Kerala

ആലഞ്ചേരി പിതാവിനോട് വസ്തു ഇടപാടുകളെപ്പറ്റി സഭാവിശ്വാസിയുടെ പത്ത് ചോദ്യങ്ങൾ

കേവലം സാമ്പത്തിക കെടുകാര്യസ്ഥത മാത്രമാണെന്നിരിക്കെ, ഇതിനെ സഭാ വിശ്വാസതർക്കമായി മുഖ്യധാര മാധ്യമങ്ങളിൽ വഴിതിരിച്ചുവിടുന്നവരെ, അങ്ങ് വിലക്കാതിരിക്കുകയും, യഥാർത്ഥ വിഷയം ഉയർത്തിക്കാട്ടിയ വൈദീകരെ വിലക്കുകയും ചെയ്യുന്നതിന്റെ, യുക്തി എന്താണ് ?

ആലഞ്ചേരി പിതാവിനോട് വസ്തു ഇടപാടുകളെപ്പറ്റി സഭാവിശ്വാസിയുടെ പത്ത് ചോദ്യങ്ങൾ

ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവിനോട്, ഈ അടുത്ത് നടന്ന വസ്തു ഇടപാടുകളെപ്പറ്റി, ഒരു സഭാവിശ്വാസിയുടെ പത്ത്‌ ചോദ്യങ്ങൾ.

1. 50-ൽ പരം കോടി രൂപാ മുടക്കി മറ്റൂര് സ്ഥലം വാങ്ങുന്നതിന് മുൻപ്, അത് മെഡിക്കൽ കോളേജിന് അനുമതി കിട്ടാൻ സാധ്യത ഉള്ള സ്ഥലമാണോ എന്ന് ഏതെങ്കിലും ഏജൻസിയെക്കൊണ്ട് പഠനം നടത്തിയിരുന്നോ?

2. എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സെന്റിന് ആവറേജ് 9.05 ലക്ഷം രൂപപ്രകാരം 3. 3ഏക്കർ സ്ഥലം വിൽക്കാം എന്ന് തീരുമാനിച്ചത് ?

3. സീപോർട്ട് - എയർപോർട്ട് റോഡ് അരികിൽ ഇപ്പോഴുള്ള സ്ഥലവില എത്രയാണെന്ന് അറിയാമോ ?

4. പ്രമാണങ്ങൾ പ്രകാരം 13+ കോടി രൂപയ്ക്കാണ് വസ്തു ഇടപാട് നടന്നിരിക്കുന്നത്. സെന്റിന് 9.05ലക്ഷം പ്രകാരം 3.3ഏക്കറിന്, 29+ കോടി രൂപാ വിലവരുമെന്നിരിക്കെ, 13+ കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിക്കുന്നതിന് മുൻപ്, വിലയിലെ വൻ വ്യത്യാസം(Estimation Vs Actual ) ബന്ധപ്പെട്ട കമ്മറ്റികളെ അറിയിച്ചിരുന്നോ ? (മീറ്റിങ് മിനുട്സിന്റെ കോപ്പി കിട്ടുമോ )

5. പൂർണമായും വൈറ്റ് മണിയിൽ നടത്തിയ ഇടപാടായതിനാൽ കേവലം 13കോടിക്ക് വിറ്റ ഭൂമിയുടെ മുഴുവൻ തുകയും ലഭിക്കുന്നതിന് മുൻപ്, തീറാധാരം രജിസ്റ്റർ ചെയ്ത്‌ കൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ ?

6. കടം വീട്ടാനാണല്ലോ കണ്ണായ ഭൂമി തുച്ചവിലയ്ക്ക് വിറ്റത്. പിന്നെ എന്തിനാണ് 6കോടി വീണ്ടും ലോൺ എടുത്ത് ഉൾനാട്ടിൽ സ്ഥലം വാങ്ങിയത്?

7.13കോടിയിൽ നമ്മുടെ കയ്യിൽ കിട്ടിയ 9കോടി കിഴിച്ചു ബാക്കി 4കോടിക്കുവേണ്ടി, എന്തിനാണ് 6കോടി വായ്പയെടുത്തു സ്ഥലം വാങ്ങിയത് ?

8. ഉയർന്ന വില, പൂർണ്ണമായും വൈറ്റ് മണിയിൽ നൽകി, സഭയുടെ കടബാധ്യത തീർക്കാൻ കെൽപ്പുള്ള അനേകം വിശ്വാസികൾ വിദേശത്തും സ്വദേശത്തും ഉണ്ടെന്നിരിക്കെ, എന്തുകൊണ്ട് സഭാമാധ്യമങ്ങളിൽ (ദീപിക, സത്യദീപം etc) പരസ്യം നൽകി അവരെ അറിയിക്കാൻ ശ്രമിച്ചില്ല ?

9. ദീപികയിൽ സമാനമായ പ്രതിസന്ധി ഉണ്ടായപ്പോൾ, ഫരിസിന്റെ കടം വീട്ടാൻ സഭാമക്കൾ സഹായിച്ചത് അങ്ങ് ഓർത്തില്ലേ ?

10. ഇത് കേവലം സാമ്പത്തിക കെടുകാര്യസ്ഥത മാത്രമാണെന്നിരിക്കെ, ഇതിനെ സഭാ വിശ്വാസതർക്കമായി മുഖ്യധാര മാധ്യമങ്ങളിൽ വഴിതിരിച്ചുവിടുന്നവരെ, അങ്ങ് വിലക്കാതിരിക്കുകയും, യഥാർത്ഥ വിഷയം ഉയർത്തിക്കാട്ടിയ വൈദീകരെ വിലക്കുകയും ചെയ്യുന്നതിന്റെ, യുക്തി എന്താണ് ?

മറ്റ് ക്രൈസ്തവ സഭകളിൽനിന്ന് വ്യത്യസ്തമായി, അല്മായർക്ക് സഭാ സ്വത്തുക്കളിൽ യാതൊരു ക്രയവിക്രിയാവകാശവും ഇല്ലാതിരിക്കേ, അതെല്ലാം ബഹുമാനപ്പെട്ട വൈദീകരും പിതാക്കന്മാരും ഉത്തരവാദിത്തത്തോടെ നിർവഹിക്കും എന്ന വിശാസത്തിന്, കോട്ടം സംഭവ്ച്ചതിനാലാണ്, ഞാൻ ഇതെല്ലാം എഴുതുന്നത്. ആവിശ്വാസം തിരികെ പിടിക്കാൻ, അങ്ങ് ഇതിന് മറുപടി തരുമെന്ന്,
പ്രതീക്ഷിക്കുന്നു....

ഷൈൻ വർഗീസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തത്

advertisment

News

Super Leaderboard 970x90