Kerala

കണ്ണുനീർ ഉണങ്ങാത്ത തീരങ്ങൾ... ഓഖി ദുരന്തബാധിത പ്രദേശത്തുനിന്നും ഒരു നേർകാഴ്ച - സിന്ധു മറിയ നെപ്പോളിയൻ

ഒരു ചെറിയ ഹാളിൽ ഞങ്ങൾ അവരെ കണ്ടുമുട്ടി . 19 പുരുഷന്മാരും 10സ്ത്രീകളും . മാധ്യമങ്ങളുടെ നീണ്ട നിരയോ , രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെ വേലിയേറ്റമോ ഇപ്പോൾ തുറകളില്ല . അകാലത്തിൽ കടെലെടുത്ത വേണ്ടപ്പെട്ടവരെ ഓർത്തു വിലപിക്കുന്ന കുടുംബങ്ങൾ , മരണപ്പെട്ടുവെന്നു ഉറപ്പുണ്ടെങ്കിലും , മൃതദേഹം ലഭിക്കാതെ കാത്തിരിക്കുന്നവർ , പ്രതീക്ഷയുടെ ചെറിയ ഒരു തിരിനാളം മനസ്സിൽ കെടാതെ സൂക്ഷിച്ചു , തങ്ങളുടെ പ്രിയപെട്ടവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവർ , അമ്മയെപ്പോലെ തങ്ങൾ കണ്ടിരുന്ന കടലിന്റെ രൗദ്രത്തിന് മുന്നിൽ തകർന്നടിഞ്ഞ , വെള്ളത്തിൽ പാതിമുങ്ങിയ ചെറുവള്ളങ്ങളിൽ കെട്ടിയ കയറുകളിൽ പിടിച്ചു കടന്നു കരക്കടുത്തവരുടെ ,ഭീതിപ്പെടുത്തുന്ന അനുഭവങ്ങൾ ഇവയാണ് ഞങ്ങളെ അവിടെ കാത്തിരുന്നത് .....

 കണ്ണുനീർ ഉണങ്ങാത്ത തീരങ്ങൾ... ഓഖി ദുരന്തബാധിത പ്രദേശത്തുനിന്നും ഒരു നേർകാഴ്ച - സിന്ധു മറിയ നെപ്പോളിയൻ

Dr. Jithin T Joseph writes,

 ഇന്ന് പകൽ ഓഖി കൊടുങ്കാറ്റു ആഞ്ഞടിച്ച ഒരു തുറയിൽ , ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ടവരുടെ കൂടെയും , ദിവസങ്ങളോളം കടലിൽ വെള്ളംപോലും കുടിക്കാനില്ലാതെ കയറിൽ പിടിച്ചു കിടന്നു ജീവൻ തിരിച്ചുലഭിച്ച ഏതാനും ആളുകളുടെ കൂടെയും ആയിരുന്നു . പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ . സാഗർSagar Thankachan , മാനസികാരോഗ്യ ,സ്ട്രെസ് മാനേജ്‌മെന്റ് വിദഗ്ധനുമായ ഡോ .കിരൺകുമാർ , തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം റസിഡന്റ് ഡോക്ടറുമാരായ ടിങ്കുTinku Wilson ,ജോJoe Sunny ,സൈക്കോളജി പഠനം കഴിഞ്ഞു പരിശീലനം നടത്തുന്ന ആതിര ,ജെറിൻ , അമൃതാ എന്നിവരോടൊപ്പമാണ് അടിമലത്തുറയിൽ എത്തിയത് . Indian medical association നും , അവിടുത്തെ ഇടവകപ്പള്ളിയിലെ വികാരിയും കോൺവെന്റിലെ സിസ്റ്ററുമാമാണ് ഇത്തരം ഒരു സംഗമത്തിന് വേദിയൊരുക്കിയത് . ദുരന്തത്തിൽ നിന്നും രക്ഷപെട്ട 19പേർ , ഉറ്റവരെ നഷ്ടപെട്ട 10ഓളം സ്ത്രീകൾ , ഇവരെ കണ്ടു ഒന്ന് സംസാരിക്കണം , എന്നാണ് സംഘാടകരുടെ ആവശ്യം . ഉറ്റവരെ നഷ്ടപ്പെട്ടവർ അനുഭവിക്കുന്ന വേദനകളും , അതിജീവിച്ചവർ നേരിടുന്ന പേടിയും വെപ്രാളവും ഒരു കൗൺസിലിംഗ് ഒക്കെ ലഭിച്ചാൽ കുറയുമെന്നാണ് അവരുടെ പ്രതീക്ഷ.

ഒരു ചെറിയ ഹാളിൽ ഞങ്ങൾ അവരെ കണ്ടുമുട്ടി . 19 പുരുഷന്മാരും 10സ്ത്രീകളും . മാധ്യമങ്ങളുടെ നീണ്ട നിരയോ , രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെ വേലിയേറ്റമോ ഇപ്പോൾ തുറകളില്ല . അകാലത്തിൽ കടെലെടുത്ത വേണ്ടപ്പെട്ടവരെ ഓർത്തു വിലപിക്കുന്ന കുടുംബങ്ങൾ , മരണപ്പെട്ടുവെന്നു ഉറപ്പുണ്ടെങ്കിലും , മൃതദേഹം ലഭിക്കാതെ കാത്തിരിക്കുന്നവർ , പ്രതീക്ഷയുടെ ചെറിയ ഒരു തിരിനാളം മനസ്സിൽ കെടാതെ സൂക്ഷിച്ചു , തങ്ങളുടെ പ്രിയപെട്ടവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവർ , അമ്മയെപ്പോലെ തങ്ങൾ കണ്ടിരുന്ന കടലിന്റെ രൗദ്രത്തിന് മുന്നിൽ തകർന്നടിഞ്ഞ , വെള്ളത്തിൽ പാതിമുങ്ങിയ ചെറുവള്ളങ്ങളിൽ കെട്ടിയ കയറുകളിൽ പിടിച്ചു കടന്നു കരക്കടുത്തവരുടെ ,ഭീതിപ്പെടുത്തുന്ന അനുഭവങ്ങൾ ഇവയാണ് ഞങ്ങളെ അവിടെ കാത്തിരുന്നത് . വിഷമഘട്ടങ്ങളെ എങ്ങനെ നേരിടണം എന്നും ,വെപ്രാളം ,പേടി , വിഷാദം ഇവയെ നേരിടാനുള്ള ചില വ്യായാമങ്ങളും അവരെ ഒരുമിച്ചിരുത്തി കിരൺ സാറും ,സാഗർ സാറും പഠിപ്പിച്ചു . അതിനു ശേഷം ഓരോരുത്തരോടും പ്രത്യേകം സംസാരിച്ചു.

ദുരന്തത്തെ അതിജീവിച്ച 4 ആണുങ്ങളെയും , ഭർത്താക്കന്മാർ നഷ്ടപെട്ട രണ്ടു സ്ത്രീകളെയും ഞാൻ കണ്ടു . 24 വയസു മുതൽ 60 വയസുവരെ ഉള്ളവർ .9 മത്തെ വയസിൽ കടലിൽ പോയി തുടങ്ങിയ ഒരു 60കാരൻ അപ്പച്ചനെ കണ്ടു . 51 വർഷത്തേ അനുഭവത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തം . തന്റെ കൈകളിൽ നിന്നും ഇടിപ്പ്‌ നിലച്ചു കൈവിട്ടുപോയ കൂട്ടുകാരനെകുറിച്ച് പറയുമ്പോൾ അദ്ദേഹത്തോടൊപ്പം എന്റെയും കണ്ണുകൾ നിറഞ്ഞു . 2മാസമായി സാറേ ഞാൻ കടലുകണ്ടിട്ടു ,തിരയുടെ ശബ്ദം കേൾക്കുമ്പോൾ ആ രാത്രികളിലെ ഓർമ്മകളാണ് കണ്ണുകളിൽ . രാത്രിയിൽ 3മണിക്കൂർ തികച്ചു ഉറങ്ങാൻ പറ്റിയിട്ടില്ല ഇതുവരെ , എനിക്ക് ഈ ജോലി പറ്റത്തില്ല ഡോക്ടറെ ,24വയസുള്ള മറ്റൊരു കൂട്ടുകാരൻ പറഞ്ഞു നിറുത്തി . ഒരു രാവും പകലും പിടിച്ചു കടന്ന വള്ളം തിരയിൽ തകർന്നപ്പോൾ , അങ്ങകലെയെങ്ങോ കണ്ട തടിക്കഷണം ലക്ഷ്യമായി ഏകദേശം 10km നീന്തിയ അനുഭവമാണ് വേറെയൊരാൾ പറഞ്ഞത് . 6ദിവസം വെള്ളവും ഭക്ഷണവും ഇല്ലാതെ തളർന്നു , പിടിവിട്ടു പോകുമെന്ന ഘട്ടത്തിൽ എത്തിയ നേവി ഹെലികോപ്റ്ററിൽ നിന്നും ലഭിച്ച ആ ഒരു ഗ്ലാസ് വെള്ളത്തിന്റെ രുചിയാണ് വേറെയൊരാൾ ഓർത്തെടുത്ത് . ഭർത്താവും മകനും നഷ്ടപ്പെട്ടു , വിഷാദത്തിൽ ജീവിക്കുന്ന ഒരമ്മയെ കണ്ടു . അവരുടെ കരച്ചിലിന്റെ ശബ്ദം ചെവിയിൽ ഇപ്പോളും മുഴങ്ങുന്നു . കാണാതായ ഭർത്താവു എന്തായാലും ക്രിസ്തുമസിന് വീട്ടിൽ തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ 26 വരെ കാത്തിരുന്ന ഒരു ഭാര്യയെയും കണ്ടു . മരിച്ചു എന്നറിയാം സാറേ , പക്ഷെ ആളുടെ ബോഡി കാണാതെ ഞാൻ എന്റെ കുട്ടികളോട് എന്തുപറയാനാ ?

കടുത്ത വിഷാദവും ,ദുരന്തം അനുഭവിച്ചവരിൽ PTSD യും നല്ല ഗുരുതരമായ അവസ്ഥയിൽ ഉണ്ട് . ഒരു ദുരന്തം ഉണ്ടാക്കുന്ന നഷ്ടം കേവലം ഭൗതികം മാത്രമല്ല എന്നും , ഓരോ വ്യക്തിയുടെയും ,സമൂഹത്തിന്റെയും ജീവിതത്തെ അതെങ്ങനെ ബാധിക്കുന്നു എന്നതിനുള്ള ഒരു തെളിവാണ് ഓഖി ദുരന്ത മേഖലയിലെ നിലവിലെ അവസ്ഥ . കേവലം സാമ്പത്തിക സഹായം ഒന്നുകൊണ്ടു മാത്രം ഇവരുടെ പ്രശ്നങ്ങൾ തീരില്ല . മാനസിക സംഘർഷങ്ങളെ നേരിടാനും ,ജോലിയിലേക്ക് തിരിച്ചെത്താനും വളരെ വലിയ പരിചരണം നീണ്ട കാലത്തേക്ക് കൂടിയേ തീരു .അതിനുള്ള സംവിധാനം ഒരുക്കാൻ മറന്നു പോകരുത് . ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഇങ്ങനെയുള്ള സംവിധാനങ്ങൾ ഉണ്ടാവേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു .

advertisment

News

Super Leaderboard 970x90