സൗമ്യ മാത്രമല്ല.., ഇനിയും മരിക്കും, "ആരും കാണാതെ" , "ആരും കേൾക്കാതെ" അനേകം ആളുകൾ റെയിൽവേ ട്രാക്കിൽ വീണ്...... ഡോ.ഷിനു ശ്യാമളൻ

ഒരു വർഷം ആയിരങ്ങൾ ട്രെയിനിൽ നിന്ന് വീണ് ഇന്ത്യയിൽ മരിക്കുന്നു. കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്ന് പുലർച്ചെ വീണു മരിച്ച വനിതാ ഡോക്ടറും, കഴിഞ്ഞ വർഷം പത്തനംതിട്ടയിൽ നിന്ന് കാണാതായ 3 പ്ലസ് ടു വിദ്യാർഥിനികളുടെ ശരീരങ്ങൾ, അങ്ങനെ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ട്രെയിനിൽ നിന്ന് വീണ് മരിക്കുന്നത്. മതിയായ തെളിവില്ലാതെ പല കേസുകളും...

സൗമ്യ മാത്രമല്ല.., ഇനിയും മരിക്കും, "ആരും കാണാതെ" , "ആരും കേൾക്കാതെ" അനേകം ആളുകൾ റെയിൽവേ ട്രാക്കിൽ വീണ്...... ഡോ.ഷിനു ശ്യാമളൻ

7 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം(ഫെബ്രുവരി 6,2011) സൗമ്യ മരണപെട്ടു

ഒരുപക്ഷേ ആ മധ്യവയസ്‌കൻ ആ ചെറുപ്പുക്കാരെ തടഞ്ഞില്ലായിരുന്നെങ്കിൽ, അവർ ആ ചെയിൻ വലിച്ചു ട്രെയിൻ നിർത്തിയിരുന്നെങ്കിൽ ഇന്ന് സൗമ്യ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു.അങ്ങനെ ചെയ്തിരുന്നെങ്കിൽ സൗമ്യയെ തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുമായിരുന്നു. രാത്രി 8.50 നോടുകൂടി സൗമ്യ റെയിൽവേ ട്രാക്കിൽ വീണു കാണണം. ചോര ഒലിക്കുന്ന മുഖവും ശരീരവും കണ്ടിട്ടും, തന്റെ കാമാർത്തി തീർക്കുവാൻ പ്രതി തീരുമാനിച്ചു. 9.30 യോടടുത്തു സൗമ്യയുടെ ജീവനുള്ള ശരീരം ഗാർഡുകൾ കണ്ടെത്തുന്നത്. ഫെബ്രുവരി ഒന്നാം തീയതി 30-40 മിനിറ്റ് ആ സ്ത്രീ അവിടെ കിടന്ന് ചോരവാർന്ന് ജീവന് വേണ്ടി കെഞ്ചിയിട്ടുണ്ടാവണം..

ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഫെബ്രുവരി1 മുതൽ 6 തീയതി വരെ പൊരുതി മരണത്തിന് കീഴടങ്ങി.

40മിനിറ്റ് മുൻപ് അവരെ നമുക്കു രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. സ്വാർത്ഥനായ ആ മധ്യവയസ്‌കൻ ആ ചെറുപ്പക്കാരെ ട്രെയിനിന്റെ കാഞ്ചി വലിക്കാൻ സമ്മതിച്ചിരുന്നെങ്കിൽ.....നമുക്കു വെറുതെ ആശിക്കാം. ബസ്സിൽ സീറ്റ് കൊടുക്കാതെ ഗർഭിണി മരിക്കുന്ന നാട്ടിൽ, ചോര വാർന്ന് മനുഷ്യൻ റോഡിൽ കിടക്കുന്ന നാട്ടിൽ, മനോദൗർബല്യമുള്ള സ്ത്രീയെ തല്ലുന്ന ഈ നാട്ടിൽ, ആർക്കും മറ്റുള്ളവരുടെ ജീവന് വിലയില്ലാതായിരിക്കുന്നു. സ്വന്തം കാര്യം,സ്വന്തം ജീവൻ... അത്രയും ഇടുങ്ങിയ മനസ്സും...

സൗമ്യ മാത്രമല്ല.., ഇനിയും മരിക്കും, "ആരും കാണാതെ" , "ആരും കേൾക്കാതെ" അനേകം ആളുകൾ റെയിൽവേ ട്രാക്കിൽ വീണ്...... ഡോ.ഷിനു ശ്യാമളൻ

സൗമ്യ മാത്രമല്ല, ഒരു വർഷം ആയിരങ്ങൾ ട്രെയിനിൽ നിന്ന് വീണ് ഇന്ത്യയിൽ മരിക്കുന്നു. കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്ന് പുലർച്ചെ വീണു മരിച്ച വനിതാ ഡോക്ടറും, കഴിഞ്ഞ വർഷം പത്തനംതിട്ടയിൽ നിന്ന് കാണാതായ 3 പ്ലസ് ടു വിദ്യാർഥിനികളുടെ ശരീരങ്ങൾ, അങ്ങനെ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ട്രെയിനിൽ നിന്ന് വീണ് മരിക്കുന്നത്. മതിയായ തെളിവില്ലാതെ പല കേസുകളും...

തന്നെ ചാടിയതാണോ, അതോ ആരെങ്കിലും കയറി പിടിക്കാൻ ശ്രമിച്ചപ്പോൾ, രക്ഷപെടാൻ വേണ്ടി പിറകോട്ടുനടന്നപ്പോൾ കാൽ വഴുതി ട്രെയിനിൽ നിന്ന് വീണു മരിച്ചതാണോ, അതോ ആരെങ്കിലും മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ വഴുതി വീണു മരിച്ചതാണോ ഇവരൊക്കെ..അറിയില്ല...ഉത്തരം ഇല്ല... നിരവധി മരണങ്ങൾ ഒരു ചോദ്യ ചിന്ഹമായി കിടക്കുന്നു.

സൗമ്യ മാത്രമല്ല.., ഇനിയും മരിക്കും, "ആരും കാണാതെ" , "ആരും കേൾക്കാതെ" അനേകം ആളുകൾ റെയിൽവേ ട്രാക്കിൽ വീണ്...... ഡോ.ഷിനു ശ്യാമളൻ

ഇതൊക്കെ ഒരു cctv ക്യാമറ വെച്ചാൽ കുറെയൊക്കെ ഉത്തരങ്ങൾ കിട്ടും.ഓരോ കംപാർട്ട്‌മെന്റിൽ, വാതിലിന്റെ ഇരുവശത്തും ക്യാമറ വേണം. "സാക്ഷി"കളാവണം ആ ക്യാമറ കണ്ണുകൾ. കണ്ടാലും കണ്ണു സ്വയം മൂടികെട്ടുന്ന നമ്മളും, കേട്ടാലും കേട്ടില്ല എന്ന് നടിക്കുന്ന നമ്മളിലും എത്രയോ ഭേദമാണ് ക്യാമറകൾ.

ട്രെയിനിൽ മാത്രമല്ല, ബസ്സിലും cctv ക്യാമറ വരണം. സ്ത്രീകൾ സുരക്ഷിതരല്ലാത്ത ഈ നാട്ടിൽ ഇതേ വഴിയുള്ളൂ. അവളുടെ മേലെ തറയ്ക്കുന്ന കഴുകൻ കണ്ണുകളും, ചെയ്തികളും ഒപ്പിയെടുക്കുവാൻ അവയ്ക്ക് സാധിക്കും.

ഇനിയും മരിക്കും. "ആരും കാണാതെ" , "ആരും കേൾക്കാതെ" അനേകം ആളുകൾ റെയിൽവേ ട്രാക്കിൽ വീണ്.. ഇതിന് ഒരു അന്ത്യം വരണമെങ്കിൽ cctv ക്യാമറ വരണം. ആത്മഹത്യ ആണോ അതോ കൊലപാതകമാണോ എന്ന് അറിയാമല്ലോ. cctv ഉണ്ടായിരുന്നെങ്കിൽ സൗമ്യ തന്നെ ട്രെയിനിൽ നിന്ന് ചാടിയതാണോ അതോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന് തെളിവ് താനേ സംസാരിച്ചേനെ.. വധശിക്ഷയും ഒരു പക്ഷെ ഗോവിന്ദച്ചാമിയ്ക്ക് കിട്ടുമായിരുന്നു. അയാൾ പുറത്തിറങ്ങുന്ന ദിവസം മുതൽ ഒരു കൊലയാളി നമ്മുക്ക് ഇടയിൽ എവിടെയോ നിന്ന് ഒരു സ്ത്രീയെ വേട്ടയാടുന്നുണ്ടാവും ...ഒരു ഒഴിഞ്ഞ കംപാർട്ട്‌മെന്റ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കുന്ന ഒരു കൊലയാളി... അതേ കൊലയാളി...

advertisment

News

Related News

    Super Leaderboard 970x90