ശ്രീജിത്ത് സ്വന്തം വയറ്റിൽ ചവിട്ടി ആത്മഹത്യ ചെയ്തതല്ലെന്ന് തെളിയച്ചത് ദാ ഇങ്ങേരാണ്... പി മോഹന്‍ദാസ്! മനുഷ്യാവകാശ കമ്മീഷനെ പുകഴ്ത്തി അഡ്വ.ജയശങ്കർ

മനുഷ്യാവകാശ കമ്മീഷൻ്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു ചെയർമാനോ മെമ്പറോ ഇതുപോലെ ഒരതിക്രമം ചെയ്തിട്ടില്ല. പരാതി കിട്ടിയാൽ ഇരുകൂട്ടരെയും നോട്ടീസ് അയച്ചു വിളിച്ചു വരുത്തും, കുറേ നടത്തിക്കും, ഒടുവിൽ പരാതിയിൽ കഴമ്പില്ല എന്നു കണ്ടെത്തി ഫയൽ ക്ലോസ് ചെയ്യും- ഇതാണ് നാട്ടുനടപ്പ്. അതുകൊണ്ടു തന്നെ പോലീസുകാർക്ക് മനുഷ്യാവകാശ കമ്മീഷനോട് വലിയ ബഹുമാനമാണ്.

ശ്രീജിത്ത് സ്വന്തം വയറ്റിൽ ചവിട്ടി ആത്മഹത്യ ചെയ്തതല്ലെന്ന് തെളിയച്ചത് ദാ ഇങ്ങേരാണ്... പി മോഹന്‍ദാസ്! മനുഷ്യാവകാശ കമ്മീഷനെ പുകഴ്ത്തി അഡ്വ.ജയശങ്കർ

വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്ത് സ്വന്തം വയറ്റിൽ സ്വയം ചവിട്ടി ആത്മഹത്യ ചെയ്തതല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു ബോധ്യമായി. എസ്‌പിയേമാനൻ്റെ ടൈഗർ ഫോഴ്‌സിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ അറസ്റ്റ് ചെയ്തു. സസ്‌പെൻഷനിലുളള എസ്ഐയും സിഐയും മറ്റു ചില പോലീസുകാരും കൂടി പ്രതികളാകും എന്നാണ് ബൂർഷ്വാ പത്രങ്ങൾ നല്കുന്ന സൂചന.

ആദ്യഘട്ടത്തിൽ മാധ്യമ സിൻഡിക്കേറ്റുകാരോ പ്രതിപക്ഷ പാർട്ടികളോ പോലും ശ്രദ്ധിക്കാതിരുന്ന ഈ കസ്റ്റഡി മർദനം ഒരു ആഗോള പ്രശ്നമാക്കി മാറ്റി ജനകീയ പോലീസിന്റെയും ജനകീയ സർക്കാരിൻ്റെയും പ്രതിച്ഛായക്കു മങ്ങലേൽപ്പിച്ചത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസാണ്.

ശ്രീജിത്ത് ആശുപത്രിയിൽ കിടക്കുമ്പോൾ തന്നെ ഇദ്ദേഹം പ്രശ്നത്തിൽ ഇടപെട്ടു: മാധ്യമങ്ങളേ നാട്ടുകാരേ ഓടിവരണേ, ഇതാ പോലീസ് മർദ്ദനം, മനുഷ്യാവകാശ ലംഘനം എന്ന് അലമുറയിട്ടു. അങ്ങനെയാണ് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും ഉഷാറായത്. ഉമ്മനും കുമ്മനും അത് ഏറ്റുപിടിച്ചു വഷളാക്കി.

മനുഷ്യാവകാശ കമ്മീഷൻ്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു ചെയർമാനോ മെമ്പറോ ഇതുപോലെ ഒരതിക്രമം ചെയ്തിട്ടില്ല. പരാതി കിട്ടിയാൽ ഇരുകൂട്ടരെയും നോട്ടീസ് അയച്ചു വിളിച്ചു വരുത്തും, കുറേ നടത്തിക്കും, ഒടുവിൽ പരാതിയിൽ കഴമ്പില്ല എന്നു കണ്ടെത്തി ഫയൽ ക്ലോസ് ചെയ്യും- ഇതാണ് നാട്ടുനടപ്പ്. അതുകൊണ്ടു തന്നെ പോലീസുകാർക്ക് മനുഷ്യാവകാശ കമ്മീഷനോട് വലിയ ബഹുമാനമാണ്.

മോഹനദാസിനെ ഇതുപോലെ വിട്ടാൽ അപകടമാണ്. പോലീസിനു മനുഷ്യരെ തല്ലാനും കൊല്ലാനും കൊലപാതകം ആത്മഹത്യയാക്കാനുമുളള അവകാശം നഷ്ടപ്പെടും, നാട്ടിൽ അരാജകത്വം പടർന്നു പിടിക്കും.

നിലവിലുള്ള നിയമപ്രകാരം ഇദ്ദേഹത്തെ പിരിച്ചുവിടാൻ നിവൃത്തിയില്ല. നിയമം ഭേദഗതി ചെയ്യാൻ ഏഷ്യാനെറ്റിലെ വിനുവും മാതൃഭൂമിയിലെ വേണുവും സമ്മതിക്കില്ല; സന്ദിഗ്ദഘട്ടത്തിൽ ഷാനി സഖാവുപോലും പ്രതിഭാഗം ചേരും.

ഒറ്റവഴിയേ ബാക്കിയുള്ളൂ. നീതിമാനായ നമ്മുടെ ചീഫ് ജസ്റ്റിസ് മേയ് മാസമൊടുവിൽ പെൻഷനാകും. ഉടനടി നടപടിക്രമം പൂർത്തീകരിച്ച് ടിയാനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാം. അതോടെ മോഹനദാസ് വെറും മെമ്പറായി മാറും. ജനകീയ പോലീസിനു പിന്നെ ഒന്നും പേടിക്കണ്ട. ആരെയും തല്ലാം, തലോടാം, ഉരുട്ടാം; ലോക്കപ്പു മരണം ആത്മഹത്യയാക്കാം.

advertisment

News

Related News

    Super Leaderboard 970x90