Automobile

പോലീസ് കൈ കാണിച്ച് നിര്‍ത്താതെ പോകുന്നവരെ കുടുക്കാന്‍ “സ്മാര്‍ട്ട്‌ ട്രേസ്”

“സ്മാര്‍ട്ട്‌ ട്രേസ്” എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വണ്ടി നിര്‍ത്താതെ പോകുന്നവരെ മൊബൈല്‍ ആപ്പ് വെച്ച് കണ്ടു പിടിക്കുന്ന ഒരു സംവിധാനം ആണ്.നിലവില്‍ 22 പേരെ ആണ് സ്മാര്‍ട്ട്‌ ട്രേസ് വഴി പിടിച്ചിരിക്കുന്നത്.അങ്ങനെ പിടിക്കുന്നവര്‍ക്ക് പിഴയും ലൈസെന്‍സ് രാധാക്കുകയും ചെയ്യും .

പോലീസ് കൈ കാണിച്ച് നിര്‍ത്താതെ പോകുന്നവരെ കുടുക്കാന്‍ “സ്മാര്‍ട്ട്‌ ട്രേസ്”

ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടത് ഓരോ പൌരന്റെയും ഉത്തരവാദിത്വം ആണ്.സ്വന്തം സുരക്ഷയ്ക്ക് വേണ്ടി ആണ് ഇങ്ങനെയുള്ള നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നത് ഓര്‍ത്താല്‍ നന്നായിരിക്കും.അല്പം നേരത്തെ വേഗതയുടെ ആവേശത്തിന് വേണ്ടി ആകെ ഉള്ള ഒരു ജീവിതം ഹോമിക്കെണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു .നിങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ മറ്റാര്‍ക്കും ഒന്നും നഷ്ടപെടാനില്ല.അമിത വേഗത്തില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ ഏറി വന്നാല്‍ രണ്ടു ദിവസത്തേക്ക് വിഷമിചേക്കും.

പോലീസ് കൈ കാണിച്ച് നിര്‍ത്താതെ പോകുന്നവരെ കുടുക്കാന്‍ “സ്മാര്‍ട്ട്‌ ട്രേസ്”

ഒരു ഫേസ്ബുക് പോസ്റ്റ്‌ വഴി ആ വിഷമം രേഖപ്പെടുതിയെക്കാം .എന്നാല്‍ ഇവ നഷ്ടപ്പെട്ട നിങ്ങളുടെ ജീവിതത്തിനു പകരം ആകുമോ? ഒരിക്കലും ഇല്ല.അമിത വേഗത്തില്‍ പോകരുതെന്ന് താക്കീത് തന്ന മാതാ പിതാക്കളും കൂടപ്പിറപ്പുകളുടെയും വാക്കുകള്‍ ധിക്കരിച് മരണത്തിലേക്ക് കുതിച്ചു പാഞ്ഞപ്പോള്‍ നഷ്ടപ്പെട്ടത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മാത്രം.ഹെല്‍മെറ്റ്‌ ധരിച്ചാല്‍ മുടിയുടെ അഴക്‌ പോകുമെന്നും അമിത വേഗത്തില്‍ യാത്ര ചെയ്ധാല്‍ ഒരു തരം അനുഭൂതി ലഭിക്കുന്നു എന്ന് പറയുന്ന ചെറുപ്പക്കാര്‍ ഒന്ന് മനസ്സിലാക്കണം.അതെല്ലാം കപട ചിന്തകള്‍ ആണെന്ന്.നിങ്ങള്‍ തന്നേ സൃഷ്ടിക്കുന്ന ചിന്തകള്‍ ആണവ.അതിനെക്കാള്‍ പ്രാധാന്യം നിങ്ങളുടെ ജീവിതത്തിനു നല്‍കുകയാണെങ്കില്‍ സ്വയം തന്നെ അത്തരം ശീലങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും.

പോലീസ് കൈ കാണിച്ച് നിര്‍ത്താതെ പോകുന്നവരെ കുടുക്കാന്‍ “സ്മാര്‍ട്ട്‌ ട്രേസ്”

അമിത വേഗത്തില്‍ യാത്ര ചെയ്യുമ്പോള്‍ സ്വന്തം ജീവന്‍ മാത്രമല്ല റോഡിലുള്ള മറ്റുള്ളവരുടെ ജീവനും ആപത്തു സംഭവിക്കുന്നു.അതിനാല്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണം.ഗതാഗത പോലീസ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം.ചെറുപ്പക്കാര്‍ക്ക് ആരെയെങ്കിലും അനുസരിക്കുക എന്നത് ഒരു മോശം കാര്യം ആയി കരുതുന്നു.നിയമങ്ങള്‍ ധിക്കരിക്കുന്നത് ഒരു വലിയ അംഗീകാരം ആയി കാണുന്നു അവര്‍.പ്രായത്തിന്റെ ചാപല്യം ആണത്.ആ ചാപല്യം തരുന്ന കപട ധൈര്യത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സ്വന്തം ജീവന്‍ടെ വില കൊടുക്കേണ്ടി വരും അവര്‍ക്ക്.നിയമങ്ങള്‍ പാലിച്ചത് കൊണ്ട് ഗതാഗത പോലീസ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചത് കൊണ്ടോ നിങ്ങള്‍ ഒരിക്കലും ചെറുതാകുന്നില്ല.മറിച്ച് നിങ്ങള്‍ യുക്തിപരമായി ചിന്തിക്കുന്നവരും സ്വന്തം ജീവന് വില കല്പ്പിക്കുന്നവരും ആകുന്നു.സാഹസികത കാണിക്കേണ്ടത് റോഡില്‍ അല്ല.റോഡില്‍ നിയമങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്.

പോലീസ് കൈ കാണിച്ച് നിര്‍ത്താതെ പോകുന്നവരെ കുടുക്കാന്‍ “സ്മാര്‍ട്ട്‌ ട്രേസ്”

തിരക്ക് പിടിച്ച ഈ കാലഘട്ടത്തില്‍ വാഹങ്ങളുടെ അമിതവേഗത ഒരു സര്‍വസാധാരണ വിഷയം ആയി മാറിയിക്കുന്നു.അത് കാരണം ഉണ്ടാവുന്ന അപകടങ്ങള്‍ ആണ് മിക്കതും.ഇവ ഒഴിവാക്കാന്‍ ആയി പല നിയമങ്ങളും നിലവില്‍ വന്നിട്ടുണ്ട്.നിയമം ലംഖിച് വരുന്ന വാഹനങ്ങള്‍ പലപ്പോഴും ഗതാഗത പോലീസ് ഓഫീസറുടെ മുന്നില്‍ നിര്‍ത്താതെ ചീറി പാഞ്ഞു പോവുകയാണ് പതിവ്,അവരുടെ കണ്‍വെട്ടത്തിന് പുറമേ എത്തിപ്പെട്ടാല്‍ രക്ഷപ്പെട്ടു എന്ന് കരുതുന്നവര്‍ ആണ് ഇങ്ങനെ ചെയ്യുന്നത്.എന്നാല്‍ അങ്ങനെ ഉള്ളവരെ പിടിക്കാന്‍ ആയി പുതിയ ഒരു ആപ്പ് വന്നിരിക്കുന്നു.

പോലീസ് കൈ കാണിച്ച് നിര്‍ത്താതെ പോകുന്നവരെ കുടുക്കാന്‍ “സ്മാര്‍ട്ട്‌ ട്രേസ്”

സ്മാര്‍ട്ട്‌ ട്രേസ്” എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വണ്ടി നിര്‍ത്താതെ പോകുന്നവരെ മൊബൈല്‍ ആപ്പ് വെച്ച് കണ്ടു പിടിക്കുന്ന ഒരു സംവിധാനം ആണ്.നിലവില്‍ 22 പേരെ ആണ് സ്മാര്‍ട്ട്‌ ട്രേസ് വഴി പിടിച്ചിരിക്കുന്നത്.അങ്ങനെ പിടിക്കുന്നവര്‍ക്ക് പിഴയും ലൈസെന്‍സ് രാധാക്കുകയും ചെയ്യും .വണ്ടി രജിസ്റ്റര്‍ ചെയ്ത ഓഫീസ് ആര്‍സി ഓണറുടെമേല്‍വിലാസവും മറ്റ് വിവരങ്ങളും പത്ത് മിനിട്ടിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാവും ഈ ആപ്പിലൂടെ .ഇത് പ്രകാരം ഉദ്യോഗസ്തര്‍ വീട്ടില്‍ എത്തി നടപടി സ്വീകരിക്കും .

#TAGS : SmartTrace  

advertisment

Related News

    Super Leaderboard 970x90