ദയവ് ചെയ്ത് ഒരു മനുഷ്യനെ അടിച്ചു കൊല്ലരുത്.... അന്യസംസ്ഥാന തൊഴിലാളികളും മനുഷ്യരാണ്, ഗതികേട് കൊണ്ടല്ലേ ജീവിക്കാൻ വേണ്ടി കേരളത്തേയും, മലയാളികളെയും വിശ്വസിച്ചു അവർ ജോലിയ്ക്ക് വരുന്നത്? - ഡോ.ഷിനു ശ്യാമളൻ

ഇനിയെങ്കിലും നമുക്ക് കണ്ണുകൾ തുറക്കാം. കാതുകൾ കൂർപ്പിച്ചു ഇരിക്കാം. പക്ഷെ തെറ്റ് എന്ന് 100% ഉറപ്പുണ്ടെങ്കിൽ നിയമപരമായി നേരിടാം. അല്ലാതെ ഇവിടെ ആരും ആരെയും തല്ലികൊല്ലേണ്ട. അന്യസംസ്ഥാന തൊഴിലാളികൾ വീട്ടിൽ ജീവനോടെ മടങ്ങി വരാൻ അവരെ കാത്തിരിക്കുന്ന ഒരു അമ്മയോ,ഭാര്യയോ, മകളോ അവർക്കും ഉണ്ട്. മാസാമാസം പൈസ അക്കൗണ്ടിൽ അവർ അയച്ചു കൊടുത്തു അതു കൊണ്ട് കുടുംബം പോറ്റുന്നവരാണ് അവരും....

ദയവ് ചെയ്ത് ഒരു മനുഷ്യനെ അടിച്ചു കൊല്ലരുത്.... അന്യസംസ്ഥാന തൊഴിലാളികളും മനുഷ്യരാണ്, ഗതികേട് കൊണ്ടല്ലേ ജീവിക്കാൻ വേണ്ടി കേരളത്തേയും, മലയാളികളെയും വിശ്വസിച്ചു അവർ ജോലിയ്ക്ക് വരുന്നത്? - ഡോ.ഷിനു ശ്യാമളൻ

ദയവ് ചെയ്ത് ഒരു മനുഷ്യനെ അടിച്ചു കൊല്ലരുത്. അന്യസംസ്ഥാന തൊഴിലാളികൾ ഗതികേട് കൊണ്ടു ഇവിടെ വന്ന് ജോലി ചെയ്യുന്നവരും ഉണ്ട്. സ്വന്തം നാട്ടിലേക്കാളും 500 രൂപ അല്ലെങ്കിൽ ആയിരം കൂടുതൽ കിട്ടുന്ന സന്തോഷത്തിൽ സ്വന്തം കുടുംബത്തെ വിട്ട് ജോലിക്ക് വന്നരവാണ്. എല്ലാവരും അവരിൽ മോശക്കാരല്ല.

മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു കുട്ടികളെ തട്ടിക്കൊണ്ടു പൊകുന്നവരിൽ 95% മലയാളികളാണ്. വെറും 5% എന്ന് പറയുന്ന ഇവരെ നമ്മൾ തല്ലി ചതയ്ക്കുന്നു. 199 കേസുകളിൽ 188 കുട്ടികളെയും തട്ടിക്കൊണ്ടു പോയത് മലയാളികളാണ്. ശത്രുക്കൾ നമ്മളിൽ ഒരാളാണ്. അന്യസംസ്ഥാന തൊഴിലാളികളെ എല്ലാം ശത്രുക്കളായി കാണരുത്. ഇനി അഥവാ തെറ്റുകാരനാണെങ്കിൽ നിയമത്തിന് അവരെ വിട്ടു കൊടുക്കുക. അല്ലാതെ തല്ലി ചതയ്ക്കുന്നതും നിയമം കൈയ്യി ലെടുക്കുവാനും ഒരു മലയാളിയ്ക്കും അവകാശമില്ല.

മനസാക്ഷി മരവിച്ച സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു. നമ്മൾക്ക് നാളെ കേരളം വിട്ടു പോകേണ്ടി വന്നാൽ ഇതൊക്കെ അനുഭവിക്കേണ്ടി വന്നാൽ നിങ്ങൾക്ക് എങ്ങനെ തോന്നും? നമ്മളെ ഒരു കുറ്റവാളിയെ പോലെ എല്ലാവരും നോക്കിയാൽ? തല്ലി ചതച്ചാൽ??

ഗതികേട് കൊണ്ടല്ലേ ജീവിക്കാൻ വേണ്ടി കേരളത്തേയും, മലയാളികളെയും വിശ്വസിച്ചു അവർ ജോലിയ്ക്ക് വരുന്നത്? തെറ്റ് ചെയ്യുന്നവർ ആരായാലും ശിക്ഷിക്കപ്പെടണം. പക്ഷെ തെറ്റ് ചെയ്തെങ്കിൽ മാത്രം. അതും നിയമം ശിക്ഷിക്കട്ടെ. ആരും ആരേയും ശിക്ഷിക്കാൻ ഏല്പിച്ചിട്ടില്ല. പട്ടിയെ തല്ലുന്ന പോലെ അല്ലെങ്കിൽ അതിലും ക്രൂരമായി അയാളെ തല്ലുന്നത് നമ്മൾ മലയാളികൾ തന്നെയാണ്. ഇതൊക്കെ ഒരു സാക്ഷരതയിൽ അഭിമാനിക്കുന്ന സമൂഹത്തിൽ നിന്നും ആണല്ലോ എന്ന് ഓർത്തു ലജ്ജിക്കുന്നു. മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകേണ്ട നമ്മിൽ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്.

ഇനിയെങ്കിലും നമുക്ക് കണ്ണുകൾ തുറക്കാം. കാതുകൾ കൂർപ്പിച്ചു ഇരിക്കാം. പക്ഷെ തെറ്റ് എന്ന് 100% ഉറപ്പുണ്ടെങ്കിൽ നിയമപരമായി നേരിടാം. അല്ലാതെ ഇവിടെ ആരും ആരെയും തല്ലികൊല്ലേണ്ട. അന്യസംസ്ഥാന തൊഴിലാളികൾ വീട്ടിൽ ജീവനോടെ മടങ്ങി വരാൻ അവരെ കാത്തിരിക്കുന്ന ഒരു അമ്മയോ,ഭാര്യയോ, മകളോ അവർക്കും ഉണ്ട്. മാസാമാസം പൈസ അക്കൗണ്ടിൽ അവർ അയച്ചു കൊടുത്തു അതു കൊണ്ട് കുടുംബം പോറ്റുന്നവരാണ് അവരും.

നമ്മളിൽ അനേകം പ്രവാസികൾ ഉണ്ട്. ഗൾഫിൽ നമ്മളിൽ ഒരാളെ വെറുതെ സംശയത്തിന്റെ പേരിൽ ഒരു അറബി തല്ലികൊന്നാൽ നമുക്കു സഹിക്കുമോ? അന്യസംസ്ഥാന തൊഴിലാളികളും മനുഷ്യരാണ്. നമ്മുടെ നാടിന്റെ അതിഥികളാണ് അവരും. ജോലിക്ക് വന്നാലും അതിഥികൾ തന്നെ. അതിഥി ദേവോ ഭവ!!

(അടിച്ച മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ വാർത്ത വന്നിട്ടുണ്ട്)

advertisment

News

Super Leaderboard 970x90