ആ ഉമ്മയുടെ കണ്ണീർ വീണ മണ്ണു നശിക്കുക തന്നെ ചെയ്യും....

മനസ്സിൽ ഒരൽപ്പം മനുഷ്യത്വം ഉള്ളവർക്ക് കുറ്റവാളികളെ സംരക്ഷിക്കുവാനാകില്ല. നിർഭയ, ആരിഫ, സൂര്യനെല്ലിയിലെ പെണ്കുട്ടി തുടങ്ങി അനേകം പെണ്കുട്ടികൾ നമ്മുടെ മുൻപിൽ ഉണ്ട്. ഇന്നലെ ഇവർ, നാളെ മറ്റൊരു പെണ്കുട്ടിയ്ക്ക് ഈ ഗതി വരാതെയിരിക്കുവാൻ കടുത്ത നിയമം(തൂക്കി കൊല്ലുക) തന്നെ വേണം....

ആ ഉമ്മയുടെ കണ്ണീർ വീണ മണ്ണു നശിക്കുക തന്നെ ചെയ്യും....

ജാതിയും മതവും നോക്കി പിഞ്ചുകുഞ്ഞുങ്ങളെ വരെ പീഡിപ്പിക്കുന്ന നമ്മുടെ രാജ്യമാണോ മതേതരം? ആ ഉമ്മയുടെ കണ്ണീർ വീണ മണ്ണു നശിക്കുക തന്നെ ചെയ്യും.അമ്മയോളം സത്യമായി മറ്റൊന്നും തന്നെ ഈ ഭൂമിയിലില്ല.ആ ഉമ്മ ഈ നിമിഷം ആഗ്രഹിക്കുന്നുണ്ടാകും ഇതിലും ഭേദം അവരുടെ വീടെ കുറ്റവാളികൾ കത്തിക്കുകയായിരുന്നു നല്ലതെന്ന്.

എനിക്ക് മനസ്സിലാക്കാത്ത കാര്യം ഇന്ത്യയുടെ കൊടിയും കൊണ്ട് കുറ്റവാളികളെ സംരക്ഷിക്കുവാൻ ഇറങ്ങിയവർക്ക് അമ്മയോ അച്ഛനോ ആയിരിക്കുവാൻ എന്ത് യോഗ്യതയാണുള്ളത്? നാളെ ഇവരുടെ മക്കളെ മറ്റൊരു മതത്തിൽ പെട്ടവർ പീഡിപ്പിച്ചു കൊന്നു കളഞ്ഞാൽ അന്നും ഇവർ ന്യായീകരിക്കുമോ?

മനസ്സിൽ ഒരൽപ്പം മനുഷ്യത്വം ഉള്ളവർക്ക് കുറ്റവാളികളെ സംരക്ഷിക്കുവാനാകില്ല. നിർഭയ, ആരിഫ, സൂര്യനെല്ലിയിലെ പെണ്കുട്ടി തുടങ്ങി അനേകം പെണ്കുട്ടികൾ നമ്മുടെ മുൻപിൽ ഉണ്ട്. ഇന്നലെ ഇവർ, നാളെ മറ്റൊരു പെണ്കുട്ടിയ്ക്ക് ഈ ഗതി വരാതെയിരിക്കുവാൻ കടുത്ത നിയമം(തൂക്കി കൊല്ലുക) തന്നെ വേണം.

മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ ഇതിനെതിരെ പ്രതിഷേധിക്കുന്നവരാണ് യഥാർത്ഥ അച്ഛനും അമ്മയും.

advertisment

News

Super Leaderboard 970x90