ങനെ തോന്നുന്നു ടീച്ചറേ?

ഇന്നലത്തെ മാതൃഭൂമി ഇന്നേ വായിക്കാവൂ എന്ന് ആരോ എഴുതിയതിനാൽ സുഗതകുമാരി ടീച്ചറുടെ " ക്ഷേത്രബലി " വായിക്കാൻ വച്ചിരിക്കുകയായിരുന്നു.

ദോഷം പറയരുതല്ലോ, ആദ്യം ഓർമവന്നത് " ആമേൻ " സിനിമയിൽ കൊടമ്പുളി ഇട്ട് വയ്ക്കാൻ കൊണ്ടുവന്ന് കൊടുക്കുന്ന സാധനത്തെ പൊതിഞ്ഞ കവറാണ്..

'‘മുറിച്ചുമാറ്റാം, കേടു ബാധിച്ചൊരവയവം എന്നാല്‍ കേടു ബാധിച്ച പാവം മനസ്സോ ‘'

എന്നെഴുതിയത് ശ്രീമതി സുഗതകുമാരി തന്നെയായത് പ്രകൃതിയുടെ വികൃതി. വിശദമായിട്ട് കീറിമുറിക്കുന്നതിനു മുൻപ് പ്രതിയുടെ മുൻ കാല ചെയ്തികളിലേക്ക് കണ്ണോടിച്ചാൽ കേടു ബാധിച്ച ഒരു മനസു വ്യക്തമായി കാണാൻ കഴിയും.പെൺകുട്ടികൾക്ക് മൊബൈൽ കിട്ടിയാൽ വഴിതെറ്റുമെന്ന് വിശ്വസിക്കുന്ന കേട് ബാധിച്ച കേരളത്തിൻ്റെ മനസിൻ്റെ സവർണരൂപമാണ് അത്.

ഒറ്റ വാചകത്തിൽ ആ ചെറു ലേഖനത്തെ ചുരുക്കാം. അരാഷ്ട്രീയവും ഭംഗിയായി മറച്ചുവച്ച കൊലപാതകകാരണവുമൊക്കെ അതിനു ശേഷമേ വരികയുള്ളൂ. ഇതാണത്..

വിറയലോടെയല്ലാതെ ഓർമിക്കാത്ത അതിനീചവും പൈശാചികവുമായ കൊടും ക്രൂരകൃത്യത്തെ ബലിയെന്ന രണ്ട് അക്ഷരങ്ങളിലൊതുക്കാൻ എങ്ങനെ തോന്നുന്നു ടീച്ചറേ?

" എട്ട് വയസായ കുട്ടിയാണെങ്കിലും ബലാത്സംഗം ചെയ്യപ്പെട്ടാൽ മരിക്കുന്നതാണ് നല്ലത് ".

അതിനു കുഞ്ഞുമോളേ , കുഞ്ഞിച്ചിറകുകളിൽ പറന്നകന്നുവല്ലോ എന്നൊക്കെ എത്രയെല്ലാം സാഹിത്യം കലർത്തി എഴുതിയാലും ആ വരികളിൽ മുഴച്ചുനിൽക്കുന്നത് അതുതന്നെയാണ്. ആസ്പത്രിയും പൊലീസും കോടതിയും പ്രതിഭാഗത്തിൻ്റെ ചോദ്യശരങ്ങളും നേരിടാതെ പറന്നകലുന്നതാണു മെച്ചമെന്ന് കരുതുന്ന ഒരാളായിരുന്നു കേരളത്തിൽ വനിതാ കമ്മീഷനിൽ ഇരുന്നതെന്നത് ഒരിക്കൽക്കൂടി ഇത്തരുണത്തിൽ ഓർമിക്കുന്നത് നന്നായിരിക്കും.

രണ്ടാമത്തെ മികച്ച അശ്ലീലം ആ തലക്കെട്ട് തന്നെയാണ്. " ക്ഷേത്രബലി "

ബലിയോ? എന്ത് ബലി? ആർക്കുവേണ്ടി ബലിയർപ്പിച്ചെന്നാണു ടീച്ചർ ഉദ്ദേശിക്കുന്നത്? ബലികൊടുക്കാൻ ആ **** ന്മാരുടെ വളർത്തുമൃഗമായിട്ടാണോ അവളെ ടീച്ചർ കണ്ടത്? മനസാക്ഷി അല്പമെങ്കിലുമുള്ളവർ ഒരിക്കൽക്കൂടി പറയാനറയ്ക്കുന്ന , വിറയലോടെയല്ലാതെ ഓർമിക്കാത്ത അതിനീചവും പൈശാചികവുമായ കൊടും ക്രൂരകൃത്യത്തെ ബലിയെന്ന രണ്ട് അക്ഷരങ്ങളിലൊതുക്കാൻ എങ്ങനെ തോന്നുന്നു ടീച്ചറേ? വാക്കുകളുടെ അർഥമറിയാൻ വയ്യാത്ത ഒരാളല്ല നിങ്ങളെന്ന് നന്നായറിവുണ്ട്. ബലിയാണത്രേ....ആർക്കുവേണ്ടിയുള്ള ആരുടെ ബലി?

ഇനി ആ കുറിപ്പിലെ സാഹിത്യവും ഹിമവാൻ്റെ മടിത്തട്ടിലൂടെ നടക്കുന്ന കൊച്ചുകുഞ്ഞിൻ്റെ വർണനയും ഒഴിച്ചുനിർത്തിയാൽ ടീച്ചർ മനപ്പൂർവം ഒഴിവാക്കിയ ചില വസ്തുതകൾ ആ ചാർജ്ഷീറ്റിലുണ്ട്. സമയം കിട്ടുമ്പൊ ഒന്ന് വായിച്ചുനോക്കണം..

എങ്ങനെയാണ് വെറുപ്പിൻ്റെ രാഷ്ട്രീയം വിൽക്കുന്നവർ ഒരേ വർഗത്തിലെ മറ്റൊരു സമൂഹത്തിൻ്റെ മനസിൽ ഭയം വിതറാൻ അവളെ കരുവാക്കിയതെന്ന്, അതിനുള്ളിൽ നിറഞ്ഞുനില്ക്കുന്ന മതഭീകരരുടെ യഥാർഥ ഉദ്ദേശ്യമെന്തായിരുന്നെന്ന്, ആടുമേച്ച് നടന്ന ഒരു ബാലികയെ കൂട്ടിക്കൊണ്ടുപോയെന്ന ടീച്ചറുടെ ഭാവനയ്ക്ക് മുൻപ് മാസങ്ങളുടെ ഗൂഢാലോചനയുണ്ടായിരുന്നെന്ന്, ഇതൊക്കെ കഴിഞ്ഞിട്ടും അവൾക്കെതിരെ നിന്ന ജനമുണ്ടായിരുന്നെന്ന്, തെളിവ് നശിപ്പിക്കാൻ നിന്ന പൊലീസുണ്ടായിരുന്നെന്ന്, നീതിക്ക് തടസം നിന്ന വക്കീലുണ്ടായിരുന്നെന്ന് അപ്പൊ മനസിലാകും...

മകളേ മകളേ എന്ന വിളിയും വിലാപവുമൊക്കെ വെറും നാടകമാണെന്ന് തോന്നാൻ ഒരു കാരണം കൂടിയുണ്ട്...ഇത്രയൊക്കെ ക്രൂരത നടന്നിട്ടും പ്രതിഷേധിക്കുന്നു എന്ന ഒരു വാക്ക് പോലും ആ വരികൾക്കിടയിലുണ്ടാകാത്തതുകൊണ്ടുകൂടിയാണത്....ഒരു പൂവിനെപ്പോലും നോവിക്കാൻ കഴിയാത്ത കവയിത്രിയുടെ മനസാണതെന്ന് ചിന്തിച്ചേനെ....അല്പനാളുകൾക്ക് മുൻപ് അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള പരാമർശമുണ്ടായിരുന്നില്ലെങ്കിൽ....

അതുകൊണ്ട് ദയവുചെയ്ത് ഇനി ഇത്തരം വൃഥാ വ്യായാമങ്ങൾക്കായി സമയം പാഴാക്കാതിരിക്കുക...മൗനമാണ് ഇതിലും നല്ലത്

advertisment

News

Super Leaderboard 970x90