Health

ഷിമോഗ വ്യാജ കാൻസർ മരുന്ന് - രാസ, ടോക്സിക്കോളജി വിശകലനം

ഷിമോഗ മരുന്നിൽ കാൻസർ സുഖപ്പെടുത്താനുള്ള ഒരു പതാർത്തവും കണ്ടെത്താനായി സാധിച്ചില്ല. ഇതെല്ലാം വായിച്ചിട്ടും ഷിമോഗ മാജിക് തേടി പൊകുന്ന രോഗികളെ ദൈവം രക്ഷിക്കട്ടെ.

ഷിമോഗ വ്യാജ കാൻസർ മരുന്ന് - രാസ, ടോക്സിക്കോളജി വിശകലനം

അടുത്തിടെ അറുപതു വയസ് പ്രായമുള്ള ഒരുരോഗി ഒ.പി.ടി.യിൽ വന്നിരുന്നു. ഫെബ്രുവരി മാസത്തിൽ കരൾ കാൻസർ കണ്ടെത്തി. അന്ന് കരളിലെ തടിപ്പ് കരിച്ചു കളയാൻ ആയിരുന്നു ചികിൽസാ നിർണ്ണയം. വളരെ നേരത്തെ ഈ കരിച്ചുകളയൽ നടത്തുന്ന രോഗികൾക്ക് നല്ല ബെനിഫിറ്റാണ് ലഭിക്കുക. എന്നാൽ പലരും പറഞ്ഞ്, വാട്സാപ്പ് വായിച്ചുo, അദ്ദേഹം ഷിമോഗയിലെ നാരായണ മൂർത്തി വൈദ്യരുടെ പക്കൽ എത്തി ചേർന്നു. അദ്ദേഹം രോഗിക്ക് നൽകിയത് കുറച്ച് പൊടിയും, പിന്നെ ആഹാരത്തിൽ ഭയാനകമായ പത്ത്യവുമാണ്. [ മരുന്നും, പത്ത്യതിൻറ്റെ കുറിപ്പും ഫോട്ടൊയിൽ]. രണ്ടു മാസം ശ്രദ്ദയോടെ ഈ രോഗി, വൈദ്യർ പറഞ്ഞത് അനുസരിച്ചു. പതിനാറ് കിലോ കുറഞ്ഞു. നേരത്തെ ഇല്ലാത്ത മഞ്ഞപ്പിത്തവും, വയറ്റിൽ വെള്ളം കെട്ടലും ഉണ്ടായി. രണ്ടു മാസം കഴിഞ്ഞപ്പോൾ പൊടിയും മന്ത്രവാദവും, പത്ത്യവും ഒന്നും തന്നെ ഏൽകുന്നില്ല എന്നബോധോധയം ഉണ്ടായി. പിന്നെ ഒന്നും തന്നെ ചിന്തിച്ചില്ല. കരളിലെ കാൻസർ കരിക്കുവാനായിതിരികെ വന്നു. പക്ഷെ സമയം കഴിഞ്ഞു പോയിരുന്നു. കരൾരോഗം കൂടയിതിനാൽ കരിക്കൽ നടപ്പാക്കാൻ സാധ്യമല്ലായിരുന്നു. പിന്നീട് പെയിൻ ആന്ഡ് പാലിയെറ്റിവ് കേറിലേക്ക് റഫർ ചെയ്യതു. അങ്ങനെ ഒരു ജീവൻ നേരത്തെ തന്നെ നഷ്ടപ്പെടുകയാണ് ഇവിടെ ഉണ്ടായത്. ഷിമോഗയിലെ തട്ടിപ്പിനെ പറ്റി അറിഞ്ഞതു താമസിച്ചു പോയി. പക്ഷെ പോകുന്നതിന് മുമ്പ് ആ രോഗിയുടെ മകൻ ഷിമോഗയിലെ മാജിക് പൊടി എനിക്കു തന്നിട്ടാണ് യാത്ര ആയത്. ഏറ്റവും നല്ല അട്വാൻസ്ട് ലാബിൽ ടെസ്റ്റ് ചെയ്തു.

അതിൽ അടംഗിയിരിക്കുന്ന വിഷപതാർത്തങ്ങളുടെ ലിസ്റ്റ് താഴെ പറയുന്നവയാണ്:

1. ഹെവി മെറ്റൽസ് അഥവാ ലോഹങ്ങൾ - ബോറോൺ, മാംഗനീസ്, ആർസെനിക്, കാഡ്മിയം, വനേഡിയം, മെർക്കുറി, കോബാൾട്ട്, ക്രോമിയം, നിക്കൽ, താലിയം - കരളിനെയും മറ്റു അവയവങ്ങളെയും നശിപ്പിക്കുവാൻ കഴിവുള്ള നല്ല ഇനം ലോഹങ്ങൾ. ലോഹങ്ങളുടെ പൂർണ വിശദീകരണം ഫോട്ടോയിൽ.

2. "പൈറോൺ" എന്ന ഹെർബൽ രാസം - ഈ ടോക്സിൻ ഉത്കണ്ഠ കുറയ്ക്കുന്ന ഒരു ഹെർബൽ കെമിക്കൽ അണ്. മോടേൺ മെടിസിനിലെ ആൽപ്രാക്സ്, ടയസ്പാം എന്ന ഉറക്ക ഗുളികളുടെ ഇഫക്ട്. ഈ രാസം ലോകത്ത് പലയിടത്തും നിരോധിച്ചിരിക്കുന്നതായി കണ്ടെത്തി. "പൈറോൺ" മനസിനെ ശാന്തമാക്കും പക്ഷെ കരളിനെ കൂടുതൽ നശിപ്പിക്കും. ഈ യാധാർത്യം ശാസ്ത്രീയമായി തെളിയക്കപ്പെട്ടതാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ വിശധവിവരങ്ങൾ കാണാം. [https://www.sciencedirect.com/…/ar…/pii/B9781437703108000087 and https://www.ncbi.nlm.nih.gov/pubmed/12807347] ഷിമോഗയിലെ മരുന്നു കഴിചിട്ട് ആദ്യത്തെ ഏതാനം ആഴ്ചകൾ രോഗിക്ക് സുഖം തോന്നുന്നത് ഈ രാസവസ്തു കാരണമാണ് എന്ന് വിശ്വസിക്കുന്നു.

ഷിമോഗ മരുന്നിൽ കാൻസർ സുഖപ്പെടുത്താനുള്ള ഒരു പതാർത്തവും കണ്ടെത്താനായി സാധിച്ചില്ല. ഇതെല്ലാം വായിച്ചിട്ടും ഷിമോഗ മാജിക് തേടി പൊകുന്ന രോഗികളെ ദൈവം രക്ഷിക്കട്ടെ.

ഗവേഷണ ഡിവിഷൻ: ലിവർ യൂണിറ്റ്, കൊച്ചിൻ ഗാസ്ട്രോഎൻററോളജി ഗ്രൂപ്പ് ഡോ. അബി ഫിലിപ്സ്

#TAGS : shimoga  

advertisment

Super Leaderboard 970x90