Health

ഡോക്ടർമാരുടെ അഭാവത്തിൽ പോലും ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ സിമുലേറ്റർ സംവിധാനം വരുന്നു

ഓരോ ചികിൽസ വിഭാഗങ്ങൾക്കും പ്രത്യേകസിമുലേറ്ററുകൾ ഐ.ഐ.എസ് , ഐത്രേയ ലാബ്, മെഡുപ്ലേ ടീം വികസിപ്പിച്ചിട്ടുണ്ട്. ആത്യാഹിത, ശിശുരോഗ, ഹൃദ്രോഗ, ന്യൂറോളജി വിഭാഗങ്ങൾക്കെല്ലാം പ്രത്യേകം സിമുലേറ്റർ സംവിധാനം ലഭ്യമാണ്.

ഡോക്ടർമാരുടെ അഭാവത്തിൽ പോലും ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ സിമുലേറ്റർ സംവിധാനം വരുന്നു

രോഗികളെ ഇനി പരീക്ഷണവസ്തുവാക്കേണ്ട. ഡോക്ടർമാരുടെ അഭാവത്തിൽ പോലും ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ അനുബന്ധ ജീവനക്കാരേയെല്ലാം അതിവേഗം സജ്ജരാക്കാൻ സഹായിക്കുന്നതാണ് സിമുലേറ്റർ സംവിധാനം.

ഗുരുതര രോഗാവസ്ഥയിൽ എത്തുന്ന രോഗിക്ക് ആശുപത്രിയിലെ സാങ്കേതിക സംവിധാനങ്ങളെല്ലാം പരമാവധി പ്രയോജനപ്പെടുത്തി ചികിൽസയുടെ ഓരോ ഘട്ടവും വൈദഗ്ധ്യത്തോടെ പ്രയോജനപ്പെടുത്താൻ സിമുലേറ്റർ സഹായിക്കും. ഓരോ ആശുപത്രിയിലും നിലവിലുള്ള ആബുലൻസ് ഡ്രൈവർ മുതൽ വിദഗ്ധ ഡോക്ടർമാർ വരേയുള്ള ടീമിന്റെ കാര്യക്ഷമത വർധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐത്രേയ  ലാബ് ബെംഗുളുരു, മെഡുപ്ലേ എന്നീ സ്ഥാപനങ്ങൾ ചേർന്ന് അഡ്വൻസ് സിമുലേറ്റർ സംവിധാനം വികസിപ്പിച്ചത്.

ലോകോത്തര നിലവാരമുള്ള വിദേശ കമ്പനികളുടേതിനേക്കാൾ നിർമാണ ചിലവ് കുറഞ്ഞതും കാര്യക്ഷമത കൂടിയതുമാണ് ഐ.ഐ.എസ് വികസിപ്പിച്ച സിമുലേറ്ററുകളെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗവുമാണ്.        

ഡോക്ടർമാരുടെ അഭാവത്തിൽ പോലും ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ സിമുലേറ്റർ സംവിധാനം വരുന്നു

 ഹൃദയവും ശ്വാസകോശവും പ്രവർത്തനരഹിതമാകുന്ന നിസഹായ നിമിഷത്തിൽ തുടർ ചികിൽസക്കായി നമ്മുടെ ടീം വികസിപ്പിച്ച എക്മോ സിമുലേറ്റർ  സംവിധാനം ലോകോത്തര വിദേശ കമ്പനികൾക്കും മാതൃകയാണ്.  ഓരോ ചികിൽസ വിഭാഗങ്ങൾക്കും പ്രത്യേകസിമുലേറ്ററുകൾ ഐ.ഐ.എസ് , ഐത്രേയ ലാബ്, മെഡുപ്ലേ ടീം വികസിപ്പിച്ചിട്ടുണ്ട്. ആത്യാഹിത, ശിശുരോഗ, ഹൃദ്രോഗ, ന്യൂറോളജി വിഭാഗങ്ങൾക്കെല്ലാം പ്രത്യേകം സിമുലേറ്റർ സംവിധാനം ലഭ്യമാണ്.

ഡോക്ടർമാരുടെ അഭാവത്തിൽ പോലും ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ സിമുലേറ്റർ സംവിധാനം വരുന്നു

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്കെല്ലാം പഠിക്കാൻ ആവശ്യത്തിന് മൃതദേഹങ്ങൾ കിട്ടാനില്ലാത്ത സാഹചര്യം  മറികടക്കാൻ സിമുലേറ്റർ സഹായിക്കും. തവള, ഗിനിപ്പന്നി തുടങ്ങിയ ജീവികളെ മെഡിക്കൽ കോളജുകളിൽ പരീക്ഷണ വസ്തുവാക്കുന്നതിന് എതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പോട്ട നിയമം നിലവിലുണ്ട്.  സുപ്രീം കോടതി വിധിയുമുണ്ട്. മൃഗങ്ങളെ മാത്രമല്ല മനുഷ്യരേയും വിധേയമാക്കാതെ തന്നെ   മെഡിക്കൽ ,നഴ്സിങ് വിദ്യാർഥികൾക്ക് മികച്ച പ്രാക്ടിക്കൽ സൗകര്യം ലഭിക്കുന്നതുമാണ് സിമുലേറ്റർ സംവിധാനം.

ഡോക്ടർമാരുടെ അഭാവത്തിൽ പോലും ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ സിമുലേറ്റർ സംവിധാനം വരുന്നു

യൂറോപ്യൻ രാജ്യങ്ങളിൽ ആശുപത്രികളിൽ മാത്രമല്ല, പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി വിഭാഗങ്ങൾക്ക് പോലും സിമുലേറ്റർ സഹായം നിർബന്ധമാണ്. അത്യാഹിതഘട്ടങ്ങളിൽ രോഗിക്ക് ലഭിക്കുന്ന പരിചരണത്തിലെ പാളിച്ചകൾ മൂലം നൂറുകണക്കിന് മരണങ്ങൾ സംഭവിക്കുന്നുണ്ട്. തലസ്ഥാനത്ത് സമയത്ത് ചികിൽസ കിട്ടാതെ മുരുകൻ മരിച്ചതുപോലത്തെ  സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് കുടിയാണ് സിമുലേറ്റർ സംവിധാനം സഹായിക്കുക.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ
1) ഡോ. പവൻകുമാർ, ശാസ്ത്രജ്ഞൻ, ഐ.ഐ എസ് ബെംഗുളുരു
2) ശ്രീകാന്ത് നായിക്,  ശാസ്ത്രജ്ഞൻ, ഐ.ഐ.എസ് ബെംഗുളുരു
3) അജിത് പുറവങ്കര, ഡയറക്ടർ, ഐത്രേയ ലാബ്സ്
4) ബിജോ കൃഷ്ണമേനോൻ, ഡയറക്ടർ, ഐത്രേയ ലാബ്സ്
5) പ്രവീൺ നായർ, ഡയറക്ടർ ,ഐത്രേയ ലാബ്സ്

#TAGS : simulator  

advertisment

Related News

    Super Leaderboard 970x90