Kerala

സ്വരാജ്..., ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യാനും ,ലിഫ്റ്റിൽ കയറാനും, ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്യാനും അവകാശമുണ്ടെന്ന് താങ്കളുടെ സഹ സഖാക്കളെ കൂടി ബോധ്യപ്പെടുത്തൂ... ഷിനു കുമാർ

'ആസ്ഥാന വിധവ' എന്നത് സോഷ്യൽ മീഡിയയിലെ വിപ്ലവ ശിങ്കങ്ങൾ സഖാവ് കെ.കെ രമക്ക് ചാർത്തിക്കൊടുത്ത പേരാണ്. ഒരു സ്ത്രീ, പൊതുപ്രവർത്തക തന്റെ പാർട്ടി സഖാവിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനെ 'വേറെ അർത്ഥത്തിൽ' എടുക്കാതിരുന്നതിന്റെ ഔദാര്യ പ്രഖ്യാപനത്തിലെ പരിഹാസവും ഉന്നവുമൊക്കെ തിരിച്ചറിയാൻ വലിയ പ്രയാസമൊന്നുമില്ല. കമന്റിന് ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിച്ച മൂന്ന് പേരിൽ ഒരാൾ സ്വരാജ് ഭാരവാഹിയായിരിക്കുന്ന DYFI എന്ന വിപ്ലവ യുവജനസംഘടനയുടെ ബ്ലോക് തല നേതാവും, മറ്റൊരാൾ SFI യുടെ ജില്ലാ നേതാവുമാണ്...

 സ്വരാജ്..., ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യാനും ,ലിഫ്റ്റിൽ കയറാനും, ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്യാനും അവകാശമുണ്ടെന്ന് താങ്കളുടെ സഹ സഖാക്കളെ കൂടി ബോധ്യപ്പെടുത്തൂ... ഷിനു കുമാർ

M. സ്വരാജും ഷാനി പ്രഭാകറും ലിഫ്റ്റിൽ ഒരുമിച്ച് നിൽക്കുന്ന CCTV ദൃശ്യങ്ങൾ ഉപയോഗിച്ച് ദ്വയാർത്ഥ പ്രയോഗങ്ങൾ ചേർത്തുള്ള പോസ്റ്റുകളിട്ടും , അശ്ശീലച്ചുവയോടെ കമന്റുകളിട്ടും അവരെ അപമാനിച്ചവർക്കെതിരെ സ്വരാജിന്റെ പോസ്റ്റ് വായിച്ചിട്ട് മണിക്കൂറുകളാവുന്നേയുള്ളൂ. അതേ സ്വരാജിന്റെ പാർട്ടിയുടെ പ്രവർത്തകന്റെ കമന്റാണ് സ്ക്രീൻ ഷോട്ടിൽ..!!

'ആസ്ഥാന വിധവ' എന്നത് സോഷ്യൽ മീഡിയയിലെ വിപ്ലവ ശിങ്കങ്ങൾ സഖാവ് കെ.കെ രമക്ക് ചാർത്തിക്കൊടുത്ത പേരാണ്. ഒരു സ്ത്രീ, പൊതുപ്രവർത്തക തന്റെ പാർട്ടി സഖാവിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനെ 'വേറെ അർത്ഥത്തിൽ' എടുക്കാതിരുന്നതിന്റെ ഔദാര്യ പ്രഖ്യാപനത്തിലെ പരിഹാസവും ഉന്നവുമൊക്കെ തിരിച്ചറിയാൻ വലിയ പ്രയാസമൊന്നുമില്ല. കമന്റിന് ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിച്ച മൂന്ന് പേരിൽ ഒരാൾ സ്വരാജ് ഭാരവാഹിയായിരിക്കുന്ന DYFI എന്ന വിപ്ലവ യുവജനസംഘടനയുടെ ബ്ലോക് തല നേതാവും, മറ്റൊരാൾ SFI യുടെ ജില്ലാ നേതാവുമാണ്.

അതു കൊണ്ട് തന്നെ പ്രിയ സ്വരാജ്, ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യാനും ,ലിഫ്റ്റിൽ കയറാനും, ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്യാനും അവകാശമുണ്ടെന്ന് താങ്കളുടെ സഹ സഖാക്കളെ കൂടി ബോധ്യപ്പെടുത്തുന്നത് നന്നാവും. അത് താങ്കൾക്ക് മാത്രമുള്ള അവകാശമല്ലെന്നും, മറ്റുള്ളവർ ആ അവകാശം അനുവദിച്ച് കിട്ടാൻ, സഹപ്രവർത്തകന്റെ ബൈക്കിൽ യാത്ര ചെയ്യുന്നതിനെ വേറൊരു തരത്തിലും എടുക്കാതിരിക്കാൻ അപേക്ഷ കൊടുത്തു കാത്തു കെട്ടിക്കിടക്കുകയല്ല എന്നും അവരെ കൂടെ ഓർമ്മിക്കണമെന്നും അപേക്ഷിക്കുന്നു.

സ്നേഹപൂർവ്വം ,

കെ.കെ രമയെ ബൈക്കിൽ കൂടെ കൊണ്ടു പോവുകയും, നേരിൽ കാണുമ്പോ അവരെ കെട്ടിപ്പിടിച്ച് സ്നേഹം പുതുക്കുകയുമൊക്കെ ചെയ്യുന്ന മറ്റൊരുത്തൻ.

 സ്വരാജ്..., ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യാനും ,ലിഫ്റ്റിൽ കയറാനും, ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്യാനും അവകാശമുണ്ടെന്ന് താങ്കളുടെ സഹ സഖാക്കളെ കൂടി ബോധ്യപ്പെടുത്തൂ... ഷിനു കുമാർ

advertisment

News

Super Leaderboard 970x90