എന്റെയുള്ളില്‍ നടക്കുന്നതൊന്നും അറിയാതെ ആര്‍ത്തവത്തിന്റെ ഏറ്റവും സുന്ദരമായ ദിനങ്ങള്‍ കടന്നു പോയി,ഇതിനിടയില്‍ കപ്പ് വയ്ക്കലും എടുക്കലും വൃത്തിയാക്കലുമൊക്കെ വളരെ വളരെ സിംപിളായി... ഇനി ആത്മവിശ്വാസത്തോടെ കാത്തിരിക്കാം, അടുത്ത ആർത്തവത്തിനായി... സ്നേഹ സുരേഷ്

ആശങ്കകള്‍ക്ക് കുറവുണ്ടായെങ്കിലും പൂര്‍ണ്ണമായും ശമനം ഇല്ല. ഇനി രക്തം പുറത്ത് പോയാലോ, അയ്യോ ഇനി ഇത് പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ അങ്ങനെ ഓരോന്ന്. ഈവനിംഗ് ഷിഫ്റ്റിനു പോവുന്നതിനു മുന്‍പ് സാധനം പുറത്തെടുത്ത് പരിശോധിക്കാം എന്ന് തന്നെ തീരുമാനിച്ചു.ഇതും വച്ച് ഇരിക്കാമോ എന്നായി സംശയം ആദ്യം മുറിയില്‍ പതിയെ നടന്നു പിന്നീട് മെല്ലെ ഇരുന്നു പിന്നെ കാല് ഉയര്‍ത്തിയും താഴ്ത്തിയും പരീക്ഷണങ്ങള്‍ പക്ഷെ ഒന്നും സംഭവിച്ചില്ല. ഓഫീസില്‍ പോവുന്നതിനു മുന്‍പ് കപ്പ് പുറത്തെടുത്തു. ചെറിയ ഒരു വേദനയോടെ അത് പുറത്ത് വന്നു.അത്ഭുതമായിരുന്നു എനിക്ക്. ഇന്നോളം ആര്‍ത്തവം ഇത്ര സുന്ദരമായൊരു കാഴ്ചയായിരുന്നില്ല.....

 എന്റെയുള്ളില്‍ നടക്കുന്നതൊന്നും അറിയാതെ ആര്‍ത്തവത്തിന്റെ ഏറ്റവും സുന്ദരമായ ദിനങ്ങള്‍ കടന്നു പോയി,ഇതിനിടയില്‍ കപ്പ് വയ്ക്കലും എടുക്കലും വൃത്തിയാക്കലുമൊക്കെ വളരെ വളരെ സിംപിളായി... ഇനി ആത്മവിശ്വാസത്തോടെ കാത്തിരിക്കാം, അടുത്ത ആർത്തവത്തിനായി... സ്നേഹ സുരേഷ്

ഇന്നോളം കിട്ടിയതില്‍ വച്ച് മികച്ച സമ്മാനമായിരുന്നു ഇത്തവണത്തേത്. ഒട്ടും വിചാരിക്കാത്ത സമയത്ത് പെട്ടന്ന് ഫോണില്‍ ഫ്‌ലിപ്ക്കാര്‍ട്ടിന്റെ മെസേജ് വന്നു, ഞാന്‍ ഒന്നും ഓര്‍ഡര്‍ ചെയ്തില്ലല്ലോ എന്ന് തെല്ലും സംശയത്തോടെ നോക്കി.

താന്‍ ആണ് ഓര്‍ഡര്‍ ചെയ്തതെന്ന് അപ്പോളേ മനസിലായി.പിന്നെ സാധനം വരാനുള്ള കാത്തിരിപ്പായിരുന്നു. അങ്ങനെ ആ ദിവസമെത്തി വായിച്ചും കേട്ടും മാത്രമറിഞ്ഞ മെന്‍സ്ട്രല്‍ കപ്പ് ആദ്യമായി കണ്ടു, കൈയ്യിലെടുത്ത് സൂക്ഷ്മ വിധേയമാക്കി. കണ്ടപ്പോള്‍ മുതലേ സംശയമായി ഇത് എങ്ങനെ ഉപയോഗിക്കും, വേദനിക്കില്ലെ, ഈ കപ്പ് വലുതല്ലെ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. പിന്നെയും സംശയമായിരുന്നു. അങ്ങനെ തന്നോട് തന്നെ ചോദിച്ചതല്ലേ.

എന്നാലും പിന്നീട് കാത്തിരിപ്പായിരുന്നു. ആദ്യമായിട്ടാണ് ആര്‍ത്തവത്തിന് ഇങ്ങനെയൊരു കാത്തിരിപ്പ്, ദിവസങ്ങളെണ്ണി ഇങ്ങനെയൊരു കാത്തിരിപ്പ് ഉണ്ടായിട്ടില്ലല്ലോ ഇതിന് മുന്‍പ്.

നനവറിഞ്ഞ് അന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യം പേടിയായിരുന്നു, എങ്ങനെ വെയ്ക്കും എന്ന പേടി.പാഡ് മാത്രം ഉപയോഗിച്ച് ശീലമുള്ള എനിക്ക് ആലോചിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു മെന്‍സ്ട്രല്‍ കപ്പ്. ആദ്യം പാഡ് വച്ചെങ്കിലും കിടക്കപ്പൊറുതി ഉണ്ടായില്ല. വായിച്ചറിവ് പോലെ കപ്പ് ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കി.

ഇളം റോസ് നിറമുള്ള കപ്പ് കൈയില്‍ ഒതുങ്ങി. ഇഷ്ടാനുസരണം കപ്പിനെ ഒടിക്കാനും മടക്കാനും കഴിഞ്ഞപ്പേള്‍ ആത്മവിശ്വാസം നന്നായി അങ്ങട്ട് കൂടി. കുറച്ച് നേരം വിഷമിച്ചെങ്കിലും വിചാരിച്ചതിലും എളുപ്പം എന്റെ ഉള്ളിലേക്ക് അത് എത്തിപ്പെട്ടു. എന്റെയുള്ളില്‍ എന്തോ ഒന്ന് ഉള്ളതായി അറിഞ്ഞതേ ഇല്ല. ഇത് വലിയൊരു അത്ഭുതമായിരുന്നു.

ആശങ്കകള്‍ക്ക് കുറവുണ്ടായെങ്കിലും പൂര്‍ണ്ണമായും ശമനം ഇല്ല. ഇനി രക്തം പുറത്ത് പോയാലോ, അയ്യോ ഇനി ഇത് പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ അങ്ങനെ ഓരോന്ന്. ഈവനിംഗ് ഷിഫ്റ്റിനു പോവുന്നതിനു മുന്‍പ് സാധനം പുറത്തെടുത്ത് പരിശോധിക്കാം എന്ന് തന്നെ തീരുമാനിച്ചു.

ഇതും വച്ച് ഇരിക്കാമോ എന്നായി സംശയം ആദ്യം മുറിയില്‍ പതിയെ നടന്നു പിന്നീട് മെല്ലെ ഇരുന്നു പിന്നെ കാല് ഉയര്‍ത്തിയും താഴ്ത്തിയും പരീക്ഷണങ്ങള്‍ പക്ഷെ ഒന്നും സംഭവിച്ചില്ല. ഓഫീസില്‍ പോവുന്നതിനു മുന്‍പ് കപ്പ് പുറത്തെടുത്തു. ചെറിയ ഒരു വേദനയോടെ അത് പുറത്ത് വന്നു.

അത്ഭുതമായിരുന്നു എനിക്ക്. ഇന്നോളം ആര്‍ത്തവം ഇത്ര സുന്ദരമായൊരു കാഴ്ചയായിരുന്നില്ല. റോസ് നിറമുള്ള കപ്പില്‍ പകുതിയോളം എന്റെ ആര്‍ത്തവ രക്തം. അറപ്പുളവാക്കുന്ന പാഡുകള്‍ക്ക് ഇന്നോളം നല്‍കാനാകാത്ത സന്തോഷമായിരുന്നു അന്നെനിക്ക് മെന്‍സ്ട്രല്‍ കപ്പ് തന്നത്. മടുപ്പിക്കുന്ന ഗന്ധമില്ലാത്ത രക്തമായിരുന്നു.

പാഡ് മാറ്റുമ്പോള്‍ ഉണ്ടാകുന്ന അറപ്പില്ലാതെ അന്ന് വീണ്ടും കപ്പ് വച്ചു. ആത്മവിശ്വാസം ആവോളം ഉണ്ടായതു കൊണ്ട് കപ്പും വെച്ച് ഓഫീസില്‍ തുള്ളിച്ചാടി നടന്നു. എന്നാലും ഇടയ്ക്ക് ബാത്ത് റൂമില്‍ കയറി ഒക്കെ നോക്കിട്ടോ.

12 മണിക്കൂറോളം പിന്നിട്ടെങ്കിലും രക്തം പുറത്ത് വന്നതേയില്ല. അങ്ങനെ ആദ്യമായി പാഡില്ലാതെ ഞാന്‍ എന്റെ ആര്‍ത്തവരാത്രിയില്‍ നന്നായി ഉറങ്ങി. രാവിലെ ഉണരുമ്പോള്‍ ആര്‍ത്തവമാണെന്ന് പോലും ഞാന്‍ മറന്നിരിക്കുന്നു. നനവില്ല, ദുര്‍ഗന്ധമില്ല ഒന്നുമില്ല.

സാധാരണ രണ്ടാം ദിനം രക്തം ഊര്‍ന്നിറങ്ങുന്നത് അറിയുന്നതാണ് ഇതിപ്പോള്‍ ഒന്നും ഞാന്‍ അറിയുന്നില്ല. എന്റെയുള്ളില്‍ നടക്കുന്നതൊന്നും അറിയാതെ ആര്‍ത്തവത്തിന്റെ ഏറ്റവും സുന്ദരമായ ദിനങ്ങള്‍ കടന്നു പോയി. ഇതിനിടയില്‍ കപ്പ് വയ്ക്കലും എടുക്കലും വൃത്തിയാക്കലുമൊക്കെ വളരെ വളരെ സിംപിളായി. പിന്നെ ഒട്ടും സമയം കളയാതെ കൂട്ടുകാരികളോട് വേഗം ഒരെണ്ണം വാങ്ങാന്‍ പറഞ്ഞു.

ഇനി അവരും കാത്തിരിക്കട്ടെ അല്ലെ. ഒരിക്കലെങ്കിലും ഇതൊന്ന് ഉപയോഗിച്ച് നോക്കണമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. ഉപയോഗിച്ചാല്‍ പിന്നെ പാഡിലേക്കൊരു തിരിച്ചു പോക്കുണ്ടാവില്ല. ഇന്നോളം ഞാനറിയാതെ എന്റെ ആര്‍ത്തവും ഇത്രയും മനോഹരമായിങ്ങനെ കടന്നു പോയിട്ടില്ല. ഇനി കാത്തിരിക്കാലോ അടുത്ത മാസത്തേക്ക്.

advertisment

News

Super Leaderboard 970x90