Kerala

കൊഞ്ചും നറങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാൽ മരണപ്പെടുമോ?- ഡോ.ഷിനു ശ്യാമളൻ

ഒരു കിലോഗ്രാം കൊഞ്ചിൽ 0.5 മില്ലി ഗ്രാമിൽ താഴെ മാത്രമേ ഇൻഓർഗാനിക്ക് ആർസെനിക് അടങ്ങിയിട്ടുള്ളൂ.100 mg മുതൽ 300 mg ആർസെനിക്ക് എങ്കിലും മനുഷ്യശരീരത്തിൽ ചെന്നാൽ മാത്രമേ മനുഷ്യനെ കൊല്ലാൻ സാധിക്കു...

കൊഞ്ചും നറങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാൽ മരണപ്പെടുമോ?- ഡോ.ഷിനു ശ്യാമളൻ

കൊഞ്ചിൽ അല്ലെങ്കിൽ ചെമ്മീനിൽ വളരെ ചെറിയ അളവിൽ ഓർഗാനിക്ക് ആർസെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആർസെനിക്ക്(Arsenic) 4 ശതമാനം മാത്രമേ കൊഞ്ചിൽ ഉള്ളു.

അതായത് ഒരു കിലോഗ്രാം കൊഞ്ചിൽ 0.5 മില്ലി ഗ്രാമിൽ താഴെ മാത്രമേ ഇൻഓർഗാനിക്ക് ആർസെനിക് അടങ്ങിയിട്ടുള്ളൂ.

100 mg മുതൽ 300 mg ആർസെനിക്ക് എങ്കിലും മനുഷ്യശരീരത്തിൽ ചെന്നാൽ മാത്രമേ മനുഷ്യനെ കൊല്ലാൻ സാധിക്കു.

അതായത് 200 കിലോഗ്രാം ചെമ്മീൻ എങ്കിലും കഴിക്കണം അതിലെ ആർസെനിക്ക് മൂലം മരണപ്പെടാൻ.

8 ഗ്രാം ആർസെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു.

അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടൽ മൽസ്യമോ കഴിക്കുമ്പോൾ ചിലർക്ക് അലര്ജി വരാം. അതുമൂലം മരണം സംഭവിക്കാം.

പല തവണയായി അമിതമായി ആർസെനിക്ക് ഉള്ളിൽ ചെന്നാൽ തലവേദന,വയറിളക്കം, മുടി കൊഴിച്ചിൽ, അപസ്മാരം, നഖങ്ങളിൽ വെളുത്ത വരകൾ എന്നിവ അനുഭവപ്പെടാം.

advertisment

News

Super Leaderboard 970x90