ഭക്ഷണം ഇല്ലാതെ, വെയിലും മഴയും കൊണ്ടു, രാത്രിയിൽ മുഷിഞ്ഞ ഒരു ഷീറ്റും മൂടി തെരുവിൽ സമരം ചെയ്യാൻ നിങ്ങൾ തയ്യാറാകുമോ?

ഒരു സമരം ഇത്രയും ദിവസം അവിടെ കിടന്നു മരിച്ചാലും വേണ്ടില്ല എന്ന നിശ്ചയദാർഢ്യത്തോടെ സമരം ചെയ്ത ശ്രീജിത്ത്‌ ആള് പുലിയാണ്. വെറും പുലിയല്ല. നമ്മുടെ കേരളത്തിലെ പുതിയ ശബ്ദമാണ്. പ്രതിഷേധത്തിന്റെ, ചങ്കൂറ്റത്തിന്റെ, സഹിഷ്ണുതയുടെ, ധീരതയുടെ നേർക്കാഴ്ചയാണ് ആ ചെറുപ്പക്കാരൻ. മെല്ലിച്ച ശരീരവുമായി ആ യുവാവ് അവിടെ സമരം ചെയ്യുന്നത് നീതി നിഷേധിക്കപ്പെട്ടവന് നീതി ലഭിക്കുവാനാണ്. എന്തിനും ഏതിനും നിരാശരാകുന്ന നമുക്കു ഒരു പാഠമാണ് ശ്രീജിത്തിന്റെ സമരം. പ്രതീക്ഷയുടെ നേർത്തവെളിച്ചം പോലും കടന്നു വരാതെയിരുന്നിട്ടും തന്റെ ഉള്ളിന്റെയുള്ളിൽ പ്രത്യാശ കാത്തുസൂക്ഷിച്ച ആ ചെറുപ്പക്കാരൻ ധീരനാണ്....

ഭക്ഷണം ഇല്ലാതെ, വെയിലും മഴയും കൊണ്ടു, രാത്രിയിൽ മുഷിഞ്ഞ ഒരു ഷീറ്റും മൂടി തെരുവിൽ സമരം ചെയ്യാൻ നിങ്ങൾ തയ്യാറാകുമോ?

സ്വന്തം അനിയന് വേണ്ടി 767 ദിവസം സമരം ചെയ്യാൻ നിങ്ങൾ തയ്യാറാകുമോ?

നമ്മൾ ചെയ്യുമോ കൂടപ്പിറപ്പിനുവേണ്ടി ഇത്രയും ദിവസം സമരം? ഭക്ഷണം ഇല്ലാതെ, വെയിലും മഴയും കൊണ്ടു, രാത്രിയിൽ മുഷിഞ്ഞ ഒരു ഷീറ്റും മൂടി തെരുവിൽ ഉറങ്ങുമോ നമ്മൾ?

Mr. തിരുവനന്തപുരം ആയിരുന്ന ഈ ചെറുപ്പക്കാരൻ പ്രതികരിക്കാൻ മറന്ന സമൂഹത്തിന് വെളിച്ചമേകിയ പുതിയ ശബ്ദമാണ്. ആ തീനാളം അണയാതെ സൂക്ഷിക്കുവാൻ നമുക്കു സാധിക്കട്ടെ. തുടുത്തു ഉരുണ്ട മസിലുകൾ തെരുവിൽ കിടന്നു ഇല്ലാതാക്കുവാൻ എത്ര ചെറുപ്പക്കാർ ഇന്ന് തയ്യാറാകും? സ്വന്തം അനിയനായാലും ശെരി എനിക്കു എന്റെ ശരീരമാണ് വലുത്, അല്ലെങ്കിൽ അയ്യേ തെരുവിൽ കിടന്നാൽ എന്റെ അഭിമാനം പോകില്ലെ എന്ന് ചിന്തിക്കുന്ന സ്വാർത്ഥരായ ഒരു സമൂഹം അല്ലെ നമ്മൾ?

അല്ലെങ്കിൽ തന്നെ കുറച്ചു ദിവസം സമരം കിടന്നു മടുക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗവും പൊടിയും തട്ടി എഴുന്നേറ്റു പോരും. ക്ലീഷെ ഡയലോഗും അടിക്കും " മരിച്ചവർ മരിച്ചു, ജീവിച്ചിരിക്കുന്നവർ കൂടി ഇല്ലാതാവണോ". അതു കേട്ടു സമൂഹവും തലകുലുക്കും.

ഇങ്ങനെ അവസാനിക്കാമായിരുന്ന ഒരു സമരം ഇത്രയും ദിവസം അവിടെ കിടന്നു മരിച്ചാലും വേണ്ടില്ല എന്ന നിശ്ചയദാർഢ്യത്തോടെ സമരം ചെയ്ത ശ്രീജിത്ത്‌ ആള് പുലിയാണ്. വെറും പുലിയല്ല. നമ്മുടെ കേരളത്തിലെ പുതിയ ശബ്ദമാണ്. പ്രതിഷേധത്തിന്റെ, ചങ്കൂറ്റത്തിന്റെ, സഹിഷ്ണുതയുടെ, ധീരതയുടെ നേർക്കാഴ്ചയാണ് ആ ചെറുപ്പക്കാരൻ. മെല്ലിച്ച ശരീരവുമായി ആ യുവാവ് അവിടെ സമരം ചെയ്യുന്നത് നീതി നിഷേധിക്കപ്പെട്ടവന് നീതി ലഭിക്കുവാനാണ്. എന്തിനും ഏതിനും നിരാശരാകുന്ന നമുക്കു ഒരു പാഠമാണ് ശ്രീജിത്തിന്റെ സമരം. പ്രതീക്ഷയുടെ നേർത്തവെളിച്ചം പോലും കടന്നു വരാതെയിരുന്നിട്ടും തന്റെ ഉള്ളിന്റെയുള്ളിൽ പ്രത്യാശ കാത്തുസൂക്ഷിച്ച ആ ചെറുപ്പക്കാരൻ ധീരനാണ്.

കത്തിജ്വലിക്കുന്ന ആ തീനാളം നമ്മളിലേക്കും പ്രകാശം ചൊരിഞ്ഞു വിജയശ്രീലാളിതനാവട്ടെ. സ്വർഗ്ഗത്തിലിരുന്ന് ശ്രീജീവിന്റെ ആത്മാവ് ആ കാഴ്ച്ച കണ്ടുകൊണ്ട് ഒരു മഴയായി പെയ്തൊഴിയട്ടെ..ശാന്തി ലഭിക്കട്ടെ..

advertisment

News

Super Leaderboard 970x90