Life Style

റോഡുകൾ സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണ്....ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

റോഡുകളിൽ അകാരണമായി പോലും ചില പുരുഷന്മാർ "ഇവളൊക്കെ എന്നാ കാണിക്കാനാണ് രാവിലെ വണ്ടിയും കൊണ്ട് എഴുന്നള്ളുന്നത്?" " ഇവൾക്കൊക്കെ വീട്ടിലിരുന്നാൽ മതിയല്ലോ?" തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് പലപ്പോഴും നിസ്സഹായയായി കേട്ടു നിന്നിട്ടുമുണ്ട്.

റോഡുകൾ സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണ്....ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

ഒരു സ്ത്രീയെന്ന നിലയിൽ കുറച്ചു നാളായി ഇതെഴുതണം എന്ന് വിചാരിക്കുന്നു.

പല സന്ദർഭങ്ങളിലും വിവേചനം നേരിട്ടിട്ടുണ്ടെങ്കിലും, റോഡുകളിൽ അകാരണമായി പോലും ചില പുരുഷന്മാർ "ഇവളൊക്കെ എന്നാ കാണിക്കാനാണ് രാവിലെ വണ്ടിയും കൊണ്ട് എഴുന്നള്ളുന്നത്?" " ഇവൾക്കൊക്കെ വീട്ടിലിരുന്നാൽ മതിയല്ലോ?" തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് പലപ്പോഴും നിസ്സഹായയായി കേട്ടു നിന്നിട്ടുമുണ്ട്.

എന്തെങ്കിലും തിരികെ വാ തുറന്ന് മറുപടി കൊടുത്താൽ "അവൾ ധിക്കാരി", "അവളെയൊക്കെ വീട്ടിൽ നിന്ന് അഴിച്ചു വിട്ടിരിക്കുകയാണ്" തുടങ്ങിയ വർത്തമാനങ്ങൾ കേൾക്കേണ്ടി വരുമല്ലോ എന്ന് ഭയന്ന് മിണ്ടാതെയിരുന്നിട്ടുമുണ്ട്.

ചില സാഹചര്യങ്ങളിൽ ഡോക്ടറുടെ അടയാളം വണ്ടിയിൽ കാണുമ്പോൾ പലരും ഒരു തുറിച്ചു നോട്ടത്തിൽ നിർത്താറുണ്ട്. അല്ലെങ്കിൽ പറഞ്ഞ കാര്യങ്ങൾക്ക് "അറിയാതെ പറഞ്ഞതാണ് മാഡം" തുടങ്ങിയവ കേട്ടിട്ടുണ്ട്.

ഡോക്ടറാണെന്നത് കൊണ്ട് മാത്രം നിങ്ങൾ റോഡുകളിൽ ബഹുമാനിക്കണ്ട. വണ്ടിയിലെ ഡോക്ടറുടെ ചിഹ്നം ഇല്ലെങ്കിൽ പോലും ഒരു സ്ത്രീയെന്ന പരിഗണന ഒന്നും തരേണ്ട. പക്ഷെ റോഡുകൾ ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്.

ഞങ്ങളും റോഡ് tax അടയ്ക്കുന്നുണ്ട്. അകാരണമായി ഒരു പുരുഷന്റെയും വായിൽ ഇരിക്കുന്നത് വെറുതെ കേൾക്കേണ്ട ഒരു കാര്യവും ഞങ്ങൾ സ്ത്രീകൾക്ക് ഇല്ല.പരാതി കൊടുക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണു. അതിനാൽ അപ്പപ്പോൾ നല്ല മറുപടി കൊടുത്തു തുടങ്ങി. ഹാവൂ..എന്തൊരു സമാധാനം.

റോഡുകൾ സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണ്....ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

മോഹൻലാൽ പറഞ്ഞ പോലെ" രാവിലെ തന്നെ ഒരുത്തന്റെ തന്തയ്ക്ക് വിളിച്ചപ്പോൾ എന്തൊരു ആശ്വാസം ".

advertisment

News

Super Leaderboard 970x90