National

ഇത്രയ്ക്കും കാമം അടക്കുവാൻ സാധിക്കാത്ത എന്താണ് ആ പിഞ്ചുകുഞ്ഞിൽ ഉള്ളത്? ഡോ.ഷിനു ശ്യാമളൻ

ഒന്നും രണ്ടുമല്ല 8 ദിവസം. എട്ടു ദിവസം അവളെ ആ പ്രാർത്ഥനാമുറിയിൽ അടച്ചിട്ടു ഉറക്കഗുളിക വായിൽ തിരുകി , വീണ്ടും വീണ്ടും പീഡിപ്പിച്ചു. ഒടുവിൽ കഴുത്തു ഞെരിച്ചും, തലയിൽ കല്ല് കൊണ്ടിടിച്ചും അവസാന ശ്വാസം നിലയ്ക്കും വരെ അവർ അവളുടെ ഓരോ വേദനയും ആസ്വദിച്ചു.എനിക്കും ഒരു മകളാണ്. എനിക്ക് സ്വസ്ഥമായി ഉറങ്ങണം. നിങ്ങൾക്കും ഇല്ലേ കുട്ടികൾ?

ഇത്രയ്ക്കും കാമം അടക്കുവാൻ സാധിക്കാത്ത എന്താണ് ആ പിഞ്ചുകുഞ്ഞിൽ ഉള്ളത്? ഡോ.ഷിനു ശ്യാമളൻ

ഇത് എഴുതുമ്പോൾ എന്റെ മകൾ എന്റെയടുത്ത് ചൂട് പറ്റി, എന്റെ മുലപ്പാൽ നുകർന്ന് ഉറങ്ങുകയാണ്.അങ്ങു അകലെ കശ്മീരിൽ ഒരു പെണ്കുട്ടി ഇന്ന് ജീവനോടെയില്ല. അവളും അവളുടെ അമ്മയുടെ ചാരെ ഇപ്പോൾ ഉറങ്ങേണ്ടതാണ്. പക്ഷെ അവൾ മണ്ണിൽ പുഴുക്കളുടേയും, വിരകളുടേയും ഇടയിൽ ഉറങ്ങുകയാണ്. ആ പുഴുക്കൾ ഒന്നും അവളെ വേദനിപ്പിക്കുന്നില്ല.

വേദനിപ്പിച്ചതൊക്കെ നാട്ടിലെ കുറച്ചു മനുഷ്യരായിരുന്നു. പറഞ്ഞു പറ്റിച്ചു അവളെ വലിച്ചിഴച്ചു മതിവരുവോളം കാമഭ്രാന്ത് തീർക്കുവാൻ അവർ ഉപയോഗിച്ചു. എന്തിന് പറയുന്നു, ഒടുവിൽ കഴുത്തു ഞെരിച്ചു കൊല്ലും മുൻപും ഒരു പോലീസുകാരൻ അവളെ പീഡിപ്പിച്ചു.ഇത്രയ്ക്കും കാമം അടക്കുവാൻ സാധിക്കാത്ത എന്താണ് ആ പിഞ്ചുകുഞ്ഞിൽ ഉള്ളത്? ഇതിലും അന്തസ്സുണ്ട് വേശ്യാലയത്തിൽ പോകുന്ന പുരുഷന്മാർക്ക്.

ഒന്നും രണ്ടുമല്ല 8 ദിവസം. എട്ടു ദിവസം അവളെ ആ പ്രാർത്ഥനാമുറിയിൽ അടച്ചിട്ടു ഉറക്കഗുളിക വായിൽ തിരുകി , വീണ്ടും വീണ്ടും പീഡിപ്പിച്ചു. ഒടുവിൽ കഴുത്തു ഞെരിച്ചും, തലയിൽ കല്ല് കൊണ്ടിടിച്ചും അവസാന ശ്വാസം നിലയ്ക്കും വരെ അവർ അവളുടെ ഓരോ വേദനയും ആസ്വദിച്ചു.എനിക്കും ഒരു മകളാണ്. എനിക്ക് സ്വസ്ഥമായി ഉറങ്ങണം. നിങ്ങൾക്കും ഇല്ലേ കുട്ടികൾ? ഈ നാട്ടിലെ ഓരോ പീഡന കേസിലെ പ്രതിയേയും തൂക്കി കൊല്ലണം. കൊല്ലാൻ നിയമം വരണം. കണ്ണു മൂടിക്കെട്ടിയ നീതി ദേവതയെ, നീതി തരിക.

പീഡിപ്പിക്കപ്പെട്ടു മരിച്ചു വീണ ഓരോ പെണ്കുട്ടിയ്ക്കും നീതി വേണം. തൂക്കികൊല്ലുക തന്നെ വേണം.

advertisment

News

Super Leaderboard 970x90