നിങ്ങളെല്ലാം സങ്കടത്തിലും നമ്മുടെ രാജ്യം വലിയ പ്രതിഷേധത്തിലുമാണെന്ന് ഇവിടെ മാലാഖമാര്‍ പറയുന്നത് കേട്ടു, ചിലപ്പോഴൊക്കെ അവര്‍ സ്വര്‍ഗ്ഗത്തിന്‍റെ ജാലകവാതിലിലൂടെ ഇതെല്ലാം കാണിച്ചുതന്നു, പക്ഷേ...

ഞാനിവിടെ സന്തോഷത്തിലാണ് ഉമ്മ, ഞാന്‍ മാത്രമല്ല ഞങ്ങള്‍ എല്ലാവരും. മാസങ്ങളായി കഴിഞ്ഞ പകലുകളില്‍ എല്ലാം ഞാന്‍ ഐലാന്‍ കുര്‍ദ്ദിക്കൊപ്പം കളിച്ചുരസിച്ചു നടക്കും. അവന്‍ ഭയങ്കര കുസൃതിയും, സുന്ദരനുമാണ്. ഓര്‍മ്മയില്ലേ നമ്മള്‍ പത്രങ്ങളില്‍ കണ്ടിരുന്ന അവന്‍റെ നിര്‍വികാരനായ കമിഴ്ന്നുള്ള കിടപ്പ്, കടല്‍ക്കരയില്‍...!

 നിങ്ങളെല്ലാം സങ്കടത്തിലും നമ്മുടെ രാജ്യം വലിയ പ്രതിഷേധത്തിലുമാണെന്ന് ഇവിടെ മാലാഖമാര്‍ പറയുന്നത് കേട്ടു, ചിലപ്പോഴൊക്കെ അവര്‍ സ്വര്‍ഗ്ഗത്തിന്‍റെ ജാലകവാതിലിലൂടെ ഇതെല്ലാം കാണിച്ചുതന്നു, പക്ഷേ...

ഇതിൽ കൂടുതൽ പറയാൻ ഉണ്ടോ !

Jahangeer Amina Razaq writes

പ്രിയപ്പെട്ട ഉമ്മയ്ക്ക് അസിഫ എഴുതുന്നത്,

ഉമ്മാ, നിങ്ങളെല്ലാം സങ്കടത്തിലും നമ്മുടെ രാജ്യം വലിയ പ്രതിഷേധത്തിലുമാണെന്ന് ഇവിടെ മാലാഖമാര്‍ പറയുന്നത് കേട്ടു. ചിലപ്പോഴൊക്കെ അവര്‍ സ്വര്‍ഗ്ഗത്തിന്‍റെ ജാലകവാതിലിലൂടെ ഇതെല്ലാം കാണിച്ചുതന്നു. പക്ഷേ സത്യം പറയട്ടെ, ഞാനിവിടെ സന്തോഷത്തിലാണ് ഉമ്മ, ഞാന്‍ മാത്രമല്ല ഞങ്ങള്‍ എല്ലാവരും. മാസങ്ങളായി കഴിഞ്ഞ പകലുകളില്‍ എല്ലാം ഞാന്‍ ഐലാന്‍ കുര്‍ദ്ദിക്കൊപ്പം കളിച്ചുരസിച്ചു നടക്കും. അവന്‍ ഭയങ്കര കുസൃതിയും, സുന്ദരനുമാണ്. ഓര്‍മ്മയില്ലേ നമ്മള്‍ പത്രങ്ങളില്‍ കണ്ടിരുന്ന അവന്‍റെ നിര്‍വികാരനായ കമിഴ്ന്നുള്ള കിടപ്പ്, കടല്‍ക്കരയില്‍...!

വൈകുന്നേരങ്ങളില്‍ രോഹിത് വെമുലയുടെ സംസാരം കേള്‍ക്കാന്‍ കാത്തിരിക്കും. ഇരുട്ടിന് തീവ്രതകൂടുന്നത് വരെ ഞങ്ങള്‍ അത് കേട്ടിരിക്കും. അമ്ല മഴപോലുള്ള, അഗ്നി പോലുള്ള വാക്കുകള്‍. നമ്മുടെ ജന്മം തന്നെയും, നമ്മുടെ ജാതിയും വര്‍ഗ്ഗവും, മതവും എല്ലാം തന്നെയും വലിയ പിഴവുകള്‍ ആകുന്ന ഭൂമിയിലെ കെട്ട നീതിയെക്കുറിച്ച്‌ സംസാരിക്കും. അപ്പോള്‍ മാത്രമാണ് എനിക്കല്‍പ്പം സങ്കടം തോന്നാറുള്ളത്. രോഹിത് വെമുല വലിയ പണ്ഡിതനും, വാഗ്മിയും, ഭാഷാജീനിയസ്സുമാണ്.

പിന്നെ കുറെ പുസ്തകങ്ങള്‍ വായിക്കും. പിന്നീട് രാത്രിയില്‍ കല്‍ബുര്‍ഗ്ഗിയുടെയും, ധബോല്‍ക്കറിന്‍റെയും കഥപറച്ചില്‍ കേള്‍ക്കാന്‍ കാത്തിരിക്കും. മനോഹരമായ ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ അവര്‍ രണ്ടുപേരും അനവധി കഥകള്‍ പറയും. ഞാന്‍ ഗൌരി ലങ്കേഷിന്റെ മടിയില്‍ക്കിടന്ന് ഉറക്കം വരുവോളം കഥകള്‍ കേള്‍ക്കും.

പ്രഭാതത്തില്‍ ജിഷയുടെയും, സൌമ്യയുടെയും കൂടെ തമാശകള്‍ പറഞ്ഞു കളിച്ചുല്ലസിക്കും. പിന്നെ എപ്പോഴോ വിശക്കുമ്പോള്‍ മധുവിന്‍റെ കൂടെയിരിക്കും. എന്താണ് എന്നറിയില്ല മധുവിന്‍റെ കണ്ണുകളില്‍ നോക്കുമ്പോള്‍ ഇപ്പോഴും സങ്കടമാണ്. വിശപ്പ്‌ വേദനയോടെ തിളങ്ങുന്നത് പോലെ തോന്നും. ഇന്നലെ ഐലാന്‍ കുര്‍ദ്ദിയും എന്നോട് പറഞ്ഞു, യുദ്ധത്തേക്കാളും ഭീകരമാണ് വിശപ്പെന്ന്. അത് പറഞ്ഞു കുര്‍ദ്ദി എന്നെ പുണര്‍ന്നു കരഞ്ഞു. എനിക്കും അപ്പോള്‍ കരച്ചില്‍ വന്നു..!

സത്യമായിട്ടും ഉമ്മാ,
ഞങ്ങള്‍ വലിയ സന്തോഷത്തിലാണ്. ഇവിടെ മതവും ജാതിയും, അസ്പ്രുശ്യതകളും ഇല്ല. അതിരുകള്‍ ഇല്ല, യുദ്ധങ്ങള്‍ ഇല്ല, ആയുധപ്പുരകള്‍ ഇല്ല, അധികാര ജ്വരം ബാധിച്ച ഏകാധിപതികള്‍ ഇല്ല, വോട്ടുബാങ്ക് ദാഹികളായ രാഷ്ട്രീയക്കാര്‍ ഇല്ല. ഞങ്ങളും പൂക്കളും പൂമ്പാറ്റകളും മാത്രം...!!

ഞാന്‍ വീണ്ടും എഴുതാം ...
ഉമ്മയ്ക്ക് മുകളിലെ വിശാല വിഹായസ്സുകള്‍ നിറയെ സ്നേഹത്തോടെ,

ഉമ്മയുടെ അസിഫ...

advertisment

News

Super Leaderboard 970x90